HOME
DETAILS

എസ്.വൈ.എസ് സാഹിത്യ പ്രചാരണ കാമ്പയിന്‍: മേഖലാ കണ്‍വന്‍ഷനുകള്‍ ഏപ്രില്‍ 12,13 തിയ്യതികളില്‍

  
Shaheer
April 05 2025 | 11:04 AM

SYS Literary Promotion Campaign Regional Conventions on April 12th and 13th

ചേളാരി: സുന്നി യുവജനസംഘം സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ മെയ് ഒന്നു മുതല്‍ 31 കൂടിയ കാലയളവില്‍ സാഹിത്യ പ്രചാരണ കാമ്പയിന്‍ ആചരിക്കാന്‍ തീരുമാനിച്ചു. സുന്നി ആശയാദര്‍ശ പ്രചാരണ രംഗത്ത് സമസ്തയുടെ കരുത്തായ സംഘടനയുടെ മുഖപത്രം സുന്നി അഫ്കാറിന്റെ പ്രചാരം വര്‍ദ്ധിപ്പിക്കുന്നതിന് കാമ്പയിന്‍ കാലയളവില്‍ വിവിധ പദ്ധതികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കും.

കാമ്പയിന്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിന് ജനറല്‍ സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ചെയര്‍മാനും കെ.കെ.എസ്. തങ്ങള്‍ വെട്ടിച്ചിറ കണ്‍വീനറും ഹംസ റഹ്മാനി കൊണ്ടിപറമ്പ്, സലീം എടക്കര, എ.കെ. അബ്ദുല്‍ ബാഖി എന്നിവര്‍ അംഗങ്ങളുമായ സമിതിയെ തിരഞ്ഞെടുത്തു.
കാമ്പയിന്‍ ഭാഗമായി കോഴിക്കോട്, മലപ്പുറം, ആലപ്പുഴ എന്നിവിടങ്ങളില്‍ മേഖലാ കണ്‍വന്‍ഷനുകള്‍ സംഘടിപ്പിക്കും. ഏപ്രില്‍ 12ന് തൃശ്ശൂര്‍ മുതല്‍ തിരുവനന്തപുരം വരെയുള്ള ജില്ലകളെ ഉള്‍പ്പെടുത്തി തെക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ ആലപ്പുഴയില്‍ നടക്കും. ഏപ്രില്‍ 13ന് രാവിലെ 10ന് മലപ്പുറം ഈസ്റ്റ്, മലപ്പുറം വെസ്റ്റ്, പാലക്കാട്, നീലഗിരി ജില്ലകളെ ഉള്‍പ്പെടുത്തി മധ്യമേഖലാ കണ്‍വന്‍ഷന്‍ മലപ്പുറം സുന്നി മഹലിലും കാസര്‍ഗോഡ്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളെ ഉള്‍പ്പെടുത്തി വടക്കന്‍ മേഖലാ കണ്‍വന്‍ഷന്‍ അന്നേ ദിവസം ഉച്ചക്ക് 2.30നു കോഴിക്കോട് സമസ്ത ഓഡിറ്റോറിയത്തിലും നടക്കും.

സംസ്ഥാന-ജില്ലാ നേതാക്കള്‍ക്കു പുറമെ ജില്ലകളില്‍നിന്ന് തിരഞ്ഞെടുക്കപ്പെട്ട കാമ്പയിന്‍ സമിതി അംഗങ്ങളും കണ്‍വന്‍ഷനുകളില്‍ പങ്കെടുക്കും.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  14 hours ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  14 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  14 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  15 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  15 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  15 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  15 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  16 hours ago
No Image

മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല

Kerala
  •  16 hours ago
No Image

ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്

Cricket
  •  16 hours ago