HOME
DETAILS

അവരെ പുറത്താക്കുകയെന്നതാണ് എന്റെ അടുത്ത ജോലി; പൗരന്മാരെയും നാടുകടത്തും: ട്രംപിന്റെ ഞെട്ടിക്കുന്ന പ്രഖ്യാപനം ചർച്ചയാകുന്നു

  
Sabiksabil
July 02 2025 | 07:07 AM

Deporting Them Is My Next Job Trumps Shocking Plan to Expel Even Citizens Sparks Debate

 

ഫ്ലോറിഡ: യുഎസ് പൗരന്മാരെപ്പോലും നാടുകടത്തുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്ന ചില പൗരന്മാരെ രാജ്യത്ത് നിന്ന് പുറത്താക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഫ്ലോറിഡയിലെ ഒരു കുടിയേറ്റ തടങ്കൽ കേന്ദ്രം സന്ദർശിക്കവെ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു ട്രംപ്. "ബേസ്ബോൾ ബാറ്റ് കൊണ്ട് ആളുകളെ അടിക്കുകയോ കത്തികൊണ്ട് കൊലപ്പെടുത്തുകയോ ചെയ്യുന്നവരെ, അവർ പൗരന്മാരാണെങ്കിൽ പോലും, നാടുകടത്തണം. ഇത് ഞങ്ങളുടെ ഭരണകൂടത്തിന്റെ അടുത്ത ജോലിയാണ്," ഇത്തരക്കാരെ രാജ്യത്ത് നിന്നും പുറത്താക്കുകയെന്നത്, അദ്ദേഹം പറഞ്ഞു.

അവർ നമ്മുടെ രാജ്യത്ത് പുതിയവരല്ല, പലരും ഇവിടെ ജനിച്ചു വളർന്നവരാണ്. എന്നിട്ടും അവരെ പുറത്താക്കണമെന്നാണ് ഞാൻ കരുതുന്നത്," ട്രംപ് പറഞ്ഞു. ന്യൂയോർക്ക് നഗരത്തിലെ സമീപകാല സംഭവങ്ങളെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. "ന്യൂയോർക്കിൽ ഗുരുതരമായ ചില കുറ്റകൃത്യങ്ങൾ നടന്നിട്ടുണ്ട്. അവയെ അപകടങ്ങളായി കാണാൻ കഴിയില്ല," അദ്ദേഹം വ്യക്തമാക്കി.

കഴിഞ്ഞ മാസം യുഎസ് നീതിന്യായ വകുപ്പ് പുറത്തിറക്കിയ മെമ്മോയിൽ, കുറ്റകൃത്യങ്ങൾ, ചാരവൃത്തി, അല്ലെങ്കിൽ തെറ്റായ വിവരങ്ങൾ നൽകി വസ്തുതകൾ മറച്ചുവെക്കുന്നവരുടെ പൗരത്വം റദ്ദാക്കുമെന്ന് വ്യക്തമാക്കിയിരുന്നു. "യുദ്ധക്കുറ്റങ്ങൾ, നിയമവിരുദ്ധ കൊലപാതകങ്ങൾ, മനുഷ്യാവകാശ ലംഘനങ്ങൾ, ഗുണ്ടാസംഘാംഗങ്ങൾ, അല്ലെങ്കിൽ തീവ്രവാദ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ടവർ എന്നിവരുടെ പൗരത്വം റദ്ദാക്കും. ഇത്തരക്കാർക്ക് യുഎസ് പാസ്‌പോർട്ടിൽ അന്താരാഷ്ട്ര യാത്രയോ മടങ്ങിവരവോ അനുവദിക്കില്ല," മെമ്മോയിൽ പറയുന്നു. ആക്സിയോസിന്റെ റിപ്പോർട്ട് പ്രകാരം, 1990 മുതൽ 2017 വരെ ഏകദേശം 305 പേരുടെ പൗരത്വം റദ്ദാക്കപ്പെട്ടു. ട്രംപ് ഭരണകൂടത്തിന്റെ ഈ നീക്കം നടപ്പിലായാൽ 25 ദശലക്ഷം യുഎസ് പൗരന്മാരെ ബാധിച്ചേക്കാമെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.

 

 

President Donald Trump has sparked controversy by proposing the deportation of certain U.S. citizens involved in serious crimes, calling it his administration’s “next job.” During a visit to an immigration detention center in Florida, he targeted individuals born in the U.S. who commit acts like assault with baseball bats or murder, stating they should be expelled despite their citizenship.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംസ്ഥാനത്ത് ആളിക്കത്തി പ്രതിഷേധം; ബിന്ദുവിന്റെ മരണത്തിന് ശേഷം ആദ്യമായി പ്രതികരിച്ച് ആരോഗ്യമന്ത്രി, കുടുംബത്തിന് ഒപ്പമുണ്ടാകുമെന്ന് വീണ ജോർജ്ജ്

Kerala
  •  19 hours ago
No Image

സംസ്ഥാനത്തെ ആശുപത്രികളില്‍ അടിയന്തരമായി സുരക്ഷാ പരിശോധന; നാളെ തന്നെ റിപ്പോർട്ട് സമർപ്പിക്കണം

Kerala
  •  19 hours ago
No Image

വിജയ് ടിവികെയുടെ മുഖ്യമന്ത്രി സ്ഥാനാർഥി; ബിജെപി മതത്തിന്റെ പേരിൽ ജനങ്ങളെ ഭിന്നിപ്പിക്കുന്ന പാർട്ടി, ഒരു സഖ്യത്തിനുമില്ലെന്ന് പ്രഖ്യാപനം

National
  •  20 hours ago
No Image

വി.എസിന്റെ ആരോ​ഗ്യനിലയിൽ മാറ്റമില്ല; വെന്റിലേറ്ററിൽ തുടരുന്നു

Kerala
  •  20 hours ago
No Image

ചികിത്സക്കായി മുഖ്യമന്ത്രി പിണറായി വിജയൻ നാളെ വീണ്ടും അമേരിക്കയിലേക്ക് 

Kerala
  •  20 hours ago
No Image

താലിബാന്‍ സര്‍ക്കാറിനെ അംഗീകരിക്കുന്ന ആദ്യരാജ്യമായി റഷ്യ; ധീരമായ തീരുമാനമെന്ന് അഫ്ഗാന്‍ 

International
  •  21 hours ago
No Image

കുത്തനെ ഇടിഞ്ഞ് സ്വര്‍ണവില, ഒറ്റയടിക്ക് കുറഞ്ഞത് 440 രൂപ; ട്രംപിന്റെ 'ബിഗ് ബ്യൂട്ടിഫുളി'ല്‍ ചാഞ്ചാടി വിപണി 

Business
  •  a day ago
No Image

ആഡംബര പ്രോപ്പര്‍ട്ടി വിപണിയുടെ തലസ്ഥാനമായി ദുബൈ; പിന്തള്ളിയത് ഈ ലോക നഗരങ്ങളെ

uae
  •  a day ago
No Image

വളർത്തു നായയുമായി ഡോക്ടർ ജനറൽ ആശുപത്രിയിൽ; നടപടിയെടുക്കാൻ നിർദേശിച്ച് മുഖ്യമന്ത്രി

Kerala
  •  a day ago
No Image

ഇന്ത്യന്‍ രൂപയുടെ മൂല്യം വര്‍ധിക്കുന്നു; യുഎഇയിലെ ഇന്ത്യന്‍ പ്രവാസികള്‍ക്ക് ആനുകൂല്യമോ?

uae
  •  a day ago