HOME
DETAILS

അവധികാലത്ത് റോഡിലിറങ്ങുന്ന കുട്ടി ഡ്രൈവർമാരെ പൊക്കാൻ എം.വി.ഡി; രക്ഷിതാക്കള്‍ കടുത്ത ശിക്ഷ നേരിടേണ്ടി വരും

  
Amjadhali
March 27 2025 | 01:03 AM

Back then drivers should be aware of kids playing on the road parents will face severe penalties

അവധിക്കാലത്ത്  വാഹനം ഓടിക്കാൻ നല്‍കി കുട്ടികളോടുള്ള സ്നേഹം കാണിക്കേണ്ടെന്ന മുന്നറിയിപ്പുമായി എം.വി.ഡി. മധ്യവേനല്‍ അവധി ആരംഭിക്കാൻ പോകുന്ന സാഹചര്യത്തിലാണ് മോട്ടോർവാഹന വകുപ്പിൻ്റെ മുന്നറിയിപ്പ്. പ്രായപൂർത്തിയാകാത്ത കുട്ടികള്‍ക്ക് വാഹനം ഓടിക്കാൻ നല്‍കുന്ന രക്ഷിതാക്കള്‍ കനത്ത ശിക്ഷ തന്നെ നേരിടേണ്ടി വരും. 

സമീപകാലത്ത് നിരവധി കോടതി വിധികളാണ് ഇതുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുള്ളതെന്നും വകുപ്പ് ചൂണ്ടിക്കാട്ടുന്നു. കേന്ദ്ര ഹൈവേ ഗതാഗത മന്ത്രാലയം പ്രസിദ്ധീകരിച്ച കണക്കുകള്‍ പ്രകാരം 2019 -ല്‍ രാജ്യത്ത് 11,168 പ്രായപൂർത്തിയാകാത്ത കുട്ടികളാണ് വാഹനാപകടങ്ങളിൽപ്പെട്ട് മരിച്ചത്.  അതുകൊണ്ടുതന്നെ 2019ല്‍ മോട്ടോർ വാഹനം നിയമം സമഗ്രമായി പരിഷ്കരിച്ചപ്പോള്‍ ഏറ്റവും കഠിനമായ ശിക്ഷ ഏർപ്പെടുത്തിയത് ജുവനൈല്‍ ഡ്രൈവിങ്ങിനാണ.

ലൈസൻസ് ഇല്ലാത്ത കുട്ടികൾ വാഹനം ഓടിച്ചാൽ 10,000 രൂപ വരെ പിഴ ശിക്ഷ ലഭിക്കുമെന്ന് മാത്രമല്ല രക്ഷിതാവിന് പരമാവധി മൂന്ന് വർഷം വരെ തടവു ശിക്ഷയും 25,000 രൂപ പിഴ വേറെയും ലഭിക്കും. നിയമലംഘനം നടത്തിയതിന് 12 മാസത്തേക്ക് വാഹനത്തിൻ്റെ രജിസ്ട്രേഷൻ റദ്ദാക്കപ്പെടും. നിയമലംഘനം നടത്തിയ കുട്ടിക്ക് ലേണേഴ്‌സ് ലൈസൻസിന് അർഹത നേടണമെങ്കില്‍ 25 വയസ് തികയുമ്പോള്‍ മാത്രമേ സാധ്യമാകുകയുള്ളൂ. 2000 ലെ ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ വ്യവസ്ഥകള്‍ പ്രകാരവും വാഹനം ഒാടിച്ച പ്രായപൂർത്തിയാകാത്ത ആളും  ശിക്ഷയ്ക്ക് അർഹനാണെന്നും മോട്ടോർ വാഹന വകുപ്പ് മുന്നറിയിപ്പ് നൽകുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഇംഗ്ലീഷ് ക്യാപ്റ്റനെ വീഴ്ത്തി ഇംഗ്ലണ്ട് കീഴടക്കി; ചരിത്രനേട്ടത്തിൽ പന്ത്

Cricket
  •  8 days ago
No Image

ജാർഖണ്ഡിൽ ഉപേക്ഷിക്കപ്പെട്ട കൽക്കരി ഖനി നിയമവിരുദ്ധ ഖനനത്തിനിടെ തകർന്ന് 4 മരണം; 4 പേർക്ക് പരിക്ക്

National
  •  8 days ago
No Image

ആരോഗ്യനില ഗുരുതരം; നിപ രോഗിയെ കോഴിക്കോട് മെഡിക്കൽ കോളേജിലേക്ക് മാറ്റി; 425 പേർ സമ്പർക്കപ്പട്ടികയിൽ

Kerala
  •  8 days ago
No Image

ഇങ്ങനെയൊരു താരം ലോകത്തിൽ ആദ്യം; അത്ഭുതപ്പെടുത്തുന്ന നേട്ടവുമായി ക്യാപ്റ്റൻ ഗിൽ

Cricket
  •  8 days ago
No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  8 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  8 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  8 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  8 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  8 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  8 days ago