HOME
DETAILS

ഈ പരിപാടി ഇവിടെ നടപ്പില്ലെന്ന് കുവൈത്ത്; എന്നിട്ടും ആവര്‍ത്തിച്ച് പ്രവാസിയും സ്വദേശിയും

  
Shaheer
April 06 2025 | 17:04 PM

Despite Strict Warnings Two Suicides Reported in Kuwait Amid Rulers Stand Against the Act

കുവൈത്ത് സിറ്റി: കുവൈത്തില്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച വിദേശികളെ അധികൃതര്‍ നാടുകടത്തിയ വാര്‍ത്ത പുറത്തു വന്നതിനു പിന്നാലെ രണ്ട് വ്യത്യസ്ത ആത്മഹത്യാ ശ്രമങ്ങളില്‍ രണ്ട് പ്രവാസികള്‍ മരിച്ചതായി മാധ്യമ റിപ്പോര്‍ട്ടുകള്‍. ആദ്യ സംഭവത്തില്‍ കുവൈത്തിന്റെ തെക്കന്‍ ഭാഗത്തുള്ള ഒരു കെട്ടിടത്തിലെ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ ഒരു ഏഷ്യന്‍ പ്രവാസിയുടെ മൃതദേഹം കണ്ടെത്തിയതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു.

തന്റെ സുഹൃത്ത് ഒരു മുറിക്കുള്ളില്‍ കയറില്‍ തൂങ്ങിക്കിടക്കുന്നത് കണ്ടതായി കൂടെ താമസിക്കുന്ന പ്രവാസി പറഞ്ഞതായി പത്രം റിപ്പോര്‍ട്ടു ചെയ്തു. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഉടന്‍ സ്ഥലത്തെത്തിയ ഡോക്ടര്‍മാരുടെ പരിശോധനയില്‍ 40കാരനായ പ്രവാസിയെ മരിച്ചതായി കണ്ടെത്തുകയായിരുന്നു.

രണ്ടാമത്തെ കേസില്‍, കുവൈത്ത് സിറ്റിയുടെ തെക്ക് ഭാഗത്തുള്ള ഫര്‍വാനിയ ഗവര്‍ണറേറ്റിലെ ഒരു കെട്ടിടത്തിനുള്ളില്‍ ഒരു അറബ് പ്രവാസി കയറില്‍ തൂങ്ങിമരിച്ചതായി അല്‍ അന്‍ബ പത്രം റിപ്പോര്‍ട്ട് ചെയ്തു. അദ്ദേഹത്തിന്റെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി ഫോറന്‍സിക് മെഡിസിന്‍ വിഭാഗത്തിലേക്ക് മാറ്റി. രണ്ട് കേസുകളിലും ആത്മഹത്യ ചെയ്യാനുള്ള കാരണങ്ങള്‍ ഇതുവരെ വ്യക്തമായിട്ടില്ല.

കുവൈത്തിലെ പ്രശസ്തമായ ഒരു പാലത്തില്‍ നിന്ന് ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ച ഇന്ത്യക്കാരനെ നാടുകടത്താന്‍ കുവൈത്ത് അധികൃതര്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

ജാബര്‍ പാലത്തില്‍ നിന്ന് ചാടി ആത്മഹത്യയ്ക്ക് ശ്രമിച്ചതിനെ തുടര്‍ന്ന് കുവൈത്ത് ആഭ്യന്തര മന്ത്രാലയത്തിലെ അധികൃതര്‍ പ്രവാസിയെ നാടുകടത്താനും ജീവിതകാലം മുഴുവന്‍ രാജ്യത്തേക്ക് പ്രവേശിക്കുന്നതിന് ആജീവനാന്ത വിലക്കും ഏര്‍പ്പെടുത്താന്‍ തീരുമാനിച്ചതായി അല്‍ റായ് പത്രം റിപ്പോര്‍ട്ട് ചെയ്തിരുന്നു. മറ്റു വഴികളില്ലാത്തതിനാലാണ് താന്‍ ആത്മഹത്യക്ക് ശ്രമിച്ചതെന്ന് ഇയാള്‍ പിന്നീട് വെളിപ്പെടുത്തിയിരുന്നു.

Kuwaiti rulers have taken a firm stance, declaring that suicide will not be tolerated in the country. However, two tragic incidents have recently occurred, raising concerns over mental health awareness and support for vulnerable individuals, including expatriates and locals.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  5 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  5 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  5 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  5 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  5 days ago