HOME
DETAILS

മൈക്രോസോഫ്റ്റ് 50-ാം വാർഷികാഘോഷ പരിപാടിയിൽ കമ്പനിയുടെ ഇസ്റാഈൽ ബന്ധം ചോദ്യം ചെയ്തു പലസ്തീൻ അനുകൂല ജീവനക്കാർ

  
Sabiksabil
April 05 2025 | 11:04 AM

Pro-Palestinian Employees Question Microsofts Israel Ties During Companys 50th Anniversary Celebration

 

വാഷിംഗ്ടൺ: ഗസ്സയിൽ ഇസ്റാഈൽ നടത്തുന്ന സൈനിക ആക്രമണങ്ങളിൽ മൈക്രോസോഫ്റ്റിന്റെ എ.ഐ സാങ്കേതിക വിദ്യ ഉപയോഗിച്ചുവെന്ന ആരോപണത്തെ തുടർന്ന് ജീവനക്കാർ കമ്പനിക്കെതിരെ തുറന്ന എതിർപ്പ് പ്രകടിപ്പിച്ചു. കമ്പനി സ്ഥാപിതമായ 50-ാം വാർഷികാഘോഷത്തിന്റെ ഭാഗമായിരുന്ന പരിപാടിയിലാണ് നിരവധി ജീവനക്കാർ പ്രകടനം നടത്തിയത്. സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സും മുൻ സിഇഒ സ്റ്റീവ് ബാൽമറും, നിലവിലെ സിഇഒ സത്യ നാദെല്ലയും സദസ്സിലുണ്ടായിരിക്കെയായിരുന്നു പ്രതിഷേധം.

മൈക്രോസോഫ്റ്റിന്റെ എഐ സിഇഒ മുസ്തഫ സുലൈമാൻ കമ്പനിയുടെ പുതിയ ഉൽപ്പന്നങ്ങളെയും ദീർഘകാല എഐ നയത്തെയും കുറിച്ച്  പ്രസം​ഗിക്കുന്നതിനിടെയാണ് പ്രതിഷേധം ആരംഭിച്ചത്. ജീവനക്കാരിയായ ഇബ്തിഹാൽ അബൂസാദ് എന്ന യുവതി “മുസ്തഫാ, താങ്കളെക്കുറിച്ച് ലജ്ജിക്കുന്നു”എന്ന മുദ്രാവാക്യം മുഴക്കി. മൈക്രോസോഫ്റ്റ്  ഇസ്റാഈൽ സൈന്യത്തിന് എഐ ആയുധങ്ങൾ വിൽക്കുന്നു. അറുപതിനായിരം പേർ കൊല്ലപ്പെട്ട ഗസ്സയിലേക്കുള്ള വംശഹത്യക്ക് ഈ കമ്പനി പിന്തുണയാകുകയാണ്. നിങ്ങളു‍ടെ കൈകളിൽ രക്തക്കറയാണ്, യുവതി സുലൈമാനെതിരെ പറഞ്ഞു. 

സുലൈമാൻ തന്റെ പ്രസംഗം നിർത്തി പ്രതികരിച്ചു. നിങ്ങളുടെ പ്രതിഷേധത്തിന് നന്ദി, ഞാൻ നിങ്ങളെ കേൾക്കുന്നു.” തുടർന്ന്, അബൂസാദ് കാഴ്ച വേദിയിലേക്ക് പലസ്തീൻപക്ഷ പിന്തുണയുടെ പ്രതീകമായ കെഫിയേ സ്കാർഫ് എറിയുകയും ചെയ്തു. പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥർ യുവതിയെ വേദിയിൽ നിന്ന് പുറത്തേക്ക് കൊണ്ടു പോവുകയും ചെയ്തു. വാനിയ അഗർവാൾ എന്ന ജീവനക്കാരി വേദിയിൽ കയറി സമാനമായ പ്രതിഷേധം നടത്തി. ഈ സമയത്തും ബിൽ ഗേറ്റ്‌സ്, ബാൽമർ, സത്യ നാദെല്ല എന്നിവരും വേദിയിലുണ്ടായിരുന്നു. 2014ന് ശേഷം മൂന്നുപേരും ആദ്യമായി ഒരുമിച്ചുള്ള പൊതു വേദിയാണിത്. അസോസിയേറ്റഡ് പ്രസ് നടത്തിയ അന്വേഷണ റിപ്പോർട്ടുകൾ പ്രകാരം, ഗസ്സയിലും ലെബനനിലും നടന്ന ആക്രമണങ്ങളിൽ ഇസ്റാഈലി സൈന്യം ലക്ഷ്യങ്ങളിലേക്ക് ബോംബുകൾ തെറ്റാതെ എത്തിക്കാൻ മൈക്രോസോഫ്റ്റിന്റെയും ഓപ്പൺഎഐയുടെയും എഐ മോഡലുകൾ ഉപയോഗിച്ചിട്ടുണ്ടെന്നത് വ്യക്തമാണ്. 2023-ൽ ലെബനനിൽ ഒരു കുടുംബം സഞ്ചരിച്ച വാഹനത്തിലേക്ക് നടത്തിയ വ്യോമാക്രമണത്തിൽ മൂന്ന് പെൺകുട്ടികളും അവരുടെ മുത്തശ്ശിയും കൊല്ലപ്പെട്ടിരുന്നു.

ഈ വർഷം ഫെബ്രുവരിയിലുണ്ടായ മറ്റൊരു ആഭ്യന്തര പ്രതിഷേധത്തിനിടെ, സിഇഒ സത്യ നാദെല്ലയുമായി നടത്തിയ മീറ്റിംഗിൽ പങ്കെടുത്ത അഞ്ച് ജീവനക്കാരെ പുറത്താക്കിയിരുന്നു. “കമ്പനിയിൽ എല്ലാവരുടെയും ശബ്ദങ്ങൾ കേൾക്കാൻ നാം പലതരത്തിലുമുള്ള വഴികൾ ഒരുക്കിയിട്ടുണ്ട്. എന്നാൽ ബിസിനസ്സിന്റെ പ്രവർത്തനം തടസ്സപ്പെടുത്താതെ സമാധാനപരമായി അതുണ്ടാകണമെന്ന് ഞങ്ങൾ ആഗ്രഹിക്കുന്നു,” എന്നായിരുന്നു മൈക്രോസോഫ്റ്റിന്റെ ഔദ്യോഗിക പ്രതികരണം.

അഭിപ്രായ പ്രകടനത്തിന് ശേഷം ഇനി നടപടികൾ സ്വീകരിക്കുമോ എന്ന ചോദ്യത്തിന് കമ്പനി വ്യക്തത നൽകാത്ത നിലയിലാണ്. എന്നാൽ, അബൂസാദും അഗർവാളും അവരുടെ ജോലി അക്കൗണ്ടുകളിലേക്കുള്ള ആക്‌സസ് നഷ്ടപ്പെട്ടതായി പിന്നീട് റിപ്പോർട്ടുകളുണ്ട്. ഇതിന്റെ അടിസ്ഥാനത്തിൽ, ഇവർ പിരിച്ചുവിട്ടിരിക്കാമെന്ന സംശയവും ഉയരുന്നു. കമ്പനി ഇതുവരെ അവരുടെ ഭാ​ഗത്തു നിന്നും തങ്ങളെ ഔദ്യോഗികമായി ബന്ധപ്പെട്ടില്ലെന്ന് പ്രതിഷേധക്കാർ പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago