HOME
DETAILS

30 കൊല്ലത്തിനു ശേഷം കുവൈത്തിനെതിരെ ഇല്ലാത്ത സാമ്പത്തിക അവകാശവാദം ഉന്നയിച്ച് ട്രംപ് ഭരണകൂടം, ഒന്നിച്ചെതിർത്ത് കുവൈത്ത്, യുഎസിൻ്റെ ലക്ഷ്യം പുതിയ സാമ്പത്തിക ഉപരോധമോ?

  
Muqthar
March 25 2025 | 04:03 AM

Trump administration is making an economic claim against Kuwait is US aiming for new economic sanctions

 

കുവൈത്ത് സിറ്റി: കുവൈത്തിനു മേൽ സാമ്പത്തിക അവകാശ വാദം ഉന്നയിച്ച് അമേരിക്കൻ വാണിജ്യ മന്ത്രി ഹോവാർഡ് ലാറ്റ്നിക്ക് നടത്തിയ പ്രസ്താവന വൻ വിവാദമാകുന്നു. ഇറാഖ് അധിനിവേശ കാലത്ത് കുവൈത്തിന്റെ മോചനത്തിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചതായും എന്നാൽ അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് ഏറ്റവും അധികം തീരുവ ഈടാക്കുന്ന രാജ്യങ്ങളിൽ ഒന്നാണ് കുവൈത്ത് എന്നുമായിരുന്നു ലാറ്റ്നിക്കിന്റെ പ്രസ്താവന. ഇറാഖ് ആക്രമണത്തിന് ശേഷം കുവൈത്തിലെ എണ്ണ കിണറുകളിലെ തീയണച്ചതും അമേരിക്ക തന്നെയാണെന്നും "ഇത് ഇനി അവസാനിക്കണം," എന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം അവകാശപ്പെട്ടത്. 

ലാറ്റ്നികിന്റെ പ്രസ്താവനക്ക് എതിരെ കുവൈത്തിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്. കുവൈത്ത്-അമേരിക്ക ബന്ധത്തിൽ പുതിയ ചർച്ചകൾക്കും വിമർശനങ്ങൾക്കും പ്രസ്താവന വഴിയൊരുക്കിയിരിക്കുകയാണ്. പ്രമുഖ കുവൈത്ത് മാധ്യമമായ അൽ-ഖബാസ് ഉൾപ്പെടെ രാജ്യത്തെ മുഴുവൻ മാധ്യമങ്ങളും അമേരിക്കൻ സെക്രട്ടറിയുടെ പ്രസ്ഥാവനക്ക് എതിരെ രംഗത്ത് എത്തി.

ലാറ്റ്നിക്കിന്റെ അവകാശ വാദം തികച്ചും അടിസ്ഥാന രഹിതമാണെന്നും അമേരിക്കൻ ഉൽപ്പന്നങ്ങൾക്ക് കുവൈത്ത് അധിക തീരുവ ചുമത്തുന്നില്ലെന്നും രാജ്യത്തെ നിലവിലുള്ള കസ്റ്റംസ് നികുതികൾ മറ്റു ഗൾഫ് രാജ്യങ്ങൾക്ക് സമാനമാണെന്നുമാണ് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാണിക്കുന്നത്.

ഇറാഖ് അധിനിവേശത്തിൽ നിന്ന് കുവൈത്തിനെ മോചിപ്പിക്കുന്നതിനായി അമേരിക്ക 100 ബില്യൺ ഡോളർ ചെലവഴിച്ചു എന്നത് വാസ്തവ വിരുദ്ധമാണ്. യഥാർത്ഥത്തിൽ ഇതിനായി അമേരിക്ക ആകെ 61 ബില്യൺ ഡോളർ ആണ് ചിലവഴിച്ചതെന്നും അതിൽ 54 ബില്യൺ ഡോളർ ഗൾഫ് രാജ്യങ്ങളാണ് വഹിച്ചതെന്നും വിമർശകർ വ്യക്തമാക്കുന്നു. മാത്രവുമല്ല ഇതുമായി ബന്ധപ്പെട്ട് അമേരിക്ക വഹിച്ച മുഴുവൻ ചെലവുകളും കുവൈത്ത് തിരിച്ചു നൽകിയിട്ടുമുണ്ട്. ഇത്തരം വ്യാജ കണക്കുകൾ ചൂണ്ടിക്കാണിച്ച് സാമ്പത്തിക സമ്മർദ്ദം ചെലുത്തുന്നത് നീതിയുക്തമല്ലെന്നും വിമർശകർ പറയുന്നു.

1991-ലെ ഗൾഫ് യുദ്ധത്തിൽ അമേരിക്ക നടത്തിയ ഇടപെടലുകൾ പരാമർശിച്ച് കുവൈത്തിന് മേൽ സാമ്പത്തിക സമ്മർദ്ദം ചെലുത്താനുള്ള നീക്കമാണോ ലാറ്റ്നിക്കിന്റെ പ്രസ്താവന എന്ന സംശയങ്ങളും പലരും ഉയർത്തുന്നുണ്ട്.

US Commerce Secretary Howard Latnick's statement asserting economic rights over Kuwait has sparked a huge controversy.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  6 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  6 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  7 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  7 hours ago