
ഒന്നാം ക്ലാസിൽ പ്രവേശനം നേടാൻ ആറ് വയസ്സ് വരെ കാത്ത് നിൽക്കണം - വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂൾ പ്രവേശന പ്രായം ആറ് വയസ്സായി ഉയർത്തുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി പ്രഖ്യാപിച്ചു. 2026-27 അധ്യയന വർഷം മുതൽ ഈ തീരുമാനം നടപ്പാക്കുമെന്ന് മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി. നിലവിൽ കേരളത്തിൽ ഔപചാരിക വിദ്യാഭ്യാസത്തിനായുള്ള പ്രവേശന പ്രായം അഞ്ച് വയസ്സാണ്. എന്നാൽ, ശാസ്ത്രീയ പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത് കുട്ടികൾ ഔപചാരിക വിദ്യാഭ്യാസത്തിന് സജ്ജമാകുന്നത് ആറ് വയസ്സിന് ശേഷമാണെന്നാണ്. വിദ്യാഭ്യാസപരമായി വികസിത രാജ്യങ്ങളെല്ലാം ഇതേ രീതിയാണ് പിന്തുടരുന്നതെന്ന് മന്ത്രി പറഞ്ഞു.
കേരളത്തിൽ ദീർഘകാലമായി കുട്ടികളെ അഞ്ചാം വയസ്സിൽ ഒന്നാം ക്ലാസിൽ ചേർക്കുന്ന രീതി നിലനിൽക്കുന്നുണ്ടെങ്കിലും, ഏകദേശം 50 ശതമാനത്തിലധികം കുട്ടികൾ ഇപ്പോഴും ആറ് വയസ്സിന് ശേഷമാണ് സ്കൂളിൽ എത്തുന്നത്. ഈ പ്രവണതയെ പ്രോത്സാഹിപ്പിക്കണമെന്നും 2026-27 മുതൽ ഒന്നാം ക്ലാസ്സ് പ്രവേശന പ്രായം ആറാക്കി മാറ്റാൻ ശ്രമിക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
2009-ലെ വിദ്യാഭ്യാസ അവകാശ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം, ഒന്നാം ക്ലാസ്സ് പ്രവേശനത്തിന് കുട്ടികൾക്ക് എൻട്രൻസ് പരീക്ഷ നടത്താൻ പാടില്ലെന്ന് മന്ത്രി വ്യക്തമാക്കി. ക്യാപ്പിറ്റേഷൻ ഫീസ് (തലവരിപ്പണം) വാങ്ങുന്നത് ശിക്ഷാർഹമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. എന്നാൽ, ചില വിദ്യാലയങ്ങൾ ഈ നിയമം ലംഘിക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ഇത്തരം സ്ഥാപനങ്ങൾക്കെതിരെ പരാതി ലഭിച്ചാൽ കർശന നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയിൽ നടക്കുന്ന എല്ലാ പരീക്ഷകളും തികഞ്ഞ ഗൗരവത്തോടെയും വിശ്വാസ്യത ഉറപ്പാക്കിയുമാണ് നടത്തുന്നതെന്ന് മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ്സ് വരെയുള്ള പൊതു പരീക്ഷകളും, അർധ വാർഷിക പരീക്ഷകളും ഈ രീതിയിൽ നടപ്പാക്കുന്നു. പത്ത്, പന്ത്രണ്ട് ക്ലാസ്സുകളിലെ പൊതുപരീക്ഷകൾക്കുള്ള ചോദ്യപേപ്പറുകൾ തെരഞ്ഞെടുക്കപ്പെട്ടവർ തയ്യാറാക്കുന്നു. ഈ വർഷം പത്താം ക്ലാസ്സ് ചോദ്യപേപ്പർ നിർമാണത്തിന് പുതിയ അംഗങ്ങളെ ഉൾപ്പെടുത്തിയത് രണ്ട് ദിവസത്തെ ശിൽപശാലയിൽ മികവ് തെളിയിച്ചവരെയാണ്. പതിനൊന്ന്, പന്ത്രണ്ട് ക്ലാസ്സുകളിലെ ചോദ്യപേപ്പറുകൾ എസ്‌സിഇആർടി മാർഗനിർദേശങ്ങളും ഹയർ സെക്കൻഡറി പരീക്ഷാ മാനുവലും അനുസരിച്ചാണ് തയ്യാറാക്കുന്നത്.
ഓരോ വിഷയത്തിനും നാല് സെറ്റ് ചോദ്യപേപ്പറുകൾ തയ്യാറാക്കി, പൊതുവിദ്യാഭ്യാസ ഡയറക്ടർ അവയിൽ ഒന്ന് തെരഞ്ഞെടുത്ത് പ്രിന്റിന് നൽകും. എന്നാൽ, ചോദ്യങ്ങൾ പോലും ഡയറക്ടർക്ക് കാണാൻ കഴിയില്ലെന്ന് ഉറപ്പാക്കി രഹസ്യസ്വഭാവം പാലിക്കുന്നുണ്ട്. ഈ വർഷം ചില ചോദ്യപേപ്പറുകളിൽ തെറ്റുകൾ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് അന്വേഷണത്തിന് നിർദേശം നൽകിയിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിലൂടെ വീഴ്ച കണ്ടെത്തി തുടർനടപടികൾ സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു.
സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസ പദ്ധതിയുടെ ഭാഗമായി ഒന്ന് മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിൽ പരീക്ഷാ പരിഷ്കരണം നടപ്പാക്കും. നിരന്തര മൂല്യനിർണയം, ചോദ്യപേപ്പർ നിർമാണം, മൂല്യനിർണയം, അധ്യാപകർക്കുള്ള പരിശീലനം, ചോദ്യബാങ്ക് തയ്യാറാക്കൽ എന്നിവ ഈ വർഷം നടപ്പാക്കും. ഇതിനുള്ള മാർഗനിർദേശങ്ങൾ ഏപ്രിലിൽ പ്രസിദ്ധീകരിക്കും. പുതുക്കിയ ചോദ്യപേപ്പറുകളുടെ മാതൃക എസ്‌സിഇആർടി തയ്യാറാക്കി പുറത്തിറക്കും. ആധുനിക സാങ്കേതികവിദ്യ ഉപയോഗപ്പെടുത്തി പരീക്ഷാ രീതി മെച്ചപ്പെടുത്തുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Kerala’s Education Minister V. Sivankutty has announced that the state will raise the school admission age for Class 1 to six years, effective from the 2026-27 academic year. Currently, children in Kerala begin formal education at the age of five. However, citing scientific studies, the minister emphasized that children are better prepared for formal education after turning six. He noted that this practice aligns with educationally advanced countries worldwide.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇന്ത്യ-ചൈന ബന്ധം: പരസ്പര വിശ്വാസവും സഹകരണവും ആവശ്യമെന്ന് ചൈനീസ് വിദേശകാര്യ മന്ത്രി
National
• a day ago
'ഒന്നുകിൽ 50 ദിവസത്തിനുള്ളിൽ യുക്രൈൻ വെടിനിർത്തൽ പ്രഖ്യാപിക്കുക, അല്ലെങ്കിൽ 100% തീരുവ നേരിടുക': റഷ്യക്ക് മുന്നറിയിപ്പുമായി ട്രംപ്
International
• a day ago
ലണ്ടൻ സൗത്ത് എൻഡ് വിമാനത്താവളത്തിൽ പറന്നുയർന്നതിന് പിന്നാലെ ചെറുവിമാനം തകർന്നുവീണു; നാല് പേർ മരിച്ചു
International
• a day ago
ഒഡീഷയിൽ അധ്യാപകന്റെ പീഡനത്തിൽ മനംനൊന്ത് വിദ്യാർഥിനിയുടെ ആത്മഹത്യാശ്രമം; കോളേജ് പ്രിൻസിപ്പൽ നടപടിയെടുക്കാതിരുന്നതാണ് ഈ ദുരന്തത്തിന് കാരണമെന്ന് വിദ്യാർഥിനിയുടെ പിതാവ്
National
• a day ago
പന്തളത്ത് വളർത്തുപൂച്ചയുടെ നഖം കൊണ്ട് ചികിത്സയിലിരിക്കേ 11കാരി മരിച്ച സംഭവം; മരണകാരണം പേവിഷബാധയല്ലെന്ന് പരിശോധനാഫലം
Kerala
• a day ago
വല നശിക്കൽ തുടർക്കഥ, ലക്ഷങ്ങളുടെ നഷ്ടം; നഷ്ടപരിഹാരം ആവശ്യപ്പെട്ട് മത്സ്യത്തൊഴിലാളികൾ
Kerala
• a day ago
വനിതാ ഡ്രൈവർമാരെ പ്രോത്സാഹിപ്പിക്കാൻ ലക്ഷ്യം; സഊദിയിൽ സ്ത്രീകൾക്ക് മാത്രമായുള്ള റൈഡ് ഓപ്ഷൻ ആരംഭിക്കാൻ ഊബർ
latest
• a day ago
സുഹൃത്തിന് അയച്ച കത്ത് റോഡരികിൽ മാലിന്യമായി കണ്ടെത്തി; കോഴിക്കോട് സ്വദേശിനിക്ക് കളമശ്ശേരി നഗരസഭയുടെ 5000 രൂപ പിഴ ഒടുക്കാൻ നോട്ടീസ്
Kerala
• a day ago
2025 സെപ്റ്റംബർ ഒന്ന് മുതൽ വിസ് എയർ അബൂദബിയിലെ എല്ലാ വിമാനങ്ങളും നിർത്തലാക്കും; നീക്കം ചെലവ് നിയന്ത്രിക്കുന്നതിനും യൂറോപ്പിൽ വീണ്ടും ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും
uae
• a day ago
കാണാതായിട്ട് ആറ് ദിവസം; ഡൽഹി സർവകലാശാല വിദ്യാർഥിനിയുടെ മൃതദേഹം യമുന നദിയിൽ കണ്ടെത്തി
National
• a day ago
തേങ്ങ മോഷണം പെരുകുന്നു; കോഴിക്കോട് കേര കർഷകർ പ്രതിസന്ധിയിൽ, സിസിടിവി വെച്ചിട്ടും രക്ഷയില്ല
Kerala
• a day ago
ട്രാഫിക് നിയമ ലംഘനം; 2,000 റിയാൽ വരെ പിഴ ഈടാക്കുമെന്ന് സഊദി
Saudi-arabia
• a day ago
താത്കാലിക വി സി നിയമന വിവാദം: സർക്കാർ ഉന്നയിച്ചത് ശരിയെന്ന് തെളിഞ്ഞു; ഗവർണർക്കെതിരായ ഹൈക്കോടതി വിധിയിൽ പ്രതികരിച്ച് മന്ത്രി ആർ ബിന്ദു
Kerala
• a day ago
പശുവിനെ പീഡിപ്പിച്ചതായി പരാതി; പോലീസ് അന്വേഷിച്ചെത്തിയപ്പോൾ ഉദ്യോഗസ്ഥർക്ക് നേരെ വെടിവെപ്പ്; ഏറ്റുമുട്ടലിൽ യുവാവിനെ കീഴടക്കി പോലീസ്
National
• a day ago
എമിറേറ്റ്സ് റോഡ് വികസനം: 750 മില്യൺ ദിർഹത്തിന്റെ പദ്ധതിയുമായി ഊർജ്ജ അടിസ്ഥാന സൗകര്യ മന്ത്രാലയം
uae
• a day ago
കേരള സർവകലാശാലയെ ചിലർ നശിപ്പിക്കാൻ ശ്രമിക്കുന്നു; ഭരണപ്രതിസന്ധി ഉണ്ടായതല്ല, മനപ്പൂർവം ഉണ്ടാക്കിയതാണ്; വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ പ്രതികരണം
Kerala
• a day ago
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ചരിത്രം രചിച്ച് ശുഭാംശു ശുക്ലയും സംഘവും: ആക്സിയം-4 ദൗത്യം പൂർത്തിയാക്കി മടങ്ങുന്നു
International
• a day ago
ആണ്‍കുട്ടികളുടെ ജനനേന്ദ്രിയങ്ങള്‍ക്ക് നേരെ വെടിയുതിര്‍ത്ത് ഇസ്റാഈലി സൈനികര്‍; ക്രൂരതയുടെ സകല അതിര്‍വരമ്പുകളും ലംഘിക്കുന്ന സയണിസ്റ്റ് ഭീകരര്‍
International
• a day ago
ആംബുലന്‍സിന് വഴി മുടക്കി; ബൈക്ക് യാത്രികന് 5000 രൂപ പിഴ ചുമത്തി
Kerala
• a day ago
വിദേശികളുടെ ഡ്രൈവിംഗ് ലൈസൻസിന് ഒരു വർഷത്തെ പരിധി നിശ്ചയിച്ച് സഊദി അറേബ്യ
Saudi-arabia
• a day ago
ഗവർണർക്ക് ഹൈക്കോടതിയിൽ കനത്ത തിരിച്ചടി: താത്കാലിക വിസി നിയമനത്തിന് അധികാരമില്ല; രണ്ട് വി സിമാർ പുറത്തേക്ക്
Kerala
• a day ago