HOME
DETAILS

24.6 ദശലക്ഷം റിയാലിന്റെ വമ്പന്‍ സാമൂഹിക സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ്

  
Web Desk
March 26, 2025 | 6:11 AM

Qatar Red Crescent announces social assistance projects worth 246 million riyals

ദോഹ: 2025 വര്‍ഷത്തില്‍ 24.6 ദശലക്ഷം റിയാലിന്റെ സാമൂഹിക സേവന സഹായ പദ്ധതികള്‍ പ്രഖ്യാപിച്ച് ഖത്തര്‍ റെഡ് ക്രസന്റ് സൊസൈറ്റി (QRCS). വിവിധ രാജ്യങ്ങളിലായാണ് വ്യത്യസ്ത മേഖലയില്‍ 24.6 ദശലക്ഷം റിയാലിന്റെ സാമൂഹ്യ സേവന പദ്ധതികള്‍ നടപ്പാക്കുക. ഗസ്സ, സിറിയ, യമന്‍, നൈജീരിയ, സൊമാലിയ, സുദാന്‍, ലബനാന്‍, മൗറിറ്റാനിയ എന്നിവിടങ്ങളിലെ ആളുകള്‍ക്ക് പ്രയോജനപെടുത്തുന്ന വിധത്തില്‍ 13 ദശലക്ഷം റിയാലിലധികം ചെലവില്‍ 10 സുരക്ഷിത ജല, ശുചിത്വ പദ്ധതികള്‍ നടപ്പിലാക്കുമെന്ന് ഖത്തര്‍ റെഡ് ക്രസന്റ് പ്രസ്താവനയില്‍ പറഞ്ഞു.

 

 

കൂടാതെ, സിറിയ, യമന്‍, നൈജീരിയ, അഫ്ഗാനിസ്ഥാന്‍, സൊമാലിയ, ലെബനന്‍, ജോര്‍ദാന്‍ എന്നിവിടങ്ങളിലെ 45,100 ഗുണഭോക്താക്കള്‍ക്ക് സേവനം നല്‍കുന്നതിനായി 11.6 ദശലക്ഷം റിയാലിന്റെ 11 മള്‍ട്ടിസെക്ടര്‍ പദ്ധതികള്‍ ഇപ്പോള്‍ നിര്‍മ്മാണത്തിലാണ്. 
ദരിദ്ര കുടുംബങ്ങള്‍ക്കുള്ള വസ്ത്രങ്ങള്‍, അനാഥര്‍ക്കുള്ള പിന്തുണ, പ്രായമായവര്‍ക്കുള്ള ഭക്ഷണവും പരിചരണവും, ദരിദ്ര വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ ബാഗുകളും സ്റ്റേഷനറികളും നല്‍കല്‍ എന്നിവയാണ് ഈ പദ്ധതികളില്‍ ഉള്‍പ്പെടുന്നത്.

Stay updated with the latest news! Join our WhatsApp group:

2024ല്‍, 5,62,854 പേര്‍ക്ക് സേവനം നല്‍കുന്നതിനായി 1,21,48221 റിയാല്‍ ചിലവില്‍ നിരവധി സുരക്ഷിത ജല, ശുചിത്വ പദ്ധതികള്‍ ഝഞഇട നടപ്പിലാക്കിയിട്ടുണ്ട്. 

ഇരുപത്തി അഞ്ചു ലക്ഷത്തോളം ആളുകള്‍ക്ക് വേണ്ടി 30,987,435 റിയാല്‍ ചിലവഴിച്ചു മറ്റു പദ്ധതികളും ഖത്തര്‍ റെഡ് ക്രെസെന്റ് സൊസൈറ്റി 2024 ല്‍ നടപ്പാക്കിയിട്ടുണ്ട്.

Qatar Red Crescent announces social assistance projects worth 24.6 million riyals



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'കണക്ട് ടു വർക്ക്': ആദ്യ ദിനത്തിൽ സംസ്ഥാനത്ത് സ്കോളർഷിപ്പ് ലഭിച്ചത് 9861 പേർക്ക്; ആർക്കൊക്കെ അപേക്ഷിക്കാം?

Kerala
  •  34 minutes ago
No Image

ഒഡിഷയില്‍ പാസ്റ്ററെ ആക്രമിച്ച് ചാണകം പുരട്ടുകയും ജയ്ശ്രീറാം വിളിപ്പിക്കുകയും ചെയ്ത കേസില്‍ 9 പേര്‍ കസ്റ്റഡിയില്‍

National
  •  an hour ago
No Image

ഒൻപതാം ക്ലാസുകാരനെ പൊലിസ് എയ്ഡ് പോസ്റ്റിനുള്ളിലിട്ട് ക്രൂരമായി മർദിച്ച സംഭവം: നാല് വിദ്യാർഥികൾ റിമാൻഡിൽ

Kerala
  •  an hour ago
No Image

ജിസിസി രാജ്യങ്ങളിൽ താപനില മൈനസിലേക്ക്; ഏറ്റവും കുറവ് താപനില ഈ ​ഗൾഫ് രാജ്യത്ത് | gcc weather

uae
  •  2 hours ago
No Image

കുറ്റവാളിയാണെങ്കിലും ഒരമ്മയാണ്; മകന്റെ അർബുദ ചികിത്സ പരിഗണിച്ച് വജ്രമോതിരം കവർന്ന യുവതിക്ക് ജയിൽ ശിക്ഷ ഒഴിവാക്കി കോടതി

International
  •  2 hours ago
No Image

യുപിയിൽ വീണ്ടും ദുരഭിമാനക്കൊല: ഇതരമതസ്ഥനെ പ്രണയിച്ച സഹോദരിയെയും കാമുകനെയും കമ്പിപ്പാര കൊണ്ട് അടിച്ചുകൊന്നു

crime
  •  2 hours ago
No Image

പാർക്കോണിക് പാർക്കിംഗ് നിരക്കുകൾ എന്തുകൊണ്ട് മാറുന്നു? പൊതു അവധി ദിനങ്ങളിലെ ഫീസ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ വിശദീകരണവുമായി അധികൃതർ

uae
  •  2 hours ago
No Image

കിളിമാനൂർ അപകടം: കേസ് കൈകര്യം ചെയ്യുന്നതിൽ പൊലിസിന് വീഴ്ച; എസ്.എച്ച്.ഒ ഉൾപ്പെടെ മൂന്ന് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

Kerala
  •  2 hours ago
No Image

തൊഴിലാളി സുരക്ഷക്ക് മുന്‍ഗണന;ബഹ്‌റൈനില്‍ കൗണ്‍സില്‍ പുനഃസംഘടനം

bahrain
  •  3 hours ago
No Image

രോഹിത് ശർമ്മയുടെ സുരക്ഷാ വലയം ഭേദിച്ച് യുവതി; ലക്ഷ്യം സെൽഫിയല്ല, മകളുടെ ജീവൻ രക്ഷിക്കാൻ 9 കോടി!

Cricket
  •  3 hours ago