HOME
DETAILS

പെരുമ്പാവൂർ പീഡനകേസ്; പീഡനവിവരം മറച്ചുവെച്ചതിന് പെൺകുട്ടികളുടെ അമ്മ റിമാൻഡിൽ

  
March 22, 2025 | 1:33 PM

Mother of Perumbavoor girls remanded for concealing information about abuse

എറണാകുളം: പെരുമ്പാവൂരിൽ പത്തും പന്ത്രണ്ടും വയസ്സുള്ള പെൺകുട്ടികൾ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ അമ്മ റിമാൻഡിൽ. കേസിൽ വെള്ളിയാഴ്ച അറസ്റ്റിലായ അമ്മയെ ഇന്നാണ് പെരുമ്പാവൂർ മജിസ്ട്രേറ്റ് കോടതി 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തത്. പീഡന വിവരം അറിഞ്ഞിട്ടും മറച്ചുവെക്കുകയും, കുട്ടികളെ മദ്യം നിർബന്ധിച്ചുകൊണ്ട് കുടിപ്പിക്കുകയും ചെയ്തു എന്നിങ്ങനെയാണ് അമ്മയ്ക്കെതിരെയുള്ള കുറ്റങ്ങൾ. ജുവനൈൽ ജസ്റ്റിസ് വകുപ്പുകൾ പ്രകാരമാണ് അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടുള്ളത്. ഇന്നലെ മണിക്കൂറുകളോളം നീണ്ടുനിന്ന ചോദ്യങ്ങൾക്ക് ശേഷം ആയിരുന്നു അമ്മയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. 

സംഭവത്തിൽ അറസ്റ്റിലായ പ്രതി ധനേഷ് വീട്ടിൽ എത്തുന്ന സമയങ്ങളിലെല്ലാം തങ്ങളെ നിർബന്ധിച്ച് മദ്യം കുടിപ്പിച്ചിരുന്നു എന്നാണ് പെൺകുട്ടികൾ മൊഴി നൽകിയത്. 12 വയസ്സുള്ള കുട്ടിയുടെ സഹപാഠിയെ ഒരാൾക്ക് ഇഷ്ടമാണെന്ന് പറഞ്ഞുകൊണ്ട് എഴുതിയ കത്തിനെക്കുറിച്ചുള്ള വിവരങ്ങൾ ക്ലാസ് അധ്യാപിക പൊലിസിന് കൈമാറുകയായിരുന്നു. കുട്ടി നടന്ന കാര്യങ്ങൾ എല്ലാം അധ്യാപികയോട് പറഞ്ഞിരുന്നു.

ഈ കാര്യങ്ങളെല്ലാം തങ്ങളുടെ അമ്മയ്ക്ക് അറിയാമായിരുന്നെന്നാണ് കുട്ടികൾ മൊഴി നൽകിയിരുന്നത്. പ്രതിയും ഇക്കാര്യം പൊലിസിൽ സമ്മതിക്കുകയും ചെയ്തിട്ടുണ്ട്. കുട്ടികളുടെ അമ്മയുമായി അകലാൻ വേണ്ടിയാണ് പീഡനം ആരംഭിച്ചത് എന്നായിരുന്നു പ്രതി ആദ്യമായി മൊഴി നൽകിയത്. എന്നാൽ കുട്ടികളുടെ സഹപാഠികളെ കൂടി വീട്ടിലേക്ക് കൊണ്ടുവരാൻ ആവശ്യപ്പെട്ടതിലൂടെ പ്രതിയുടെ പ്രധാന ലക്ഷ്യം പീഡനം തന്നെയാണ് വ്യക്തമാകുന്നതെന്നുമാണ് പൊലിസ് പറഞ്ഞത്.

പെൺകുട്ടികൾ നിലവിൽ ശിശുക്ഷേമ സമിതിയുടെ സംരക്ഷണത്തിലാണ് ഉള്ളത്. മൂന്നു വർഷങ്ങൾക്കു മുമ്പായിരുന്നു പെൺകുട്ടികളുടെ പിതാവ് മരിച്ചിരുന്നത്. ഇവരുടെ പിതാവിന് അസുഖം ഉണ്ടായിരുന്ന സമയങ്ങളിൽ ആശുപത്രിയിൽ കൊണ്ടുപോകുവാനായി വിളിച്ചിരുന്ന വാഹനത്തിന്റെ ഡ്രൈവറായിരുന്നു ധനേഷ്. ഇതോടെയാണ് അമ്മയുമായി ധനേഷ് അടുപ്പത്തിലായത്. പിതാവിന്റെ മരണശേഷം ധനേഷ് ഈ കുടുംബവുമായി കൂടുതൽ അടുക്കുകയായിരുന്നു. പിന്നീട് ശനി ഞായർ ദിവസങ്ങളിൽ എല്ലാം സ്ഥിരമായി ഇയാൾ വീട്ടിലെത്തുകയും ചെയ്തു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യയിൽ ഒന്നാമത്, ലോകത്തിൽ നാലാമത്; കപ്പില്ലെങ്കിലും 2025ൽ പഞ്ചാബിന്റെ തേരോട്ടം

Cricket
  •  5 days ago
No Image

​ഗ്ലോബൽ 'ഹാരിസ്' ഓപ്പറേഷൻ; യൂറോപ്പിലെ ഏറ്റവും അപകടകാരിയായ ക്രിമിനൽ സംഘത്തലവനെ പിടികൂടി ദുബൈ പൊലിസ്

uae
  •  5 days ago
No Image

യുഎഇയിൽ വിന്റർ സീസണ് തുടക്കമായി; കിഴക്കൻ ആകാശത്ത് 'ഇക്ലീൽ അൽ അഖ്‌റബ്' ഉദിച്ചുയർന്നു

uae
  •  5 days ago
No Image

സൗത്ത് ആഫ്രിക്കക്കെതിരെ ചരിത്രം കുറിക്കാൻ സഞ്ജു; പുത്തൻ നാഴികക്കല്ല് കയ്യകലെ

Cricket
  •  5 days ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്; കൊട്ടിക്കലാശത്തിന്റെ ആവേശത്തിൽ ഏഴ് ജില്ലകൾ

Kerala
  •  5 days ago
No Image

ഉറക്കത്തിൽ തീ പടർന്നതറിഞ്ഞില്ല: ന്യൂയോർക്കിൽ ഇന്ത്യൻ വിദ്യാർഥിനിക്ക് ദാരുണാന്ത്യം

National
  •  5 days ago
No Image

സൂപ്പർലീഗ് കേരള: സെമിഫൈനൽ മത്സരങ്ങൾ മാറ്റിവെച്ചു; പുതുക്കിയ തീയതി പിന്നീട്

Kerala
  •  5 days ago
No Image

ഫലസ്തീന്‍ നേതാവ് ബര്‍ഗൂത്തിയെ ജയിലില്‍ വെച്ച് കൊലപ്പെടുത്താന്‍ ഇസ്‌റാഈല്‍ പദ്ധതിയിടുന്നു; മുന്നറിയിപ്പുമായി ഫലസ്തീനിയന്‍ പ്രിസണേര്‍സ് സൊസൈറ്റി

International
  •  5 days ago
No Image

നിലയ്ക്കൽ - പമ്പ റോഡിൽ കെഎസ്ആർടിസി ബസുകൾ കൂട്ടിയിടിച്ചു; ഡ്രൈവർക്ക് പരുക്ക്

Kerala
  •  5 days ago
No Image

ബസ് യാത്രക്കാർക്ക് കൂടുതൽ സൗകര്യം: 595 ബസ് കാത്തിരിപ്പ് കേന്ദ്രങ്ങളുടെ നിർമാണം പൂർത്തിയാക്കി ദുബൈ

uae
  •  5 days ago