
'എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമത്'; സംസ്ഥാന സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനവുമായി ജി സുധാകരന്‍

ആലപ്പുഴ: സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഎം നേതാവും മുന്‍ മന്ത്രിയുമായ ജി സുധാകരന്‍. ഒന്നാമതെന്നാണ് നമ്മള്‍ പറഞ്ഞു നടക്കുന്നതെന്നും ആദ്യം നിര്‍ത്തേണ്ടത് ഈ സ്വയം പുകഴ്ത്തലാണെന്നും അദ്ദേഹം പറഞ്ഞു. എല്ലാത്തിലും ഒന്നാമതായ നമ്മള്‍ ലഹരിയിലും ഒന്നാമതാണെന്ന് സുധാകരന്‍ കുറ്റപ്പെടുത്തി.
ലോകാരോഗ്യ ദിനത്തോടനുബന്ധിച്ച് റെഡ് റോസ് സൊസൈറ്റിയും ഹെല്‍ത്ത് ഫോര്‍ ഓള്‍ ഫൗണ്ടേഷനും ആലപ്പുഴയില്‍ നടത്തിയ ജില്ലാതല സെമിനാര്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കവെയായിരുന്നു സുധാകരന്റെ വിമര്‍ശനം.
വ്യവസായ വകുപ്പിനെതിരെയും സുധാകരന്‍ വിമര്‍ശനം ഉന്നയിച്ചു. ആലപ്പുഴയിലെ വ്യവസായ സ്ഥാപനങ്ങളെ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമര്‍ശനം. ടിവി തോമസിനു ശേഷം ആലപ്പുഴയില്‍ വല്ല വ്യവസായവും വന്നോ എന്നും സുധാകരന്‍ ചോദിച്ചു.
വ്യവസായ മേഖലയെ വിമര്‍ശിച്ച സുധാകരന്‍ പരീക്ഷാ നടത്തിപ്പിനെയും രൂക്ഷമായി വിമര്‍ശിച്ചു. പരീക്ഷകളെ സംബന്ധിച്ച് വ്യക്തതയില്ലെന്നും ഉത്തരക്കടലാസുകള്‍ കാണാതെ പോകുകയാണെന്നും എംബിഎ പരീക്ഷയുടെ ഉത്തരകടലാസുകള്‍ സ്‌കൂട്ടറിലാണ് കൊണ്ടുപോകുന്നതെന്നും ഇതിനെതിരെ യാതൊരു നടപടിയും ഇല്ലെന്നും സുധാകരന്‍ പറഞ്ഞു. ഒരു വിദ്യാര്‍ത്ഥി സംഘടനയും ഇതിനെതിരെ പ്രതികരിക്കുന്നില്ലെന്നും പരീക്ഷയ്‌ക്കൊന്നും വ്യവസ്ഥകള്‍ ഇല്ലാത്ത സ്ഥിതിയാണെന്നും സുധാകരന്‍ പറഞ്ഞു.
എന്തു തരം ലഹരിയും ഇവിടെ കിട്ടും എന്നതാണ് ഇപ്പോഴത്തെ സ്ഥിതി. എംഎല്‍എയുടെ മകന്റെ കാര്യത്തില്‍ സജി ചെറിയാനെതിരെ ഞാന്‍ സംസാരിച്ചു എന്ന് വാര്‍ത്ത വന്നിരുന്നു. എംഎല്‍എയുടെ മകനെ ആശ്വസിപ്പിക്കാന്‍ പോയ വ്യക്തിയാണ് താന്‍ എന്നും അവനെ എനിക്കറിയാമെന്നും അവന്‍ ലഹരി ഒന്നും ഉപയോഗിക്കാത്ത ആളാണെന്നും സുധാകരന്‍ പറഞ്ഞു.
ആരോഗ്യ മേഖലയില്‍ നമ്പര്‍ വണ്‍ എന്നു പറഞ്ഞിട്ട് കാര്യമില്ലെന്നും വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ട് കൊണ്ട് സാധാരണക്കാരന് ഒരു കാര്യവുമില്ലെന്നും അഞ്ചുവര്‍ഷത്തേക്ക് മന്ത്രിയായ വ്യക്തിയാണ് വീണ ജോര്‍ജ് എന്നും അതിനുമുമ്പും ആരോഗ്യവകുപ്പ് ഇവിടെ ഉണ്ടായിരുന്നുവെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം
Kerala
• 4 hours ago
സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി
Kerala
• 4 hours ago
രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും
National
• 5 hours ago
ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം
uae
• 5 hours ago
മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി
Kerala
• 5 hours ago
അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി
Kuwait
• 6 hours ago
യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?
uae
• 6 hours ago
മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ
International
• 6 hours ago
ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ
Kerala
• 7 hours ago
ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ
Cricket
• 7 hours ago
ഭരണഘടനയില്‍ കൈവെക്കാന്‍ ശ്രമിച്ചാല്‍ എല്ലാ ശക്തിയും ഉപയോഗിച്ച് എതിര്‍ക്കും; മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗെ
National
• 8 hours ago
എന്റെ പേര് ശിവൻകുട്ടി...സെൻസർ ബോർഡ് എങ്ങാനും ഈ വഴി; ജെഎസ്കെ വിവാദത്തിൽ സെൻസർ ബോർഡിനെ പരിഹസിച്ച് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി
Kerala
• 8 hours ago
ജോണ്‍ ഫ്രെഡിക്സണ്‍ മുതല്‍ പാവല്‍ ദുറോവ് വരെ; യുഎഇയിലേക്ക് ബിസിനസ് പറിച്ചുനട്ട അഞ്ച് ശതകോടീശ്വരന്മാര്
uae
• 8 hours ago
രക്തസമ്മര്‍ദ്ദവും വൃക്കകളുടെ പ്രവര്‍ത്തനവും സാധാരണ നിലയില്‍ അല്ല; വിഎസിന്റെ ആരോഗ്യനില അതീവ ഗുരുതരം
Kerala
• 9 hours ago
ഡി.കെ ശിവകുമാര്‍ കര്‍ണാടക മുഖ്യമന്ത്രിയായേക്കുമെന്ന് സൂചന; ഹൈക്കമാന്റ് തീരുമാനിക്കുമെന്ന് ഖാര്‍ഗെ
National
• 10 hours ago
ഗവര്‍ണര്‍-സര്‍ക്കാര്‍ പോര് കടുക്കുന്നു; രാജ്ഭവന് ആവശ്യപ്പെട്ട ഉദ്യോഗസ്ഥരുടെ പട്ടിക വെട്ടി സര്‍ക്കാര്‍
Kerala
• 11 hours ago
എസ്എഫ്ഐ ദേശീയ സമ്മേളനത്തിന് പോകാന്‍ സ്കൂളിന് അവധി നല്കിയ സംഭവത്തില്‍ റിപ്പോര്‍ട്ട് തേടി ജില്ലാ വിദ്യാഭ്യാസ ഡയറക്ടര്‍
Kerala
• 11 hours ago
കോട്ടയത്ത് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; ജീവനൊടുക്കിയത് ബ്ലേഡ് മാഫിയയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്നെന്ന് നിഗമനം
Kerala
• 12 hours ago
പഠിപ്പു മുടക്കിന്റെ പേര് പറഞ്ഞ് എസ്.എഫ്.ഐ സമ്മേളനത്തിന്റെ റാലിയില്‍ പങ്കെടുക്കാന്‍ വിദ്യാര്‍ഥികളെ സ്കൂളില്‍ നിന്ന് ഇറക്കിക്കൊണ്ടു പോയതായി പരാതി- റിപ്പോര്‍ട്ട്
Kerala
• 13 hours ago
തെലങ്കാനയിൽ കെമിക്കൽ ഫാക്ടറിയിൽ റിയാക്ടർ പൊട്ടിത്തെറിച്ച് സ്ഫോടനം: 10 മരണം, നിരവധി പേർക്ക് ഗുരുതര പരുക്കേറ്റതായി റിപ്പോർട്ട്
National
• 15 hours ago
കൊല്‍ക്കത്തയില്‍ നിയമ വിദ്യാര്‍ത്ഥിനി കൂട്ടബലാത്സംഗത്തിന് ഇരയായ സംഭവം; പ്രതികൾ കൃത്യം നടത്തിയത് മുൻകൂട്ടി ആസൂത്രണം ചെയ്തെന്ന് പൊലിസ്
Kerala
• 9 hours ago
മെഗാ സെയില്‍ ഓഫറുമായി എയര്‍ അറേബ്യ; കേരളത്തിലേക്കുള്ള ടിക്കറ്റുകള്‍ക്കും വമ്പന്‍ ഓഫര്‍
uae
• 9 hours ago
ജൂലൈയിലെ ഇന്ധന വില പ്രഖ്യാപിച്ചു; യുഎഇയിലെ ഡീസല്‍, പെട്രോള്‍ നിരക്ക് വര്‍ധിക്കും
uae
• 9 hours ago