HOME
DETAILS

ട്രംപിന്റെ വ്യാപാരയുദ്ധം ഇന്ത്യന്‍ വാഹന വിപണിയേയും ഗുരുതരമായി ബാധിക്കും; എങ്ങനെ 

  
Web Desk
March 28, 2025 | 3:57 AM

Trumps 25 Tariff on Foreign Vehicles to Impact Indian Auto Industry

ന്യൂഡല്‍ഹി: വ്യാപാരയുദ്ധത്തിന്റെ ഭാഗമായി വിദേശ വാഹന ഇറക്കുമതിക്ക് 25 ശതമാനം തീരുവ പ്രഖ്യാപിച്ച യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടി ഇന്ത്യന്‍ വാഹനവിപണിയെ ഗുരുതരമായി ബാധിക്കും. പകരത്തിന് പകരം നികുതി (റെസിപ്രൊക്കല്‍ താരിഫ്) ടാറ്റ മോട്ടോഴ്സ്, ഐഷര്‍ മോട്ടോഴ്സ് തുടങ്ങിയ ഇന്ത്യന്‍ കമ്പനികളെയാകും ഏറ്റവും കൂടുതല്‍ ബാധിക്കുക. പുതിയ ചുങ്കം ഏപ്രില്‍ രണ്ട് മുതല്‍ പ്രാബല്യത്തില്‍വരുമെങ്കിലും അത് വിപണിയെ ബാധിക്കുക മെയ് പകുതിയോടെയാകും.

യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന കാറുകള്‍ക്ക് 25 ശതമാനം നികുതി ചുമത്തുമെന്നും കാറിന്റെ നിര്‍മാണം യു.എസിലാണ് നടത്തുന്നതെങ്കില്‍ നികുതി ബാധകമാവില്ലെന്നുമാണ് ട്രംപ് പ്രഖ്യാപിച്ചത്. നിലവില്‍ ഇന്ത്യയില്‍ നിര്‍മിച്ച കാറുകള്‍ യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്നില്ലെങ്കിലും ഇന്ത്യന്‍ നിര്‍മിത സ്പെയര്‍ പാര്‍ട്സുകള്‍ വ്യാപകമായി കയറ്റി അയക്കുന്നുണ്ട്.

പ്രധാനമായും എന്‍ജിനുകള്‍, എന്‍ജിന്‍ ഭാഗങ്ങള്‍, ട്രാന്‍സ്മിഷന്‍ ഭാഗങ്ങള്‍, ഇലക്ട്രിക്കല്‍ ഘടകങ്ങള്‍ തുടങ്ങിയവയാണ് യു.എസിലേക്ക് കയറ്റിയയക്കുന്നത്. മാത്രമല്ല, ഇന്ത്യന്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കളുടെ പ്രധാന വിപണികളിലൊന്നും യു.എസാണ്. ഈ സാഹചര്യത്തിലാണ് ട്രംപിന്റെ നയം ഇന്ത്യന്‍ വാഹനവിപണിയെ പ്രതികൂലമായി ബാധിക്കുന്നത്.

നികുതി കൂട്ടുന്നതോടെ ഇന്ത്യന്‍ കമ്പനികള്‍ കൂടിയ വിലയ്ക്ക് ഉല്‍പ്പന്നങ്ങള്‍ യു.എസ് വിഹനനിര്‍മാതാക്കള്‍ക്ക് നല്‍കാന്‍ നിര്‍ബന്ധിതരാകും. ഇതോടെ യു.എസ് വാഹനനിര്‍മാതാക്കള്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ള സമാന ഉല്‍പ്പന്നങ്ങള്‍ ആശ്രയിക്കാന്‍ തുടങ്ങിയാല്‍ ഇന്ത്യന്‍ കമ്പനികളെ പ്രതിസന്ധിയിലാക്കും. കഴിഞ്ഞ സാമ്പത്തിക വര്‍ഷം യു.എസിലേക്കുള്ള ഇന്ത്യയുടെ സ്പെയര്‍ പാര്‍ട്സ് കയറ്റുമതി 679 കോടി ഡോളറാണ്.
ടാറ്റ മോട്ടോഴ്സ് യു.എസിലേക്ക് നേരിട്ട് കയറ്റുമതി ചെയ്യുന്നില്ലെങ്കിലും അതിന്റെ അനുബന്ധ കമ്പനിയായ ജാഗ്വാര്‍ ലാന്‍ഡ് റോവര്‍ (ജെ.എല്‍.ആര്‍) യു.എസ് വിപണിയില്‍ ശക്തമായ സാന്നിധ്യമാണ്. കഴിഞ്ഞ വര്‍ഷത്തെ റിപ്പോര്‍ട്ട് പ്രകാരം ജെ.എല്‍.ആറിന്റെ ആകെ വില്‍പ്പനയുടെ 22 ശതമാനവും യു.എസില്‍ നിന്നാണ്. അടുത്തമാസത്തോടെ ഇവയ്ക്ക് 25 ശതമാനം നികുതി ബാധകമാകും.

റോയല്‍ എന്‍ഫീല്‍ഡ് മോട്ടോര്‍സൈക്കിളുകളുടെ നിര്‍മാതാക്കളായ ഐഷര്‍ മോട്ടോഴ്സ്, ഇന്ത്യയിലെ മുന്‍നിര ഓട്ടോ പാര്‍ട്സ് നിര്‍മാതാക്കളായ സംവര്‍ധന മദര്‍സണ്‍ ഇന്റര്‍നാഷനല്‍ ലിമിറ്റഡ്, ഗിയറുകളും സ്റ്റാര്‍ട്ടര്‍ മോട്ടോറുകളും ഉള്‍പ്പെടെയുള്ള ഓട്ടോമോട്ടീവ് സിസ്റ്റങ്ങളും മറ്റും നിര്‍മിക്കുന്ന സോണ കോംസ്റ്റാര്‍, ഭാരത് ഫോര്‍ജ്, സന്‍സേര എന്‍ജിനീയറിങ് ലിമിറ്റഡ്, സുപ്രജിത് എന്‍ജിനീയറിങ്, ബാലകൃഷ്ണ ഇന്‍ഡസ്ട്രീസ് എന്നിവയാണ് യു.എസിലേക്ക് ഇറക്കുമതി ചെയ്യുന്ന മറ്റ് പ്രധാന ഇന്ത്യന്‍ സ്പെയര്‍ പാര്‍ട്സ് നിര്‍മാതാക്കള്‍.

 

US President Donald Trump's decision to impose a 25% tariff on foreign vehicle imports is set to severely impact the Indian auto industry. Indian companies like Tata Motors and Ashok Leyland will be among the hardest hit by this new policy, set to come into effect on April 2nd. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തമിഴ്‌നാട്ടിൽ സർക്കാർ ബസുകൾ കൂട്ടിയിടിച്ച് അപകടം: 11 മരണം, 40-ലേറെ പേർക്ക് പരുക്ക്

Kerala
  •  11 days ago
No Image

'7000 സെഞ്ച്വറി' ക്രിക്കറ്റിൽ പുതു ചരിത്രം; റാഞ്ചിയിൽ ഇതിഹാസമായി കോഹ്‌ലി

Cricket
  •  11 days ago
No Image

പെൺകുട്ടി രക്ഷക്കായി നിലവിളിച്ചില്ല, പിടിവലിയുടെ അടയാളങ്ങളോ പരുക്കുകളോ ഇല്ല; രാജ്യത്ത് കോളിളക്കം സൃഷ്ടിച്ച 'മഥുര' ഇന്ന് പട്ടിണിയിൽ

Kerala
  •  11 days ago
No Image

വെറും ഒരു ബാഗ് വസ്ത്രങ്ങളുമായി ദുബൈയിൽ എത്തി: ഇന്ന് ജിസിസിയിലെ പ്രമുഖ വ്യവസായി; തലമുറകൾ കണ്ട അമ്രത് ലാൽ 

uae
  •  11 days ago
No Image

മാപ്പ്... മാപ്പ്... മാപ്പ്; അഴിമതിക്കേസിൽ പ്രസിഡന്റിനോട് മാപ്പപേക്ഷിച്ച് നെതന്യാഹു

International
  •  11 days ago
No Image

അമ്മയെ പരിചരിക്കാനെത്തിയ ഹോം നേഴ്സിനെ പീഡിപ്പിച്ചതായി പരാതി; മകൻ അറസ്റ്റിൽ

Kerala
  •  11 days ago
No Image

ഇത് 'വിരാട ചരിത്രം'; സച്ചിൻ്റെ റെക്കോർഡ് തകർത്തു, ഏകദിനത്തിൽ 52-ാം സെഞ്ച്വറി

Cricket
  •  11 days ago
No Image

ഈദുൽ ഇത്തിഹാദ്: ആഘോഷങ്ങൾക്കായി ഒരുങ്ങി ദുബൈ, നഷ്ടപ്പെടുത്തരുത് ഈ അവസരങ്ങൾ

uae
  •  11 days ago
No Image

അതിജീവിതയെ അപമാനിച്ചെന്ന് പരാതി; രാഹുൽ ഈശ്വർ പൊലിസ് കസ്റ്റഡിയിൽ

Kerala
  •  11 days ago
No Image

പ്രവാസികൾക്ക് സന്തോഷവാർത്തയുമായി എയർ ഇന്ത്യ എക്സ്പ്രസ്: കുവൈത്തിൽ നിന്ന് കോഴിക്കോട്, കണ്ണൂർ സർവിസുകൾ ഉടൻ; ബുക്കിംഗ് ആരംഭിച്ചു

latest
  •  11 days ago