
ഇനി വിരലടയാളം ശേഖരിക്കുമ്പോള്‍ പൊലിസ് ഫോട്ടോഗ്രാഫര്‍ ഹാജരായി ചിത്രം പകര്‍ത്തണമെന്ന് ഡിജിപി

തൊടുപുഴ: വിരലടയാള വിദഗ്ധർ പരിശോധിക്കുന്ന എല്ലാ കുറ്റകൃത്യ സ്ഥലങ്ങളിലും പൊലിസ് ഫോട്ടോഗ്രാഫർ ഹാജരായി ചിത്രം പകർത്തണമെന്നും എല്ലാ പ്രിന്റുകളുടെയും ശരിയായ രേഖകൾ ഉറപ്പാക്കണമെന്നും ഡി.ജി.പിയുടെ നിർദേശം. ഇതുസംബന്ധിച്ചുള്ള നടപടിക്രമം അപര്യാപ്തമാണെന്നും കോടതികളുടെ ആത്മവിശ്വാസം ഉണർത്താൻ തീർത്തും പര്യാപ്തമല്ലെന്നുമുള്ള ഹൈക്കോടതിയുടെ നിരീക്ഷണം മുൻനിർത്തിയാണ് ആഭ്യന്തര വകുപ്പിന്റെ ഇടപെടൽ.
പലകേസുകളിലും വിദഗ്ധ റിപ്പോർട്ടുകൾ സ്വീകാര്യമല്ലാതാക്കുന്നതായും ഹൈക്കോടതി വിലയിരുത്തിയിരുന്നു.
കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് പ്രതികളുടെയോ സംശയിക്കുന്നവരുടെയോ വിരലടയാളം ശേഖരിക്കുമ്പോഴും ബന്ധപ്പെട്ട കോടതി വഴി ഫിംഗർ പ്രിന്റ് ബ്യൂറോയിൽ പരിശോധനയ്ക്കായി അയയ്ക്കുമ്പോഴും പാലിക്കേണ്ട നടപടിക്രമം പരിഷ്‌കരിച്ച് ഇന്നലെ പൊലിസ് മേധാവി ഷെയ്ഖ് ദർവേഷ് സാഹിബ് നിർദേശങ്ങൾ പുറപ്പെടുവിച്ചു.
വിരലടയാള വിദഗ്ധർ പരിശോധിക്കുന്ന എല്ലാ കുറ്റകൃത്യസ്ഥലങ്ങളിലും പൊലിസ് ഫോട്ടോഗ്രാഫർ ഹാജരായി ചിത്രം പകർത്തി എല്ലാ ആകസ്മിക പ്രിന്റുകളുടെയും ശരിയായ രേഖകൾ ഉറപ്പാക്കണം. കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലിസ് ഫോട്ടോഗ്രാഫറുടെ സേവനം ജില്ലാ സി ബ്രാഞ്ചിലെ എ.സി.പി /ഡി.വൈ.എസ്.പി മാർ ഉറപ്പാക്കണം. പൊലിസ് ഫോട്ടോഗ്രാഫർ എടുത്ത ഫോട്ടോകളുടെ സാക്ഷ്യപ്പെടുത്തിയ ഹാർഡ് /സോഫ്റ്റ് കോപ്പികൾ ആവശ്യമായ സർട്ടിഫിക്കറ്റിനൊപ്പം അന്വേഷണ ഉദ്യോഗസ്ഥൻ ശേഖരിക്കണം.
ഗുണനിലവാരമുള്ള ആകസ്മിക പ്രിന്റുകൾ ലഭിക്കാൻ ഫോട്ടോഗ്രാഫി മതിയായ നിലവാരത്തിലല്ലെങ്കിൽ, സാങ്കേതിക വിദ്യകൾ ഉപയോഗിച്ച് ശ്രദ്ധാപൂർവം പ്രിന്റുകൾ എടുക്കാൻ വിരലടയാള വിദഗ്ധനോട് നിർദേശിച്ചിട്ടുണ്ട്. ഈ പ്രിന്റുകളുടെ ഫോട്ടോ കുറ്റകൃത്യം നടന്ന സ്ഥലത്ത് പൊലിസ് ഫോട്ടോഗ്രാഫർ എടുക്കണം.
പകർത്തിയ ചിത്രങ്ങളുടെ ഡിജിറ്റൽ, ഹാർഡ് കോപ്പി പൊലിസ് ഫോട്ടോഗ്രാഫർ ജില്ലാ ഫിംഗർപ്രിന്റ് ബ്യൂറോയ്ക്ക് ഉടൻ കൈമാറണം. പ്രിന്റുകൾക്കായുള്ള തിരയലിലും തൽഫലമായി കുറ്റവാളികളെ കണ്ടെത്തുന്നതിലുമുള്ള കാലതാമസം ഒഴിവാക്കാനാണിത്. വിരലടയാള വിദഗ്ധൻ പരിശോധന സംബന്ധിച്ച് ഇൻവെസ്റ്റിഗേഷൻ ഓഫിസർക്ക് വിശദമായ റിപ്പോർട്ട് സമർപ്പിക്കണം.
കൃത്യമായ സ്ഥലം, ഉപയോഗിച്ച രാസവസ്തുക്കൾ, പ്രിന്റുകളിലെ അടയാളപ്പെടുത്തലുകൾ, മറ്റ് ഏതെങ്കിലും പ്രത്യേക പരാമർശങ്ങൾ, നൂതനസാങ്കേതിക വിദ്യ ഉപയോഗിച്ച് വികസിപ്പിച്ച പ്രിന്റുകളുടെ വിശദാംശങ്ങൾ എന്നിവ ഈ റിപ്പോർട്ടിൽ ഉൾപ്പെടുത്തണം. ഫിംഗർപ്രിന്റ് ബ്യൂറോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ, ആകസ്മിക പ്രിന്റുകൾ ബ്യൂറോ രേഖകളുമായോ സംശയിക്കപ്പെടുന്നവരുടെയോ പ്രതികളുടെയോ പ്രിന്റുകളുമായോ താരതമ്യം ചെയ്തതിന്റെ ഫലങ്ങൾ കോടതിക്ക് അയക്കണം.
വിദഗ്ധാഭിപ്രായം തേടേണ്ടി വന്നാൽ നിർദിഷ്ട വലുപ്പത്തിലുള്ള സ്‌പെസിമെൻ പ്രിന്റുകളുടെ മതിയായ എണ്ണം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഫോട്ടോഗ്രാഫർ നൽകണം. ഫിംഗർ പ്രിന്റ് ബ്യൂറോയുടെ ചുമതലയുള്ള ഉദ്യോഗസ്ഥൻ ഫിംഗർ പ്രിന്റ് വിദഗ്ധർ നൽകുന്ന വിദഗ്ധ അഭിപ്രായത്തിൽ ഒപ്പിടണം. വിദഗ്ധ അഭിപ്രായത്തിന്റെ ഒരു പകർപ്പ് അന്വേഷണ ഓഫിസിലേക്കും അയയ്ക്കണമെന്ന് ഡി.ജി.പി നിർദേശിക്കുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• a day ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• a day ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• a day ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• a day ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• a day ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• a day ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• a day ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• a day ago
കാറുകള്‍ സഞ്ചരിക്കുമ്പോള്‍ സംഗീതം മുഴക്കുന്ന ഫുജൈറയിലെ 'മ്യൂസിക്കല്‍ റോഡ്'; വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറല്‍
uae
• a day ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• a day ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 2 days ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 2 days ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 2 days ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 2 days ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 2 days ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 2 days ago
സ്ത്രീധന പീഡനം: തിരുപ്പൂരില്‍ നവവധു കാറില്‍ മരിച്ച നിലയില്‍; ഭര്‍ത്താവ് പൊലിസ് കസ്റ്റഡിയില്‍
National
• 2 days ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 2 days ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 2 days ago
ട്രെയിൻ ടിക്കറ്റ് നിരക്ക് വർധിപ്പിച്ചു; നാളെ മുതൽ പ്രാബല്യത്തിൽ; സബര്‍ബന്‍, സീസണ് ടിക്കറ്റുകള്‍ക്ക് നിരക്ക് വര്‍ധന ബാധകമല്ല
National
• 2 days ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 2 days ago