HOME
DETAILS

വീട്ടുകാർക്കും കുട്ടികൾക്കും പണി തരാമെന്ന് ലഹരി സംഘം: പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദക്ക് നേരെ ഭീഷണി

  
March 23 2025 | 06:03 AM

Well Harm Your Family and Children Drug Mafia Warns Panchayat President Farisha Abid

 

കണ്ണൂര്‍: കണ്ണൂരിൽ മാട്ടൂൽ പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദിന് ലഹരി മാഫിയയുടെ ഭീഷണി. പഞ്ചായത്ത് പ്രസിഡന്റിന് നേരെയുണ്ടായ ഭീഷണിയെ തുടർന്ന് ഫാരിഷ ആബിദ് നൽകിയ പരാതിയിൽ പഴയങ്ങാടി പൊലീസ് കേസെടുത്തു. പഞ്ചായത്ത് പരിധിയിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ച് ലഹരി വിൽപ്പനക്കാരുടെ വിവരങ്ങൾ പൊലീസിന് കൈമാറിയതാണ് ലഹരി സംഘത്തെ പ്രകോപിപ്പിച്ചത്.

നാട്ടിൽ ലഹരി മാഫിയ പിടിമുറുക്കിയതോടെ, ജനകീയ പ്രതിരോധം തീർക്കാൻ മാട്ടൂൽ പഞ്ചായത്ത് തീരുമാനിച്ചു. മാടായി, മാട്ടൂൽ പഞ്ചായത്തുകളിലെ യുവജനങ്ങളെ സംഘടിപ്പിച്ച് ‘ധീര’ എന്ന പേര് നൽകി ഒരു വാട്‌സ്ആപ്പ് കൂട്ടായ്മ രൂപീകരിച്ചു. ഈ കൂട്ടായ്മയിൽ 800-ലധികം അംഗങ്ങളുണ്ട്. ലഹരി വിൽക്കുന്നവരെയും ഉപയോഗിക്കുന്നവരെയും കണ്ടെത്താൻ സംഘവും പൊലീസും സംയുക്തമായി പരിശോധന നടത്തിയതോടെ, അടുത്ത കാലത്ത് 15 ലഹരി വിൽപ്പനക്കാരെ പൊലീസിന് പിടികൂടാൻ കഴിഞ്ഞു. ലഹരി സംഘങ്ങൾ തമ്പടിക്കുന്ന പഴയ കെട്ടിടങ്ങൾ പലതും ‘ധീര’യുടെ പ്രവർത്തകർ ഇടിച്ചുനിരത്തുകയും ചെയ്തു.
ഇതിന് പിന്നാലെയാണ് ലഹരി സംഘങ്ങളിൽ നിന്ന് ഭീഷണി ഉയർന്നത്.

എത്ര വലിയ കേസായാലും പെട്ടെന്ന് ഊരിപ്പോകുമെന്നും, അങ്ങനെ പുറത്തിറങ്ങുന്നവർ പിന്നീട് സമൂഹമാധ്യമങ്ങളിലൂടെയും ഫോൺ കോളുകളിലൂടെയും ഭീഷണിപ്പെടുത്തുകയാണെന്നും പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ആബിദ് പറയുന്നു. വീട്ടിലുള്ളവർക്ക് പണി തരാമെന്നും കുട്ടികളെ അപകടപ്പെടുത്തുമെന്നും ഉൾപ്പെടെയാണ് ഭീഷണിയെന്ന് അവർ വ്യക്തമാക്കി. ലഹരി മാഫിയ നാട്ടിൽ പിടിമുറുക്കുന്നുവെന്ന് മനസ്സിലാക്കിയതോടെയാണ് പ്രസിഡന്റും സംഘവും ഇതിനെതിരെ പോരാടാൻ ഇറങ്ങിയത്. ലഹരി വിരുദ്ധ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പഞ്ചായത്ത് പ്രസിഡന്റ് ഫാരിഷ ടീച്ചർക്കെതിരെ ലഹരി സംഘം ആദ്യം സൈബർ ആക്രമണം അഴിച്ചുവിട്ടു. എന്നാൽ, ലഹരിക്കെതിരായ പോരാട്ടം തുടരാനാണ് ഫാരിഷ ആബിദിന്റെ ഉറച്ച തീരുമാനം.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-21-04-2025

PSC/UPSC
  •  3 days ago
No Image

കിയ മോട്ടോഴ്‌സിന്റെ പ്ലാന്റിൽ നിന്ന് 900 എഞ്ചിനുകൾ മോഷ്ടിച്ച കേസിൽ ഒൻപത് പേർ പിടിയിൽ; വിദേശ പൗരന്മാരും അറസ്റ്റിൽ

Kerala
  •  3 days ago
No Image

സ്വകാര്യ സ്‌കൂളുകളുടെ ലൈസന്‍സ് പുതുക്കുന്നതിന് പുതിയ നയം അവതരിപ്പിച്ച് അബൂദബി വിദ്യാഭ്യാസ വകുപ്പ്

latest
  •  3 days ago
No Image

പോപ്പിന് വിട.!; അടുത്ത പോപ്പിനെ തെരഞ്ഞെടുപ്പിലൂടെ കണ്ടെത്തും, ഇന്ത്യയില്‍നിന്ന് നാലുപേര്‍ക്ക് വോട്ട്, തീരുമാനമായാല്‍ വെളുത്ത പുക

International
  •  3 days ago
No Image

കൊല്ലത്ത് അച്ഛനെയും മകനെയും മർദ്ദിച്ച സംഭവത്തിൽ ഈസ്റ്റ് എസ്.ഐക്ക് സസ്പെൻഷൻ

Kerala
  •  3 days ago
No Image

ഇന്ത്യ-സഊദി സാമ്പത്തിക ബന്ധം പുതിയ തലത്തിലേക്ക്: മോദി നാളെ സഊദിയില്‍

Saudi-arabia
  •  3 days ago
No Image

സോഷ്യൽ മീഡിയയിൽ വൈറലാവാൻ കാറിന്റെ ബോണറ്റിൽ കേറി ഡാൻസ്; യുവതിക്ക് 22,500 രൂപ പിഴ ചുമത്തി ആർ‌ടി‌ഒ

latest
  •  3 days ago
No Image

കോഴിക്കോട്; അമ്മയുടെ കൂടെ ഉറങ്ങിക്കിടന്നിരുന്ന ഒന്നരമാസം പ്രായമുള്ള കുഞ്ഞ് മരിച്ച നിലയിൽ

Kerala
  •  3 days ago
No Image

ബഹ്‌റൈന്‍-കൊച്ചി സര്‍വീസ് ആരംഭിച്ച് ഇന്‍ഡിഗോ; മലയാളി പ്രവാസികള്‍ക്ക് ആശ്വാസം

bahrain
  •  3 days ago
No Image

വിൻസി അലോഷ്യസിന്റെ പരാതി; സിനിമയിലെ ഇന്റേണൽ കമ്മിറ്റി തെളിവെടുപ്പ് കൊച്ചിയിൽ

Kerala
  •  3 days ago