
ട്രെയിനിൽ നിന്ന് ഒഡീഷ സ്വദേശികളായ ദമ്പതികളുടെ കുഞ്ഞിനെ തട്ടിയെടുത്തു; തമിഴ്നാട് സ്വദേശി പിടിയിൽ; സംഭവം പാലക്കാട്

പാലക്കാട്: ഒഡീഷ സ്വദേശികളായ ദമ്പതികളുടെ ഒരു വയസ്സുകാരിയായ മകളെ ട്രെയിനിൽ നിന്ന് തട്ടിക്കൊണ്ടുപോയ സംഭവത്തിൽ ഒരാൾ പിടിയിൽ. ഇന്നലെ പാലക്കാട് റെയിൽവേ സ്റ്റേഷനിലായിരുന്നു സംഭഴം. ദിണ്ടിഗൽ സ്വദേശിയായ വെട്രിവേൽ എന്നയാളാണ് പിടിയിലായത്.
കഴിഞ്ഞ ദിവസം രാത്രി 12.30 ന് ഒഡീഷയിൽ നിന്ന് ആലുവയിലേക്ക് പോയിരുന്ന ടാറ്റാ നഗർ എക്സ്പ്രസ് ട്രെയിനിലാണ് സംഭവം നടന്നത്. തൃശൂരിൽ കുഞ്ഞിനെ കാണാതായത് മാതാപിതാക്കൾക്ക് മനസ്സിലായത്. ഉടൻ തന്നെ കുട്ടിയുടെ ഫോട്ടോ സഹിതം റെയിൽവേ പൊലിസിനെ വിവരമറിയിക്കുകയായിരുന്നു.
തുടർന്ന്, പാലക്കാട് റെയിൽവേ സ്റ്റേഷനിൽ നടന്ന പരിശോധനയിൽ സംശയാസ്പദമായ സാഹചര്യത്തിൽ കുട്ടിയുമായി ഒരാളെ നാട്ടുകാർ കണ്ടെത്തി. കുട്ടി നിർത്താതെ കരഞ്ഞപ്പോൾ ഓട്ടോറിക്ഷ തൊഴിലാളികൾ പ്രതിയെ തടഞ്ഞ് ചോദ്യം ചെയ്യുകയായിരുന്നു. ഇതിനിടയിൽ കുട്ടിയെ ഉപേക്ഷിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ നാട്ടുകാർ പിടികൂടി പൊലീസിന് കൈമാറി.
ചോദ്യം ചെയ്യലിനിടെ വെട്രിവേൽ ട്രെയിനിൽ നിന്ന് കുട്ടിയെ തട്ടിയെടുത്തതായി സമ്മതിച്ചു. ദമ്പതികൾ സഞ്ചരിച്ച ട്രെയിനിൽ വെട്രിവേലും യാത്ര ചെയ്തിരുന്നുവെന്നും, ഉറങ്ങിക്കിടന്ന കുട്ടിയെ മാതാപിതാക്കളുടെ ശ്രദ്ധ തെറ്റിയപ്പോൾ കൈവശപ്പെടുത്തി പാലക്കാട് സ്റ്റേഷനിൽ ഇറങ്ങുകയായിരുന്നുവെന്നും പൊലിസ് വ്യക്തമാക്കി.
A man from Dindigul, identified as Vetrivel, has been arrested for allegedly abducting a one-year-old girl from a train at Palakkad Railway Station. The incident occurred yesterday, targeting a couple from Odisha traveling with their infant daughter. Authorities acted swiftly after the parents reported the child missing, leading to the suspect's capture.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഇബ്രാഹിമോവിച്ചിനെ പോലെ അദ്ദേഹവും ഫുട്ബോളിൽ വളരെ പ്രൊഫഷണലാണ്: പോഗ്ബ
Football
• 17 hours ago.png?w=200&q=75)
സർക്കാർ ആശുപത്രികളിലെ സ്ഥിതി ഗുരുതരമെന്നത് സത്യം; തുറന്ന് പറഞ്ഞതിന് ഒരാളെ ഭയപ്പെടുത്തുന്നത് ശരിയല്ല; ഡോ. ഹാരിസിനെ ഭീഷണിപ്പെടുത്തുന്നതിൽ സി.പി.എമ്മിനെ വിമർശിച്ച് വി.ഡി. സതീശൻ
Kerala
• 17 hours ago
വ്യാജ പൊലീസ് കോൺസ്റ്റബിൾ വേഷത്തിൽ തട്ടിപ്പ്; 18-20 സ്ത്രീകളെ ചൂഷണം ചെയ്ത പ്രതി പിടിയിൽ
National
• 17 hours ago
ദുബൈയില്‍ ആദ്യമായി വീട് വാങ്ങുന്നവര്‍ക്ക് പുതിയ ആനുകൂല്യങ്ങള്‍; മഹാനഗരത്തില്‍ സ്വന്തം വീടെന്ന സ്വപ്‌നം ഇനി എളുപ്പത്തില്‍ സാക്ഷാത്കരിക്കാം
uae
• 17 hours ago
'ഒരിക്കൽ വന്നാൽ തിരിച്ചുപോകാൻ തോന്നില്ല': ബ്രിട്ടീഷ് യുദ്ധവിമാനത്തെ പരസ്യവിഷയമാക്കി കേരള ടൂറിസം
Kerala
• 18 hours ago
ഓണ്‍ലൈന്‍ വഴി മയക്കുമരുന്ന് ചേര്‍ത്ത മധുര പലഹാരങ്ങള്‍ വിറ്റു; 15 അംഗ സംഘത്തെ പിടികൂടി ദുബൈ പൊലിസ്
uae
• 18 hours ago
രണ്ടാം ടെസ്റ്റിലും മിന്നലായി ജെയ്‌സ്വാൾ; ഇന്ത്യൻ നായകനെയും വീഴ്ത്തി മുന്നോട്ട്
Cricket
• 18 hours ago
സഊദിയിലെ ഇന്ത്യന്‍ എംബസിയില്‍ ഡ്രൈവര്‍ ഒഴിവ്; 1.80 ലക്ഷം രൂപ വരെ ശമ്പളം
Saudi-arabia
• 18 hours ago
സഞ്ജുവിന് ആ ഇതിഹാസ താരത്തിന്റെ പകരക്കാരനാവാൻ സാധിക്കും: മുൻ ഇന്ത്യൻ താരം
Cricket
• 18 hours ago
ആത്മഹത്യയെന്ന് വരുത്തി തീർക്കാൻ ശ്രമം; വിശദമായ ചോദ്യം ചെയ്യലിൽ മകളെ കൊന്നത് താനെന്ന് അച്ഛൻ
Kerala
• 19 hours ago
കോടതിയലക്ഷ്യ കേസിൽ ഷെയ്ഖ് ഹസീനയ്ക്ക് ആറ് മാസം തടവ്
International
• 20 hours ago
അച്ഛന് പത്ത്മിനിറ്റ് നേരം വീട്ടില്‍ നിന്ന് പുറത്തിറങ്ങി തിരികെ വന്നപ്പോള്‍ ചോരയില്‍ കുളിച്ചു കിടക്കുന്ന 13 വയസുകാരി മകള്‍; മരണത്തില്‍ ദുരൂഹതയെന്ന് മാതാപിതാക്കള്‍
Kerala
• 20 hours ago
പ്രവാസികൾക്ക് സന്തോഷവാർത്ത: ഇന്ത്യൻ സിം ഇല്ലാതെ വിദേശ നമ്പർ വഴി യുപിഐ ഉപയോഗിച്ച് നാട്ടിലേക്ക് എളുപ്പം പണമയക്കാം
Tech
• 20 hours ago
ഇന്ത്യ-യുഎസ് വ്യാപാര കരാർ: അന്തിമ തീരുമാനം ജൂലൈ 9ന് മുമ്പ് പ്രതീക്ഷിക്കാം; ഡൊണാൾഡ് ട്രംപ്
International
• 21 hours ago
സഊദിയിൽ ആരോഗ്യ ബോധവത്കരണം: ഡിജിറ്റൽ, ഫിസിക്കൽ മെനുകളിൽ പോഷക വിവരങ്ങൾ വേണമെന്ന് സഊദി ഫുഡ് ആൻഡ് ഡ്രഗ് അതോറിറ്റി
Saudi-arabia
• a day ago
എസ്എഫ്ഐ സമ്മേളനത്തിന് സ്കൂൾ അവധി: സ്കൂളിനെ അനുകൂലിച്ച് ഡിഇഒ റിപ്പോർട്ട്
Kerala
• a day ago
അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു
International
• a day ago
അമ്മയുടെ മുമ്പിൽ വെച്ച് സ്കൂൾ ബസിടിച്ച് ആറു വയസ്സുകാരൻ മരിച്ചു
Kerala
• a day ago
മഴ അതിതീവ്രമാകുന്നു, മുന്നറിയിപ്പിൽ മാറ്റം; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്
Kerala
• 21 hours ago
ചൈനയുടെ നിലപാടിനെ പൂർണ്ണമായും പിന്തള്ളുന്നു: മരണശേഷം പുനർജന്മം നേടിയതായി ദലൈലാമ
National
• 21 hours ago
ഹൃദയാഘാത മരണങ്ങൾക്ക് കാരണം കോവിഡ് വാക്സിനാണോ? ഐസിഎംആർ-എയിംസ് റിപ്പോർട്ട് പുറത്ത്
National
• a day ago