HOME
DETAILS

പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം: ചായ ഇല്ലെന്ന് പറഞ്ഞതിന് ചായക്കടക്കാരനെ ആക്രമിച്ചു; പ്രതി പിടിയിൽ

  
March 24, 2025 | 6:31 PM

Another Drug-Related Attack in Puthuppady Tea Shop Owner Assaulted

പുതുപ്പാടി: പുതുപ്പാടിയിൽ വീണ്ടും ലഹരി അക്രമം. മദ്യ ലഹരിയിൽ ഈങ്ങാപ്പുഴ കക്കാട് അങ്ങാടിയിലെ ചായക്കടയിലെത്തിയ യുവാവ് ചായ ആവശ്യപ്പെടുകയായിരുന്നു. അതേസമയം, ചായ ഇല്ല എന്ന് പറഞ്ഞതിനെ തുടർന്ന് കടയുടമ പുന്നത്താനത്ത് ഡെൻസനെ ആക്രമിക്കുകയും ചെയ്യുകയായിരുന്നു. 

ആക്രമണം നടത്തിയ പ്രതി കക്കാട് ചുണ്ടൻകുഴി ഫൈസലിനെ പൊലിസ് കസ്റ്റഡിയിൽ എടുത്തു. ആക്രമണത്തിൽ പരുക്കേറ്റ ഡെൻസൻ താമരശേരി താലൂക്കാശുപത്രിയിൽ ചികിത്സ തേടി. 

അതേസമയം, ലഹരിയുമായി ബന്ധപ്പെട്ട അക്രമങ്ങൾ വർദ്ധിച്ചുവരുകയാണ്. നേരത്തെ താമരശ്ശേരി അടിവാരം സ്വദേശി സുബൈദയെ മകൻ ആഷിഖ്  വെട്ടി കൊലപ്പെടുത്തിയിരുന്നു. പണം ചോദിച്ചപ്പോൾ ഉമ്മ നൽകിയില്ല എന്നതാണ് സംഘർഷത്തിന് കാരണമെന്നു പൊലിസ് പറയുന്നു. "തനിക്ക് ജന്മം നൽകിയതിനുള്ള ശിക്ഷ" എന്നാണ് ആഷിഖ് കൊലപാതകത്തിനുള്ള കാരണമായി നാട്ടുകാരോട് പറഞ്ഞത്. ആഷിഖിന്റെ പിതാവ് അവന് ഒന്നര വയസുള്ളപ്പോൾ വിവാഹബന്ധം വേർപെടുത്തി. അതിനുശേഷം കൂലിപ്പണിക്ക് പോയാണ് സുബൈദ മകനെ വളർത്തിയത്. എന്നാൽ ബ്രെയിൻ ട്യൂമർ ബാധിച്ചതിനെ തുടർന്ന് അടിവാരത്തെ സ്വന്തം വീട്ടിൽ നിന്നും ഇവർ സഹോദരിയുടെ വീട്ടിലേക്ക് താമസം മാറിയിരുന്നു. അവിടെയും ആഷിഖ് പ്രശ്നങ്ങൾ സൃഷ്ടിച്ചിരുന്നു. അതോടെ പുതുപ്പാടിയിൽ താമസിക്കുന്ന സഹോദരിക്ക് അടുത്തേക്ക് മാറി. മകനോട് ഒപ്പം താമസിക്കാനുള്ള ആഗ്രഹമാണ് വിനയായതെന്ന് അയൽവാസികൾ പറയുന്നത്.

അതേസമയം, കുടുംബ വഴക്കിനെ തുടർന്നായിരുന്നു താമരശ്ശേരി ഈങ്ങാപ്പുഴ കക്കാട് സ്വദേശി യാസിർ തന്റെ ഭാര്യ ഷിബിലയെ വെട്ടിക്കൊലപ്പെടുത്തിയത്. മയക്കുമരുന്ന് ലഹരിയിലായിരുന്നു പ്രതി ആക്രമണം നടത്തിയത്. ആക്രമണത്തിൽ ഷിബിലയുടെ മാതാപിതാക്കളായ അബ്ദുറഹ്മാനും ഹസീനയും ഗുരുതരമായി പരുക്കേറ്റിരുന്നു. 

In a shocking incident, a tea shop owner in Puthuppady was assaulted by a drug addict after he refused to serve him tea. The accused has been taken into custody by the police.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ജോര്‍ദാനില്‍ ഇറാന്റെ മിസൈലാക്രമണത്തില്‍ രണ്ട് യു.എസ് സൈനികര്‍ കൊല്ലപ്പെട്ടു, ഒരാളെ കാണാതായി; പിന്നാലെ ഇറാനില്‍ യു.എസിന്റെ ശക്തമായ വ്യോമാക്രമണം

International
  •  4 days ago
No Image

കോഴിക്കോട് പാളയത്ത് യുവാവ് രക്തംവാര്‍ന്ന് മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് കുടുംബം

Kerala
  •  4 days ago
No Image

മുഖ്യമന്ത്രി-കെ.എസ്.യു പോര്: സമവായ ശ്രമവുമായി നേതാക്കൾ

latest
  •  4 days ago
No Image

യുഎഇയിൽ ഇന്നും കനത്ത ചൂട്; ഉൾപ്രദേശങ്ങളിൽ 48°C വരെ, വരും ദിവസങ്ങളിൽ നേരിയ ആശ്വാസം | UAE Weather updates

uae
  •  4 days ago
No Image

കെ.എസ്.ആര്‍.ടി.സി: നാല് കോടിയുടെ ബസുകൾ കട്ടപ്പുറത്ത് ;63 ബസുകള്‍ വാടകയ്‌ക്കെടുക്കും

latest
  •  4 days ago
No Image

വഖ്ഫിൽ സർക്കാരിന്റെ ഒളിച്ചുകളി; റവന്യൂ വകുപ്പ് അറിയാതെ

latest
  •  4 days ago
No Image

റിയാദിൽ പ്രവാസി മലയാളിയെ താമസസ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  4 days ago
No Image

തോറ്റവരുടെ അങ്കത്തില്‍ വെട്രിക്കൊടി, ആറാടി ഇംഗ്ലിഷ് പട; തോറ്റിട്ടും മെസിയെ വീഴ്ത്തി എംബാപ്പെ

Football
  •  4 days ago
No Image

വീട്ടുമുറ്റത്ത് കളിച്ചുകൊണ്ടിരുന്ന ഒന്നരവയസ്സുകാരനെ തെരുവ് നായക്കൂട്ടം ആക്രമിച്ചു; സഹോദരനും കടിയേറ്റു

Kerala
  •  4 days ago
No Image

ജോർദാനിലെ യുഎസ് സൈനിക താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; രണ്ട് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടു

International
  •  4 days ago