രാജീവ് ചന്ദ്രശേഖര്‍ ബി.ജെ.പി സംസ്ഥാന അധ്യക്ഷനാകും
തിരുവനന്തപുരം: ബിജെപി സംസ്ഥാന അധ്യക്ഷനായി മുന്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെ തെരഞ്ഞെടുത്തു. തിരുവനന്തപുരത്ത് ഇന്നു ചേര്‍ന്ന ബി.ജെ.പി കോര്‍ കമ്മിറ്റിയിലാണ് തീരുമാനം. യോഗത്തില്‍ കേന്ദ്ര നിരീക്ഷകനായി എത്തിയ പ്രഹ്ലാദ് ജോഷി രാജീവ് ചന്ദ്രശേഖറിന്റെ പേര് നിര്‍ദേശിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. രണ്ടാം മോദി സര്‍ക്കാറില്‍ കേന്ദ്ര സഹമന്ത്രിയായിരുന്നു രാജീവ് ചന്ദ്രശേഖര്‍.
ഇന്ന് തന്നെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. നാളെ ചേരുന്ന സംസ്ഥാന കൗണ്‍സില്‍ യോഗത്തിലായിരിക്കും ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാവുക.
രാജീവ് ചന്ദ്രശേഖര്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരത്ത് ബി.ജെ.പി സ്ഥാനാര്‍ത്ഥിയിരുന്നു. ശശി തരൂരിനെതിരെ പതിനായിരത്തോളം വോട്ടുകള്‍ക്കാണ് രാജീവ് ചന്ദ്രശേഖര്‍ പരാജയപ്പെടുന്നത്.
കോര്‍കമ്മിറ്റിയില്‍ പങ്കെടുക്കാന്‍ രാവിലെ തന്നെ രാജീവ് എത്തിയിരുന്നു. പ്രസിഡന്റ് സ്ഥാനത്തേക്ക് താല്‍പര്യമില്ലെന്ന് കേന്ദ്രനേതൃത്വത്തെ അറിയിരുന്നുവെങ്കിലും ഞായറാഴ്ചത്തെ കോര്‍ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാന്‍ അമിത് ഷായാണ് നിര്‍ദേശം നല്‍കുകയായിരുന്നുവെന്നാണ് സൂചന.
മുന്‍ സംസ്ഥാന പ്രസിഡന്റ് വി മുരളീധരന്‍, നിലവിലെ പ്രസിഡന്റ് കെ സുരേന്ദ്രന്‍, സംസ്ഥാനത്തെ മുതിര്‍ന്ന നേതാക്കളായ എം ടി രമേശ്, ശോഭ സുരേന്ദ്രന്‍ എന്നിവരുടെയെല്ലാം പേരുകള്‍ സംസ്ഥാന നേതൃത്വത്തേക്ക് ഉയര്‍ന്നു കേട്ടിരുന്നു. സുരേഷ് ഗോപിയുടെ വിജയവും ലോക്സഭ തെരഞ്ഞെടുപ്പിലെ മികച്ച പ്രകടനവും കെ.സുരേന്ദ്രന് ഒരു അവസരം കൂടി നല്‍കുമെന്ന കണക്കുകൂട്ടലുകളും ഉണ്ടായിരുന്നു. എന്നാല്‍ എല്ലാ കണക്കുകൂട്ടലുകളേയും തെറ്റിച്ചാണ് രാജീവ് ചന്ദ്രശേഖറിന് നറുക്ക വീണിരിക്കുന്നത്.
മൂന്നു തവണ കര്‍ണാടകയില്‍ നിന്ന് രാജ്യസഭാംഗമായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."