തിരുവനന്തപുരം വിമാനത്താവളത്തിലെ ഐ.ബി ഉദ്യോഗസ്ഥ മരിച്ച നിലയില്‍; മൃതദേഹം കണ്ടെത്തിയത് ചാക്ക റെയില്‍പാളത്തില്‍
തിരുവനന്തപുരം: തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലെ എമിഗ്രേഷന്‍ വിഭാഗം ഐ.ബി ഉദ്യോഗസ്ഥയെ മരിച്ച നിലയില്‍ കണ്ടെത്തി. പത്തനംതിട്ട സ്വദേശി മേഘ (24) യെ ആണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. തിരുവനന്തപുരം ചാക്കയിലെ റെയില്‍ പാളത്തിലാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.
ഒരു വര്‍ഷം മുമ്പാണ് മേഘ എമിഗ്രേഷന്‍ വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചത്. രാവിലെ ഡ്യൂട്ടി കഴിഞ്ഞ് വിമാനത്താവളത്തില്‍ നിന്നിറങ്ങിയതായിരുന്നു. പിന്നീട് മേഘയുടെ മൃതദേഹം പേട്ടക്കും ചാക്കക്കും ഇടയിലെ റെയില്‍പാളത്തില്‍ കണ്ടെത്തുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. പൊലിസ് സ്ഥലത്തെത്തി മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.
കുറച്ചുനാളുകളായി മേഘ മാനസിക പ്രയാസങ്ങള്‍ കാണിച്ചിരുന്നതായി ഐ.ബി ഉദ്യോഗസ്ഥര്‍ പറഞ്ഞെന്ന് പൊലിസ് വ്യക്തമാക്കുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല. സംഭവത്തില്‍ പേട്ട പൊലിസ് വിശദമായ അന്വേഷണം ആരംഭിച്ചു.
An Immigration Bureau (IB) officer, Megha (24) from Pathanamthitta, was found dead near the railway tracks . Police reports indicate that Megha had been struggling with mental health issues recently.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."