HOME
DETAILS

ഡൽഹിക്കെതിരെ കരീബിയൻ വെടിക്കെട്ട്; അടിച്ചുകയറിയത് ഗെയ്ൽ ഒന്നാമനായ റെക്കോർഡ് ലിസ്റ്റിലേക്ക്

  
March 24, 2025 | 4:20 PM

nicholas pooran create a historical record in t20 cricket for the great performance delhi capitals in ipl 2025

വിശാഖപട്ടണം: ഐപിഎല്ലിൽ ഡൽഹി ക്യാപിറ്റൽസിനെതിരെ കൂറ്റൻ ടോട്ടലുമായി ലഖ്‌നൗ സൂപ്പർ ജയന്റ്സ്. മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ലഖ്നൗ 20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 209 റൺസ് ആണ് നേടിയത്. ഓസ്ട്രേലിയൻ സ്റ്റാർ ഓൾ റൗണ്ടർ മിച്ചൽ മാർഷിന്റെയും വെസ്റ്റ് ഇൻഡീസ് വെടിക്കെട്ട് ബാറ്റർ നിക്കോളാസ് പൂരന്റെ തകർപ്പൻ ബാറ്റിംഗ് പ്രകടനങ്ങളുടെ കരുത്തിലാണ് ലഖ്നൗ മികച്ച ടോട്ടൽ പടുത്തുയർത്തിയത്. 

30 പന്തിൽ നിന്നും 75 റൺസാണ് താരം അടിച്ചെടുത്തത്. ആറ് ഫോറുകളും ഏഴ് കൂറ്റൻ സിക്സുകളും അടങ്ങുന്നതായിരുന്നു പൂരന്റെ വെടിക്കെട്ട്‌ ഇന്നിങ്‌സ്. മത്സരത്തിൽ നേടിയ ഈ ഏഴ് സിക്സറുകളോടെ ടി-20യിൽ 600 സിക്സുകൾ പൂർത്തിയാക്കാനും വിൻഡീസ് താരത്തിന് സാധിച്ചു. വെസ്റ്റ് ഇൻഡീസ് താരങ്ങളായ ക്രിസ് ഗെയ്ൽ(1036), കീറോൺ പൊള്ളാർഡ്(908), ആന്ദ്രേ റസൽ(733) എന്നിവരാണ് പൂരന്റെ മുന്നിലുള്ളത്. 

മത്സരത്തിൽ മിച്ചൽ മാർഷ് 36 പന്തിൽ 72 റൺസും നേടി മികച്ച പ്രകടനം നടത്തി. ആറ് ഫോറുകളും സിക്സുകളും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്സ്. ഡേവിഡ് മില്ലർ 19 പന്തിൽ പുറത്താവാതെ 27 റൺസും നേടി. 

ഡൽഹിയുടെ ബൗളിങ്ങിൽ മിച്ചൽ സ്റ്റാർക്ക് മൂന്ന് വിക്കറ്റുകൾ നേടി തിളങ്ങി. കുൽദീപ് യാദവ് രണ്ടു വിക്കറ്റും മുകേഷ് കുമാർ, വിപ്രജ് നിഗം എന്നിവർ ഓരോ വിക്കറ്റും നേടി.

ഡൽഹി ക്യാപിറ്റൽസ് പ്ലെയിങ് ഇലവൻ

ഫാഫ് ഡു പ്ലെസിസ്, ജെയ്ക്ക് ഫ്രേസർ മക്ഗുർക്ക്, അഭിഷേക് പോറൽ (വിക്കറ്റ് കീപ്പർ), സമീർ റിസ്വി, അക്സർ പട്ടേൽ (ക്യാപ്റ്റൻ), ട്രിസ്റ്റൻ സ്റ്റബ്സ്, വിപ്രജ് നിഗം, മിച്ചൽ സ്റ്റാർക്ക്, കുൽദീപ് യാദവ്, മോഹിത് ശർമ്മ, മുകേഷ് കുമാർ.

ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് പ്ലെയിങ് ഇലവൻ

ഏയ്ഡൻ മർക്രം, മിച്ചൽ മാർഷ്, ഋഷഭ് പന്ത് (ക്യാപ്റ്റൻ/വൈസ് ക്യാപ്റ്റൻ), നിക്കോളാസ് പൂരൻ, ആയുഷ് ബഡോണി, ഡേവിഡ് മില്ലർ, ഷഹബാസ് അഹമ്മദ്, ദിഗ്വേഷ് സിംഗ് റാത്തി, ഷാർദുൽ താക്കൂർ, രവി ബിഷ്‌ണോയ്, പ്രിൻസ് യാദവ്.

Nicholas Pooran create a historical record in t20 cricket for the great performance delhi capitals in ipl 2025



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'2026 ഫുട്ബോൾ ലോകകപ്പ് ഫൈനലിൽ ഞാൻ ഗോൾ നേടും, കപ്പ് ബ്രസീലിലെത്തിക്കും'; ആരാധകർക്ക് വാക്കുനൽകി സുൽത്താൻ

Football
  •  9 days ago
No Image

'ഇരട്ട എഞ്ചിൻ സർക്കാർ പരാജയപ്പെടുമ്പോൾ ഉത്തരവാദിത്തം പ്രതിപക്ഷത്തിനല്ല'; മോദിക്ക് മറുപടിയുമായി മല്ലികാർജുൻ ഖർഗെ

National
  •  9 days ago
No Image

ജെമീമയുടെ ചിറകിലേറി ഇന്ത്യ; ആദ്യ ടി-20യിൽ ശ്രീലങ്കയെ തകർത്ത് ലോക ചാമ്പ്യന്മാർ

Cricket
  •  9 days ago
No Image

ഒമാനിൽ സാഹസിക ടൂറിസം നിയമങ്ങൾ കർശനമാക്കുന്നു; ലംഘിച്ചാൽ കടുത്ത നിയമനടപടി

oman
  •  9 days ago
No Image

കുവൈത്തിൽ വീടിന് തീപിടിച്ച് യുവതിയും രണ്ട് കുട്ടികളും വെന്തുമരിച്ചു; അഞ്ച് പേർക്ക് ​ഗുരുതരമായി പൊള്ളലേറ്റു

Kuwait
  •  9 days ago
No Image

ഭാര്യയെ വീഡിയോ കോൾ ചെയ്ത് കഴുത്തിൽ കുരുക്കിട്ടു; നരിക്കുനിയിൽ ബിഹാർ സ്വദേശിയായ യുവാവ് ആത്മഹത്യ ചെയ്തു

Kerala
  •  9 days ago
No Image

സമസ്തയുടെ വിദ്യാഭ്യാസ വിപ്ലവം മാതൃകാപരം: തിരുവഞ്ചൂർ രാധാകൃഷ്ണൻ

Kerala
  •  9 days ago
No Image

മതം മനുഷ്യനെ മയക്കുന്ന കറുപ്പല്ല, മത വിദ്യാഭ്യാസം അനിവാര്യം: രമേശ് ചെന്നിത്തല

Kerala
  •  9 days ago
No Image

സമസ്ത ഒരു സമുദായത്തെ കൈപിടിച്ചുയർത്തി: മന്ത്രി സജി ചെറിയാൻ

Kerala
  •  9 days ago
No Image

ഭരണഘടനയെ വെല്ലുവിളിക്കുന്നവർക്ക് മുമ്പിൽ സമസ്ത പറഞ്ഞു ഒരു ഇന്ത്യ, ഒരൊറ്റ ജനത: മന്ത്രി വി.എൻ വാസവൻ

Kerala
  •  9 days ago