HOME
DETAILS

തെങ്ങോളമുയരത്തിലെത്തി തേങ്ങവില; മരുന്നിനു പോലും കിട്ടാനില്ല

  
എം.അപര്‍ണ
March 28 2025 | 03:03 AM

Coconut prices have reached record highs even medicine is not affordable

കോഴിക്കോട്: തെങ്ങോളം ഉയരത്തില്‍ തേങ്ങ വില എത്തിയതോടെ കണികാണാന്‍ പോലും തേങ്ങയില്ല. റെക്കോഡ് ഭേദിച്ച് തേങ്ങ വില ഉയരുകയാണ്. പച്ചത്തേങ്ങ പൊളിച്ചതിന് കിലോക്ക് 73 രൂപയും  പൊളിക്കാത്തതിന് 62-64 വരേയുമായി. കൊപ്രയ്ക്കും വില ഉയര്‍ന്ന് തന്നെയാണ്. കൊപ്ര ക്വിന്റലിന് 18400ഉം രാജാപ്പൂരിന് 21800ഉം ഉണ്ടയ്ക്ക് 19000 ആയി ഉയര്‍ന്നു. വെളിച്ചെണ്ണ വിലയും കൂടിയിട്ടുണ്ട്. ക്വിന്റലിന് 28300 ആയി. വില ദിനംപ്രതി കൂടുമ്പോള്‍ കറിക്കരയ്ക്കാന്‍ പോലും തേങ്ങ ലഭിക്കുന്നില്ല. തേങ്ങ കിട്ടാനില്ലാത്ത അവസ്ഥ വന്നതോടെയാണ് വിലയില്‍ ഇത്രയും വലിയ മുന്നേറ്റം ഉണ്ടായത്. 

കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട്, മലപ്പുറം ജില്ലകളിലാണ് കേരളത്തില്‍ പ്രധാനമായും തേങ്ങ ഉത്പാദനമുള്ളത്. എന്നാല്‍ കഴിഞ്ഞ കാലങ്ങളിലുണ്ടായ വിലയിടിവ് കര്‍ഷകരെ നാളികേര കൃഷിയില്‍ നിന്നും പിന്നോട്ടടിപ്പിച്ചിരുന്നു. തേങ്ങയ്ക്ക് വില ഇടിഞ്ഞതോടെ വര്‍ഷങ്ങളായി തെങ്ങിനെ പരിപാലിക്കുന്നതും കുറഞ്ഞു. വന്യമൃഗ ശല്യം മൂലം മലയോരകര്‍ഷകര്‍ കൃഷി ഉപേക്ഷിച്ചെന്നു തന്നെ പറയാം. മുന്‍പ് ആയിരം തേങ്ങ ലഭിച്ചിരുന്ന തോട്ടങ്ങളില്‍ ഇന്ന് പകുതി പോലും ലഭിക്കുന്നില്ല. തെങ്ങ് കയറ്റക്കൂലിയും തേങ്ങ പൊളിക്കുന്ന കൂലിയും വളപ്രയോഗവും ഉള്‍പ്പെടെ പരിപാലന ചെലവ് കൂടിയതോടെയാണ് കേര കര്‍ഷകര്‍ പിന്നോട്ട് നടക്കാന്‍ തുടങ്ങിയത്. 

ഇതോടെയാണ് നാളികേര ഉത്പാദനത്തിന് കുറവ് വന്നത്. നാളികേരം ഇല്ലാത്തതിനാല്‍ വില വര്‍ധനയുടെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണ്. വെളിച്ചെണ്ണ മില്ലുകളിലും തേങ്ങയോ കൊപ്രയോ സ്റ്റോക്കില്ല. ഇതോടെ പല സ്ഥാപനങ്ങളും ഉത്പാദനം ഗണ്യമായി കുറച്ചു. ആട്ടിവെച്ച വെളിച്ചെണ്ണയ്ക്കും ആവശ്യക്കാര്‍ എത്താത്ത സ്ഥിതിയാണ്. വെളിച്ചെണ്ണ ഉത്പാദത്തിന് ആവശ്യമായ തേങ്ങ ലഭിക്കാനില്ലാത്ത സ്ഥിതിയാണെന്ന് തിരുവമ്പാടി പുന്നക്കല്‍ കേരടോണ്‍ മില്ലിലെ ജീവനക്കാരനായ റിയാസ് പറയുന്നു.

വിലയിലെ കുതിപ്പുകണ്ട് ചെറുകിട കര്‍ഷകര്‍ വിഷുവരെ കാത്തുനില്‍ക്കാതെ വിളവെടുപ്പിനു നീക്കം തുടങ്ങി. പലരും തേങ്ങ മൂത്ത് വിളയുന്നതുവരെ കാത്തുനില്‍ക്കാതെ വിളവെടുക്കുകയാണ്. ഇത് വെളിച്ചെണ്ണ വ്യാപാരത്തെ ബാധിക്കുമെന്ന് വ്യാപാരികള്‍ പറയുന്നു. ഒരു ക്വിന്റല്‍ പച്ചത്തേങ്ങയില്‍ നിന്നും 33 കിലോ കൊപ്ര ലഭിക്കണം. എന്നാല്‍ ഇപ്പോള്‍ അത് 30 കിലോയില്‍ താഴെയായി. വിളഞ്ഞ തേങ്ങയില്‍ നിന്നാണ് കൂടുതല്‍ വെളിച്ചെണ്ണ ലഭിക്കുക. ചള്ള് കൊപ്രകൊണ്ട് കാര്യമില്ല. തേങ്ങയുടെ വരവ് കൂടിയാലെ വില കുറയൂ. വരും ദിവസങ്ങളിലും വില ഉയരുമെന്നും വ്യാപാരികള്‍ പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മെഡിക്കൽ കോളേജുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങൾ തുടരുന്നതിനിടെ ഡോ. ഹാരിസ് ഇന്ന് തിരിച്ച് ജോലിയിൽ പ്രവേശിച്ചേക്കും

Kerala
  •  a day ago
No Image

ബേഡ്സ് ഓഫ് ഗുഡ്നസ്': യു.എ.ഇയുടെ 65ാമത് സഹായം ഗസ്സയിൽ എയർ ഡ്രോപ് ചെയ്തു; 500 ടണ്ണിലധികം ഭക്ഷ്യ സാധനങ്ങൾ 21 ട്രക്കുകളിലായും എത്തിച്ചു

uae
  •  a day ago
No Image

ഹുവൈറോ ഗ്രേറ്റ് വാൾ മാരത്തൺ, സായിദ് ചാരിറ്റി റൺ: രജിസ്ട്രേഷൻ ആരംഭിച്ചു

uae
  •  a day ago
No Image

അധിക നികുതി ഏർപ്പെടുത്തി ഇന്ത്യക്കെതിരെ യുദ്ധം പ്രഖ്യാപിച്ച 'മൈ ഫ്രണ്ടി'നോട്‌ അകന്ന മോദി, റഷ്യയോടും ചൈനയോടും അടുക്കുന്നു; പുടിനുമായി ഫോണിൽ സംസാരിച്ചു

National
  •  a day ago
No Image

150 കിലോമീറ്റർ റേഞ്ചുമായി ടിവിഎസ് എം1-എസ് ഇലക്ട്രിക് സ്കൂട്ടർ; ലോഞ്ച് ഉടൻ

auto-mobile
  •  2 days ago
No Image

ഇന്ത്യയിലെ ഏറ്റവും വിലകുറഞ്ഞ ഇലക്ട്രിക് സ്കൂട്ടർ: ‘സെലോ നൈറ്റ്+’ പുറത്തിറങ്ങി; പ്രീ-ബുക്കിംഗ് ആരംഭിച്ചു

auto-mobile
  •  2 days ago
No Image

യുകെയില്‍ കൊല്ലപ്പെട്ട സഊദി വിദ്യാര്‍ത്ഥി മുഹമ്മദ് അല്‍ ഖാസിമിന്റെ മൃതദേഹം മക്കയില്‍ ഖബറടക്കി

Saudi-arabia
  •  2 days ago
No Image

'മാധ്യമങ്ങള്‍ക്ക് മേലുള്ള നിയന്ത്രണങ്ങള്‍ ന്യായീകരിക്കാനാവില്ല'; ധര്‍മ്മസ്ഥലയെ കുറിച്ചുള്ള വാര്‍ത്തകള്‍ നിയന്ത്രിക്കണമെന്ന ഹരജി സുപ്രീം കോടതി തള്ളി

National
  •  2 days ago
No Image

മകന്റെ കടുകൈ: കെട്ടിട ഉടമ കൊല്ലപ്പെട്ട കേസിൽ അറസ്റ്റിലായ പ്രതിയുടെ മകൻ ജീവനൊടുക്കി

Kerala
  •  2 days ago
No Image

അനസ്‌തേഷ്യ നല്‍കി രോഗിയെ പീഡിപ്പിച്ചു; ഡോക്ടര്‍ക്ക് 7 വര്‍ഷം തടവുശിക്ഷ വിധിച്ച് കുവൈത്ത് കോടതി

Kuwait
  •  2 days ago