HOME
DETAILS
MAL
മഞ്ചേരി സബ് സ്റ്റേഷന് തറക്കല്ലിട്ടു
backup
September 04 2016 | 01:09 AM
മഞ്ചേരി: തൃക്കലങ്ങോട് പഞ്ചായത്തില്‍ തുടങ്ങുന്ന 220 കെ.വി സബ് സ്റ്റേഷന് നിര്‍മാണ ഉദ്ഘാടനം വൈദ്യുതി മന്ത്രി കടകംപള്ളി സുരേന്ദ്രന് നിര്‍വഹിച്ചു. ജില്ലയില്‍ മുടങ്ങിക്കിടക്കുന്ന പദ്ധതികള്‍ പൂനര്ജീവിപ്പിക്കുമെന്ന് അദ്ദേഹം പറഞ്ഞു. നിര്‍മാണം തുടങ്ങുന്ന സബ്സ്റ്റേഷനില്‍ 220-110 കെ.വിയുടെ 100 എ.വി.എ ശേഷിയുള്ള രണ്ട് ട്രാന്‍സ്ഫോമറുകളും 12.5 എം.വി.എ ശേഷിയുള്ള രണ്ടു ട്രാന്‍സ്ഫോമറും 220 കെ.വി ഫീഡര്‍ ബേ'കളുമാണ് സ്ഥാപിക്കുക 78.7 കോടി രൂപയുടെ ചെലവാണു പ്രതീക്ഷിക്കുന്നത്
അഡ്വ. എം. ഉമ്മര്‍ എംഎല്‍എ അധ്യക്ഷനായി. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എന്‍.എം കോയ, ജില്ലാ പഞ്ചായത്തംഗം കെ.കെ വിമല, ബ്ലോക്ക് പഞ്ചായത്ത് അംഗം പി. നാരായണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."