HOME
DETAILS

മന്ത്രി വീണ ജോര്‍ജിനെതിരേ നാടെങ്ങും പ്രതിഷേധം; പലയിടത്തും സംഘര്‍ഷം

  
Web Desk
July 05 2025 | 08:07 AM

strike against minister veena george-latest news-today

തിരുവനന്തപുരം: കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ കെട്ടിടം തകര്‍ന്നുവീണ് വീട്ടമ്മ ബിന്ദു മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യമന്ത്രി വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാനത്താകെ പ്രതിഷേധം. 
എല്ലാ ജില്ലകളിലുള്ള ഡിഎംഒ ഓഫീസിലേക്ക് നടത്തിയ പ്രതിപക്ഷ സംഘടനകളുടെ മാര്‍ച്ച് സംഘര്‍ഷത്തില്‍ കലാശിച്ചു. ആരോഗ്യമന്ത്രി രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോണ്‍ഗ്രസ് നടത്തിയ പ്രതിഷേധത്തിലും സംഘര്‍ഷമുണ്ടായി. 

തലസ്ഥാനത്ത് മന്ത്രിയുടെ ഔദ്യോഗിക വസതിയിലേക്കുള്ള മാര്‍ച്ചില്‍ സംഘര്‍ഷം തുടരുകയാണ്. ബാരിക്കേഡ് മറിച്ചിടാന്‍ ശ്രമിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ലാത്തിവീശിയതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ മതില്‍ ചാടിക്കടന്നു. പ്രവര്‍ത്തകരെ തടയാനുള്ള ശ്രമങ്ങള്‍ നടന്നുവരികയാണ്. തുടര്‍ച്ചയായി ജലപീരങ്കി പ്രയോഗിച്ചിട്ടും പ്രവര്‍ത്തകര്‍ പിരിഞ്ഞു പോയില്ല. പ്രതിഷേധവുമായി ബാരിക്കേഡിന് മുന്നില്‍ പ്രവര്‍ത്തകര്‍ വീണ്ടും സംഘടിക്കുകയാണ്. നിലവില്‍ വനിതാ പ്രവര്‍ത്തകരെ മാറ്റിക്കൊണ്ടിരിക്കുകയാണ്. 

ആരോഗ്യമന്ത്രി രാജിവയ്ക്കണമെന്ന് ആവശ്യപ്പെട്ട് കൊല്ലം ശാസ്താംകോട്ട താലൂക്ക് ആശുപത്രിയിലേക്ക് കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി. ബ്ലോക്ക് പ്രസിഡന്റ് ഉള്‍പ്പെടെയുള്ളവര്‍ക്ക് പരിക്കേറ്റു. യൂത്ത് കോണ്‍ഗ്രസ് കണ്ണൂര്‍ ഡിഎംഒ ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചിലും സംഘര്‍ഷമുണ്ടായി.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

നോർത്ത് അൽ ബത്തിനയിലെ വീട്ടിൽ റെയ്ഡ്; വൻതോതിൽ പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്ത് ഒമാൻ കസ്റ്റംസ്

latest
  •  3 days ago
No Image

സ്കൂട്ടറിൽ യാത്രചെയ്തിരുന്ന പെൺകുട്ടികളെ പിന്തുടർന്ന് മയിൽപ്പീലി വച്ച് ശല്യപ്പെടുത്തിയ യുവാക്കൾ അറസ്റ്റിൽ; വീഡിയോ വൈറൽ

crime
  •  3 days ago
No Image

പാലുമായി യാതൊരു ബന്ധവുമില്ല; ഉപയോക്താക്കൾക്കുണ്ടായ സംശയം റെയ്​ഡിൽ കലാശിച്ചു; പിടിച്ചെടുത്തത് 550 കിലോ പനീർ

National
  •  3 days ago
No Image

ഉപഭോക്തൃ സംരക്ഷണ നിയമങ്ങൾ ലംഘിച്ചു; ദി പേൾ പ്രദേശത്തെ കാർ കമ്പനി അടച്ചുപൂട്ടി ഖത്തർ വാണിജ്യ, വ്യവസായ മന്ത്രാലയം

qatar
  •  3 days ago
No Image

'സമരം ചെയ്‌തോ, സമരത്തിന്റെ പേരില്‍ ആഭാസത്തരം കേട്ട് പേടിച്ച് പോവാന്‍ വേറെ ആളെ നോക്കണം, വടകര അങ്ങാടിയില്‍ തന്നെ കാണും' വാഹനം തടഞ്ഞ് അസഭ്യം പറഞ്ഞ ഡി.വൈ.എഫ്.ഐക്കാരോട് ഷാഫി പറമ്പില്‍

Kerala
  •  3 days ago
No Image

'ഞങ്ങളെ പഠിപ്പിക്കും മുമ്പ് മുഖ്യമന്ത്രി ഒന്ന് കണ്ണാടി നോക്കട്ടെ, ചുറ്റും നില്‍ക്കുന്നത് ആരൊക്കെയാണ് എന്ന് കാണട്ടെ'  മറുപടിയുമായി പ്രതിപക്ഷ നേതാവ്

Kerala
  •  3 days ago
No Image

ഇത്തിഹാദ് റെയിൽ; ആദ്യ പാസഞ്ചർ സ്റ്റേഷൻ ഷാർജയിൽ, ദുബൈ-ഷാർജ ഗതാഗതക്കുരുക്കിന് പരിഹാരം

uae
  •  3 days ago
No Image

രാഹുലിനെതിരെ നിയമ നടപടിയെടുക്കും;  പരാതി നല്‍കാന്‍ ആശങ്കപ്പെടേണ്ട, സര്‍ക്കാര്‍ സംരക്ഷണം നല്‍കുമെന്നും മുഖ്യമന്ത്രി

Kerala
  •  3 days ago
No Image

ഇ-റേഷന്‍ കാര്‍ഡില്‍ ഉടമയുടെ ഫോട്ടോയുടെ സ്ഥാനത്ത് മദ്യക്കുപ്പിയുടെ ചിത്രം

National
  •  3 days ago
No Image

നാട്ടിലെ ഓണം മിസ്സായാലും, സദ്യ മിസ്സാവില്ല; ഓണക്കാലത്ത് സദ്യയൊരുക്കി കാത്തിരിക്കുന്ന ദുബൈ റസ്റ്റോറന്റുകൾ

uae
  •  3 days ago