HOME
DETAILS

മലയാളികളെ കൊണ്ട് നിറഞ്ഞുകവിഞ്ഞ് കറാമ; പെരുന്നാള്‍ തിരക്കുകളില്‍ അലിഞ്ഞുചേര്‍ന്ന് ദുബൈ

  
Web Desk
March 24 2025 | 08:03 AM

Karama is overflowing with people Dubai is immersed in the hustle and bustle of Eid

ദുബൈ: റമദാനിന്റെ ഉത്സവ പ്രതീതിയില്‍ ദുബൈ തിളങ്ങുമ്പോള്‍ പലരുടെയും ആഘോഷങ്ങളുടെ ഹൃദയമിടിപ്പായി മാറിയിരിക്കുന്നത് കറാമയാണ്. നഗരത്തിലെ ഏറ്റവും പഴക്കമേറിയ മാര്‍ക്കറ്റായ കറാമ സംസ്‌കാരങ്ങളുടെയും രുചി വൈവിധ്യങ്ങളുടെയും ഒരു സംഗമസ്ഥാനം കൂടിയാണ്.

റമദാനെ വരവേല്‍ക്കാനായി പ്രത്യേകം അലങ്കരിച്ച കടകള്‍, വര്‍ണ്ണാഭമായ ലൈറ്റുകളാല്‍ തിളങ്ങുന്ന തെരുവുകള്‍. എല്ലാം കൊണ്ടും കറാമ ഒരു ആഘോഷ പ്രതീതിയിലാണ്. വൈകുന്നേരമാകുമ്പോള്‍ നൂറുകണക്കിന് മലയാളികളാണ് കറാമയിലെ വ്യത്യസ്ത റെസ്‌റ്റോറന്റുകളിലെ രുചി നുകരാനും ഷോപ്പിംഗിനുമായി  ഒഴുകി എത്തുന്നത്.

ആവി പറക്കുന്ന മലബാര്‍ ബിരിയാണിയും മലയാളിയുടെ ദേശീയ ഭക്ഷണമായ പൊറോട്ടയും വറുത്തരച്ച തേങ്ങാച്ചാറും ചേര്‍ത്ത് പാകം ചെയ്ത ചിക്കന്‍ കറിയും പഴം പൊരിയും ബീഫും ലഭിക്കുന്ന രുചിയിടങ്ങള്‍ എങ്ങനെയാണ് മലയാളിക്ക് മിസ്സ് ചെയ്യാനാവുക. എല്ലാം കഴിഞ്ഞ് നാട്ടില്‍ കിട്ടുന്ന അതേ രുചിയോടെ കുലുക്കി സര്‍ബത്തും അട പ്രഥമനും കൂടി ലഭിക്കുന്ന ഇടമാണെങ്കില്‍ പറയുക കൂടി വേണ്ട. കേരളീയ തനിമയുള്ള റെസ്റ്റോറന്റുകളാണ് കറാമയിലെ ഏറ്റവും വലിയ ആകര്‍ഷണീയത. 

സ്വാദിഷ്ടമായ ഭക്ഷണവിഭവങ്ങള്‍ ആസ്വദിക്കാനും തത്സമയ പ്രകടനങ്ങള്‍ ആസ്വദിക്കാനും ഗെയിമുകള്‍ കളിക്കാനും മറ്റു പലതിനും വേണ്ടി ചെറുപ്പക്കാരും പ്രായമായവരും കുടുംബങ്ങളും സുഹൃത്തുക്കളും കറാമയില്‍ ഒത്തുകൂടുന്നു. 

പ്രവാസി മലയാളികളെ സംബന്ധിച്ചിടത്തോളം ഈ വാര്‍ഷിക ഒത്തുചേരല്‍ പ്രിയപ്പെട്ട ഒന്നായി മാറിയിട്ടുണ്ട്. ഇത് കേരളത്തിലെ അന്തരീക്ഷത്തെ ദുബൈയുടെ ഉത്സവ അന്തരീക്ഷവുമായി ഇണക്കിച്ചേര്‍ക്കുന്നു. സംഗീതം, കവിത, സൗഹൃദം, മൈലാഞ്ചി, കാരിക്കേച്ചര്‍ കലാസൃഷ്ടികള്‍ തുടങ്ങിയ പ്രവര്‍ത്തനങ്ങളുടെ താളാത്മകമായ ശബ്ദങ്ങള്‍ ഇവിടെ എത്തുന്നവര്‍ക്ക് ഉന്മേഷദായകമായ ഊര്‍ജ്ജം പകരുന്നു.

'ഈ സ്ഥലത്തിന് പരിചിതമായ ഒരു ഊര്‍ജ്ജമുണ്ട്, ഏതാണ്ട് വീട്ടിലേതു പോലെ തന്നെ. മഗ്‌രിബ് വന്നുകഴിഞ്ഞാല്‍, തെരുവുകള്‍ ജനങ്ങളെ കൊണ്ട് നിറയും. ഇവിടത്തെ എല്ലാ കടകളിലും മലബാറി വിഭവങ്ങളും ലഘുഭക്ഷണങ്ങളും ലഭ്യമാണ്. കേരളത്തില്‍ നിന്ന് മാറിനില്‍ക്കുമ്പോള്‍ നിങ്ങള്‍ക്ക് നഷ്ടമാകുന്നതെല്ലാം ഇവിടെയുള്ളതിനാല്‍ നിങ്ങള്‍ക്ക് ഗൃഹാതുരത്വം അനുഭവപ്പെടില്ല.' കറാമയില്‍ താമസിക്കുന്ന അഷീം പികെ പറഞ്ഞു.

കറാമ മലയാളികളെ മാടിവിളിക്കുകയാണ്. മലയാളിത്തനിമയുള്ള ഭക്ഷണവും നാട്ടിലെ ചായമക്കാനിയിലെ സംഭാഷണവും നിങ്ങള്‍ക്ക് കറാമയില്‍ മിസ്സ് ചെയ്യില്ല, തീര്‍ച്ച. അതിനിടെ പെരുന്നാളിന് ഒരാഴ്ച മാത്രം നിലനില്‍ക്കെ തിരക്കുകളില്‍ അലിഞ്ഞുചേര്‍്‌നനിരിക്കുകയാണ് ദുബൈ.

Karama buzzes with Malayalis as Dubai embraces the festive rush, with vibrant celebrations and lively crowds adding to the city's energetic atmosphere.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തുർക്കിയിലെ ഇസ്താംബൂളിൽ ശക്തമായ ഭൂകമ്പം; 6.2 തീവ്രത രേഖപ്പെടുത്തി

International
  •  a day ago
No Image

പ്രവാസികൾക്ക് ആശ്വാസം; ജൂണ്‍ 15 മുതല്‍ ബഹ്റൈനിൽ നിന്ന് കൊച്ചിയിലേക്ക് സർവിസ് ആരംഭിക്കാൻ ഇൻഡി​ഗോ

bahrain
  •  a day ago
No Image

ഇനി ടാക്സി കാത്തിരിപ്പ് ഒഴിവാക്കാം, 24 മണിക്കൂർ ഇ-സ്കൂട്ടർ സേവനം; റെയിൽവേ യാത്രക്കാർക്ക് ആശ്വാസം

Kerala
  •  a day ago
No Image

ബസ് യാത്രക്കാരനെ കഴുത്ത് ഞെരിച്ച് കൊല്ലാൻ ശ്രമം; യുവാവ് പൊലീസ് പിടിയിൽ

Kerala
  •  a day ago
No Image

പഹല്‍ഗാമില്‍ ഭീകരരുടെ തോക്ക് തട്ടിപ്പറിച്ചു വാങ്ങി ചെറുക്കാന്‍ ശ്രമിക്കുന്നതിനിടെ കൊല്ലപ്പെട്ടു; സയ്യിദ് ആദില്‍ ഹുസൈന്‍ ഷായുടെ ധീരതയെ സ്മരിച്ച് ദൃക്‌സാക്ഷികള്‍

latest
  •  a day ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ടിക്കറ്റ് നിരക്ക് വര്‍ധന ഒഴിവാക്കാന്‍ കമ്പനികള്‍ക്ക് കര്‍ശന നിര്‍ദ്ദേശം, ആറു മണിക്കൂറില്‍ ശ്രീനഗര്‍ വിട്ടത് 3,337 പേര്‍

National
  •  a day ago
No Image

അൽ നഖീലിൽ നിന്ന് സൗത്ത് അൽ ധൈതിലേക്ക് ബസ് സർവിസ് ആരംഭിച്ച് റാസ് അൽ ഖൈമ

uae
  •  a day ago
No Image

ആക്രമണത്തിലെ പങ്ക് നിഷേധിച്ച് പാകിസ്താന്‍ ; ഹൈക്കമ്മീഷണറെ വിളിച്ചു വരുത്താന്‍ ഇന്ത്യ, ഇസ്‌ലാമാബാദിലെ നയതന്ത്ര ഓഫിസ് അടച്ചുപൂട്ടിയേക്കും | Pahalgam Terror Attack  

National
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെയും ഗള്‍ഫ് രാജ്യങ്ങളിലെ കറന്‍സികളുടെയും ഇന്നത്തെ നിലവാരം | SAR, AED, QAR, KWD, BHD, OMR, vs Indian Rupee

latest
  •  a day ago
No Image

പഹല്‍ഗാമിനു പിന്നാലെ ബാരാമുള്ളയിൽ നുഴഞ്ഞുകയറ്റശ്രമം; രണ്ട് ഭീകരരെ വധിച്ച് സൈന്യം

National
  •  a day ago