HOME
DETAILS

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന് തുടരാം; സിംഗിള്‍ ബെഞ്ച് ഉത്തരവിന് സ്റ്റേ, അപ്പീല്‍ ജൂണില്‍ പരിഗണിക്കും

  
Sabiksabil
April 07 2025 | 06:04 AM

Supreme Court to Hear Appeal in June Stay Granted on Single Bench Order

 

കൊച്ചി: മുനമ്പം വിഷയത്തില്‍ സര്‍ക്കാര്‍ നിയോഗിച്ച ജുഡീഷ്യല്‍ കമ്മീഷന് പ്രവര്‍ത്തനം തുടരാന്‍ ഹൈക്കോടതി അനുമതി നല്‍കി. ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായര്‍ നേതൃത്വം നല്‍കുന്ന കമ്മീഷനെ നിയമിച്ച സര്‍ക്കാര്‍ നടപടി റദ്ദാക്കിയ സിംഗിള്‍ ബെഞ്ച് ഉത്തരവിന് ചീഫ് ജസ്റ്റിസ് ഉള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് സ്റ്റേ അനുവദിച്ചു. സര്‍ക്കാരിന്റെ അപ്പീല്‍ വേനലവധിക്ക് ശേഷം ജൂണില്‍ പരിഗണിക്കാനാണ് തീരുമാനം.

ഹരജിയിൽ തീരുമാനമാകുന്നതുവരെ കമ്മീഷന് പ്രവര്‍ത്തനം തുടരാമെങ്കിലും ശുപാര്‍ശകള്‍ സര്‍ക്കാര്‍ നടപ്പാക്കാനാകില്ലെന്ന് കോടതി വ്യക്തമാക്കി. പൊതു താല്‍പര്യം മുന്‍നിര്‍ത്തി പ്രശ്നപരിഹാരത്തിനായി കമ്മീഷനെ നിയോഗിച്ചതായി സര്‍ക്കാര്‍ അറിയിച്ചു. എന്നാല്‍, സിംഗിള്‍ ബെഞ്ച് ഉത്തരവ് നിയമപരമല്ലെന്നും മുനമ്പം വിഷയത്തിന് പോംവഴികള്‍ ഉണ്ടെന്നും ആവശ്യമെങ്കില്‍ നിയമനിര്‍മാണം നടത്തുമെന്നും സര്‍ക്കാര്‍ വാദിച്ചു.

മുനമ്പം ജുഡീഷ്യല്‍ കമ്മീഷന്റെ നിയമസാധുത ചോദ്യം ചെയ്ത് വഖഫ് സംരക്ഷണ വേദി ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഭൂമി വഖഫ് സ്വത്താണെന്ന് സിവില്‍ കോടതികളും ഹൈക്കോടതിയും കണ്ടെത്തിയതിനാല്‍, സര്‍ക്കാരിന് വസ്തുതാന്വേഷണത്തിനായി കമ്മീഷനെ നിയമിക്കാന്‍ അധികാരമില്ലെന്നായിരുന്നു അവരുടെ വാദം. എന്നാല്‍, കമ്മീഷന്‍ വസ്തുതാന്വേഷണ അതോറിറ്റി മാത്രമാണെന്നും ഭൂമിയുടെ ഉടമസ്ഥാവകാശ വിഷയങ്ങളില്‍ വിധി പറയാന്‍ അധികാരമില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

ഹൈക്കോടതി റിട്ടയേര്‍ഡ് ജഡ്ജി ജസ്റ്റിസ് സി എന്‍ രാമചന്ദ്രന്‍ നായരെയാണ് കമ്മീഷന്‍ ചെയര്‍മാനായി നിയമിച്ചത്. എന്നാല്‍, കമ്മീഷന്‍ നിയമനം നിയമപരമല്ലെന്നും പൊതു താല്‍പര്യമില്ലാത്ത നടപടിയാണെന്നും കോടതി അഭിപ്രായപ്പെട്ടു. വഖഫ് ഭൂമിയില്‍ വഖഫ് ബോര്‍ഡും ട്രൈബ്യൂണലുമാണ് അന്തിമ തീരുമാനമെടുക്കേണ്ടതെന്നും ബാഹ്യ ഇടപെടല്‍ അനുവദിക്കാനാകില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  2 days ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  2 days ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  3 days ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  3 days ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  3 days ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  3 days ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  3 days ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  3 days ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  3 days ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  3 days ago