ഐപിഎല്‍; പഞ്ചാബും ലഖ്‌നൗവും ഇന്ന് നേര്‍ക്കുനേര്‍
ഐപിഎല്ലില്‍ ഇന്നു നടക്കുന്ന പതിനൊന്നാം മത്സരത്തില്‍ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് പഞ്ചാബ് കിംഗ്‌സിനെ നേരിടും. ലഖ്‌നൗവിന്റെ ഹോം ഗ്രൗണ്ടില്‍ രാത്രി 7.30ന് ആണ് മത്സരം. നിലവില്‍ ടൂര്‍ണ്ണമെന്റില്‍ രണ്ട് മത്സരങ്ങള്‍ കളിച്ച പഞ്ചാബിന് ഒരു ജയവും ഒരു പരാജയവുമാണുള്ളത്. എന്നാല്‍ ഒരു കളി മാത്രം കളിച്ച ലഖ്‌നൗവിന് തങ്ങളുടെ അക്കൗണ്ട് തുറക്കാന്‍ കഴിഞ്ഞിട്ടില്ല. അതുകൊണ്ടുതന്നെ തങ്ങളുടെ ആദ്യ ജയമാണ് ടീം സ്വപ്നം കാണുന്നത്.
സ്‌ഫോടനാത്മകമായ ബാറ്റിംഗ് കാഴ്ചവെക്കുന്ന ഒട്ടേറെ താരങ്ങള്‍ ലഖ്‌നൗവിലുണ്ടെങ്കിലും ഗ്രൗണ്ടില്‍ അവര്‍ക്ക് ഫോമിലേക്ക് ഉയരാന്‍ കഴിയുന്നില്ല. നിക്കോളാസ് പൂരന്റെ പെര്‍ഫോമന്‍സിനെ ചുറ്റിപ്പറ്റി മാത്രമാണ് ലഖ്‌നോവിന്റെ വിജയ സാധ്യത. അദ്ദേഹത്തിന്റെ ബാറ്റിംഗ് ഒന്നുകൊണ്ടുമാത്രമാണ് കഴിഞ്ഞ മത്സരത്തില്‍ തോല്‍വിയുടെ ഭാരം കുറച്ചെങ്കിലും ലഖ്‌നൗവിന് കുറക്കാന്‍ കഴിഞ്ഞത്. മറുവശത്ത് പഞ്ചാബ് ഒരൊറ്റ ജയവുമായി പോയിന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. സ്ഥിരതയില്ലാത്ത ബാറ്റിംഗ്,ബോളിങ്,ഫീല്‍ഡിങ് യൂണിറ്റുകളാണ് പലപ്പോഴും പഞ്ചാബിന് വെല്ലുവിളിയാകുന്നത്.
ലഖ്‌നൗ ടീം:
കെ എല്‍ രാഹുല്‍(ക്യാപ്റ്റന്‍),ക്വിന്റണ്‍ ഡി കോക്ക്,നിക്കോളാസ് പൂറന്‍,ആയുഷ് ബഡോണി,കൈല്‍ മേയേഴ്‌സ്,മാര്‍ക്കസ് സ്റ്റോയിനിസ്,ദീപക് ഹൂഡ,രവി ബിഷ്‌ണോയ്,നവീന്‍ ഉള്‍ ഹഖ്,ക്രുണാല്‍ പാണ്ഡ്യ,യുധ്വീര്‍ സിംഗ്,പ്രേരക് മങ്കാട്,യാഷ് താക്കൂര്‍,അമിത് മിശ്ര,മാര്‍ക്ക് വുഡ്,മായങ്ക് യാദവ്, മൊഹ്‌സിന്‍ ഖാന്‍,ദേവദത്ത് പടിക്കല്‍, ശിവം മാവി,അര്‍ഷിന്‍കുല്‍ക്കര്‍ണി,എംസിദ്ധാര്‍ത്ഥ്,ആഷ്ടണ്‍ ടര്‍ണര്‍, ഡേവിഡ്‌വില്ലി,മൊഹമ്മദ്അര്‍ഷാദ് ഖാന്‍
പഞ്ചാബ് ടീം:
ശിഖര്‍ ധവാന്‍(ക്യാപ്റ്റന്‍),മാത്യു ഷോര്‍ട്ട്,പ്രഭ്‌സിമ്രാന്‍ സിംഗ്,ജിതേഷ് ശര്‍മ്മ,സിക്കന്ദര്‍ റാസ,ഋഷി ധവാന്‍,ലിയാം ലിവിംഗ്സ്റ്റണ്‍,അഥര്‍വ തൈഡെ,അര്‍ഷ്ദീപ് സിംഗ്,നഥാന്‍ എല്ലിസ്,സാം കുറാന്‍,കാഗിസോ റബാഡ,ഹര്‍പ്രീത് ബ്രാര്‍,രാഹുല്‍ ചാഹര്‍,ഹര്‍പ്രീത് ഭാട്ടിയ,വിദ്വത് കവേരപ്പ,ശിവം സിംഗ്,ഹര്‍ഷല്‍ പട്ടേല്‍,ക്രിസ് വോക്‌സ്,അശുതോഷ് ശര്‍മ്മ,വിശ്വനാഥ് പ്രതാപ് സിംഗ്,ശശാങ്ക് സിംഗ്,തനയ് ത്യാഗരാജന്‍,പ്രിന്‍സ് ചൗധരി,റിലി റൂസ്സോ
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."