HOME
DETAILS

മുംബൈയുടെ ചൈനമാൻ; വിഘ്‌നേഷിന്റെ പ്രതിഭ തിരിച്ചറിഞ്ഞ ഷരീഫ് ഉസ്താദ്

  
March 26 2025 | 06:03 AM

Sharif Ustad recognizes Mumbai Indians kerala player Vigneshs talent

പെരിന്തൽമണ്ണ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിലെ മുന്‍നിര ടീമിലെത്തി ആദ്യകളിയില്‍ തന്നെ താരമാകാന്‍ അവസരം കിട്ടിയപ്പോള്‍ വഴികാണിച്ചുതന്ന ഷെരീഫ് ഉസ്താദിനെ വിസ്മരിക്കാതെ വിഘ്‌നേഷ്...ഇതേകുറിച്ച് ചോദിച്ചപ്പോള്‍, അതെല്ലാം അവന്റെ മിടുക്ക് കൊണ്ട് നേടിയതാണെന്ന് പറഞ്ഞ് വിനയാന്വിതനായി ഷെരീഫ് ഉസ്താദ്... 

ബന്ധത്തിന്റെ ആഴവും മനുഷ്യമഹാത്മ്യവും അടയാളപ്പെടുത്തുന്നതായിരുന്നു മുംബൈ ഇന്ത്യന്‍സിലെ മലയാളി ബൗളര്‍ പെരിന്തല്‍മണ്ണ സ്വദേശി വിഘ്‌നേഷ് പുത്തൂരും കളിക്കൂട്ടുകാരനായ ഷെരീഫ് ഉസ്താദും.

ഐ.പി.എല്‍ അരങ്ങേറ്റത്തില്‍ ആദ്യകളിയില്‍ തന്നെ മൂന്നു വിക്കറ്റുമായി തിളങ്ങിയ വിഘ്‌നേഷ്, മത്സരശേഷം നേട്ടത്തെക്കുറിച്ച് വാചാലനായപ്പോഴാണ്, വഴികാട്ടിയ ഷെരീഫിനെ മറക്കാതെ പോയത്. വിഘ്‌നേഷിന്റെ മാതാപിതാക്കളും ഷെരീഫിന് കടപ്പാട് അറിയിച്ചു. ഇതറിഞ്ഞ് ഷരീഫിനെ തേടിയെത്തിയ മാധ്യമങ്ങള്‍ക്ക് മുമ്പാകെ, ഓട്ടോഡ്രൈവറുടെ മകനായ കൗമാരക്കാരനെ ഉയരങ്ങളിലെത്തിച്ചതിന്റെ ക്രെഡിറ്റ് അവകാശപ്പെടാതെ, അതെല്ലാം അവന്റെ നേട്ടമാണെന്ന് പറഞ്ഞ് ഒഴിഞ്ഞത്.

അങ്ങാടിപ്പുറത്തെ തേക്കിന്‍കോട് സ്റ്റേഡിയത്തില്‍ പരിശീലകന്‍ വിജയന്റെ ക്യാംപില്‍ ഷെരീഫ് പരിശീലനം നേടുന്ന സമയത്താണ് വിഘ്‌നേഷിനെ കാണുന്നത്. വിഘ്‌നേഷിനുള്ളില്‍ നല്ലൊരു ബൗളറുണ്ടെന്ന് മനസിലാക്കിയ ഷെരീഫ് അവനെ വജയന് പരിചയപ്പെടുത്തി കൊടുത്തു. 
വിഘ്‌നേഷിനെ ക്യാംപിലേക്ക് കൊണ്ടുവരാന്‍ പറയുമ്പോള്‍ പ്രായം പത്തുവയസ്. മകനെ തനിച്ച് ക്യാംപിന് അയക്കാന്‍ മടി കാണിച്ചെങ്കിലും, ഷെരീഫിനൊപ്പം അയക്കാന്‍ കുടുംബം തയാറായതതോടെ അവന്റെ ഭാവി തെളിയുകയായിരുന്നു.

വിജയന്റെ ക്യാംപില്‍നിന്നാണ് വിഘ്‌നേഷ് ക്രിക്കറ്റിന്റെ പ്രഫഷണല്‍ പാഠങ്ങള്‍ അഭ്യസിച്ചതും പുതിയ പടവുകള്‍ കയറിയതും. കേരള അണ്ടര്‍ 14, അണ്ടര്‍ 19, അണ്ടര്‍ 23 ടീമുകളിലും ഇന്‍വിറ്റേഷന്‍ ടൂര്‍ണമെന്റുകളിലും വിഘ്‌നേഷ് കളിച്ചു. കേരള ക്രിക്കറ്റ് ലീഗ് ടൂര്‍ണമെന്റിന്റെ പ്രഥമ സീസണിലാണ് അവന്റെ കഴിവ് പുറംലോകം കണ്ടത്. ഈ വര്‍ഷം തന്നെ കെ.സി.എല്ലിന്റെ ആലപ്പി റിപ്പിള്‍സില്‍ താരമായി. മൂന്ന് മത്സരങ്ങളിലേ കളിച്ചിട്ടുള്ളൂ. ഷെരീഫ് പിന്നീട് അണ്ടര്‍ 19ന് ശേഷം മത പഠനരംഗത്തേക്ക് തിരിഞ്ഞു. 

ഇപ്പോള്‍ കോട്ടക്കല്‍ കുഴിപ്പുറത്താണ് ജോലി. 24 കാരനായ വിഗ്‌നേഷ് പെരിന്തല്‍മണ്ണ പി.ടി.എം ഗവ. കോളേജ് പി.ജി വിദ്യാര്‍ഥിയാണ്. അപ്രതീക്ഷിത അംഗീകാരം വീട്ടുകാര്‍ക്കു മാത്രമല്ല കേരളത്തിനും അഭിമാനമായി മാറി.

Sharif Ustad recognizes Mumbai Indians kerala player Vignesh puthur talent



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ വ്യത്യാസം; സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  a day ago
No Image

'ഓപ്പറേഷന്‍ സങ്കല്‍പ്'; ഛത്തീസ്ഗഡില്‍ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ 22 നക്‌സലൈറ്റുകള്‍ കൊല്ലപ്പെട്ടു

National
  •  a day ago
No Image

ഹൈക്കോടതി ജഡ്ജിയുടെ വീട്ടില്‍ നിന്നും പണം കണ്ടെത്തിയ സംഭവം; യശ്വന്ത് വര്‍മ്മയ്‌ക്കെതിരായ ആരോപണങ്ങള്‍ സ്ഥിരീകരിച്ച് മൂന്നംഗ പാനല്‍, പ്രതികരണം തേടി ചീഫ് ജസ്റ്റിസ്

National
  •  a day ago
No Image

കാളത്തോട് നാച്ചു കൊലക്കേസ്: ആറ് പ്രതികളും കുറ്റക്കാര്‍, ശിക്ഷാവിധി 12ന്

Kerala
  •  a day ago
No Image

രാജ്യത്ത് യാചകർ പതിനായിരത്തിൽ താഴെയെന്ന് കേന്ദ്രം; പത്തു വര്‍ഷം കൊണ്ട് കണക്കുകളില്‍ കുറഞ്ഞത് മൂന്നര ലക്ഷത്തിലധികം യാചകര്‍

National
  •  a day ago
No Image

ക്യാംപും ടെര്‍മിനലും ഒരുങ്ങി; തീര്‍ഥാടകര്‍ നാളെ കരിപ്പൂരിലെത്തും

Kerala
  •  a day ago
No Image

കെ.എസ്.ആര്‍.ടി.സിയില്‍ 143 പുതിയ ബസുകള്‍; ചെലവ് 63 കോടി രൂപ

Kerala
  •  a day ago
No Image

പി. സരിൻ വിജ്ഞാനകേരളം ഉപദേശകൻ; മാസ ശമ്പളം 80,000 രൂപ 

Kerala
  •  a day ago
No Image

വിദൂര വിദ്യാഭ്യാസത്തില്‍ സർവകലാശാലകൾ പലവഴിക്ക്; വിദൂര വിദ്യാഭ്യാസ കോഴ്‌സുകള്‍ നിര്‍ത്താതെ കേരള, എം.ജി, കണ്ണൂര്‍ യൂനിവേഴ്‌സിറ്റികള്‍

Kerala
  •  a day ago
No Image

കെ.പി.സി.സി നേതൃമാറ്റം; പുതിയ പേരുകളോട് വിമുഖത പ്രകടിപ്പിച്ച് മുതിര്‍ന്ന നേതാക്കൾ

Kerala
  •  a day ago