HOME
DETAILS

മുംബൈയില്‍നിന്ന് വെള്ളത്തിനടിയിലൂടെ 2 മണിക്കൂര്‍ കൊണ്ട് യുഎഇയിലെത്താവുന്ന വാട്ടര്‍ ട്രെയിന്‍, 1000 കിമി വേഗത; സ്വപ്‌ന പദ്ധതി വിശദീകരിച്ച് നിര്‍മാതാക്കള്‍ | UAE- India Under Water Metro

  
Muqthar
April 08 2025 | 03:04 AM

Water train to reach UAE from Mumbai in 2 hours

ദുബൈ: യുഎഇയില്‍നിന്ന് വെള്ളത്തിനടിയിലൂടെ മുംബൈയിലേക്കൊരു രണ്ട് മണിക്കൂര്‍ ട്രിപ്പ്. 
ആരും ആഗ്രഹിച്ചുപോകുന്ന യുഎഇ- ഇന്ത്യ അന്തര്‍ജല ട്രെയിന്‍ (UAE- India Under Water Metro) യാഥാര്‍ഥ്യമാകുമോ?
യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് (National Advisor Bureau- NAB) ആണ് പുതിയ ആശയത്തിന്റെ പിന്നില്‍. സ്റ്റാര്‍ട്ടപ്പുകള്‍ക്കും സ്ഥാപിത ബിസിനസുകള്‍ക്കുമുള്ള ഒരു കണ്‍സള്‍ട്ടന്റ് സ്ഥാപനമാണ് യുഎഇയുടെ നാഷണല്‍ അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ്. കാലാവസ്ഥാ വ്യതിയാനം നിയന്ത്രിക്കുന്നതിന് അന്റാര്‍ട്ടിക്കയില്‍ നിന്ന് യുഎഇയിലേക്ക് മഞ്ഞുമലകള്‍ കയറ്റി അയയ്ക്കുന്നത് പോലുള്ള കിടിലന്‍ ആശയങ്ങള്‍ മുമ്പ് എന്‍എബി നിര്‍ദ്ദേശിച്ചിട്ടുണ്ട്.

2025-04-0809:04:45.suprabhaatham-news.png
Abdulla Al Shehhi (MD, National Advisor Bureau Limited)
 


യാത്രക്കാരെ മാത്രമല്ല, ചരക്കും കൊണ്ടുപോകും

ഇരു രാജ്യങ്ങളെയും തമ്മില്‍ ബന്ധിപ്പിക്കുന്ന ഹൈ സ്പീഡ് അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ മണിക്കൂറില്‍ 600 കിലോമീറ്റര്‍ മുതല്‍ 1000 കിലോമീറ്റര്‍ വരെ വേഗത്തിലായിരിക്കും സഞ്ചരിക്കുക. മുംബൈയില്‍ നിന്ന് ഫുജൈറയിലേക്കാണ് നിര്‍ദിഷ്ട ട്രയിന്‍. രണ്ട് രാജ്യങ്ങളെ തമ്മില്‍ ബന്ധിപ്പിക്കുന്ന വിമാന യാത്രയ്ക്ക് ബദല്‍ മാര്‍ഗം സൃഷ്ടിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. യാത്രക്കാരെ മാത്രമല്ല, ഇന്ധനം ഉള്‍പ്പെടെയുള്ള ചരക്കുകളും കൊണ്ടുപോകാന്‍ കഴിയുമെന്നതിനാല്‍, ഇരുരാജ്യങ്ങള്‍ക്കും ഇടയിലുള്ള ക്രൂഡ് ഓയില്‍ കൈമാറ്റവും അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ വഴി സാധ്യമാക്കാമെന്നും അഡൈ്വസര്‍ ബ്യൂറോ ലിമിറ്റഡ് കണക്കുകൂട്ടുന്നു. ഫുജൈറയില്‍ നിന്ന് മുംബൈയിലേക്ക് ഇന്ധനം എത്തിക്കാനും തിരിച്ച് ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് ശുദ്ധജലം എത്തിക്കാനും പദ്ധതി വഴി സാധിക്കും. യാത്ര സുഗമമാക്കുന്നതിനൊപ്പം ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള വ്യാപാര ബന്ധവും ഇത് ശക്തിപ്പെടുത്തും. ഇന്ത്യക്ക് പുറത്ത് ഏറ്റവും കൂടുതല്‍ ഇന്ത്യക്കാര്‍ ജോലിചെയ്യുന്ന രാജ്യമാണ് നിലവില്‍ യുഎഇ. ഇന്ത്യയുടെ വിശ്വസ്ത വ്യാപാരപങ്കാളികളില്‍ ഒന്നും യുഎഇയാണ്.

 

2025-04-0809:04:95.suprabhaatham-news.png
 
 


നാലുമണിക്കൂര്‍ യാത്ര രണ്ട് മണിക്കൂറാകം

പദ്ധതിക്ക് അംഗീകാരം ലഭിച്ചാല്‍ 2030ഓടെ ഇത് യാഥാര്‍ത്ഥ്യമാകുമെന്ന് എന്‍എബി ചീഫ് കണ്‍സള്‍ട്ടന്റ് അബ്ദുല്ല അല്‍ ഷെഹി പറഞ്ഞു. നിലവില്‍ ഇന്ത്യയില്‍ നിന്ന് വിമാനമാര്‍ഗംവഴി യുഎഇയിലേക്കെത്താന്‍ നാലു മണിക്കൂറാണ് സമയം എടുക്കുന്നത്. അണ്ടര്‍ വാട്ടര്‍ ട്രെയിന്‍ പദ്ധതി വരുന്നതോടെ ഇത് പകുതിയായി ചുരുങ്ങുമെന്നാണ് കരുതുന്നത്. കൂടാതെ, യാത്രക്കാര്‍ക്ക് ആഴക്കടല്‍ കാഴ്ചകള്‍ ആസ്വദിക്കാനും കഴിയും. ഇതിന് ഉതകുന്ന വിധത്തിലാണ് ട്രെയിനിന്റെ ഇന്റീരിയര്‍, എക്സ്റ്റീരിയര്‍ ഡിസൈനിങ് ആലോചിക്കുന്നത്. പദ്ധതിയുമായി ബന്ധപ്പെട്ട കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പുറത്തുവിടുമെന്നാണ് സൂചന.

2025-04-0809:04:44.suprabhaatham-news.png
 
 


പദ്ധതി ഇപ്പോള്‍ ഐഡിയ സ്‌റ്റേജില്‍

ആശയപരമായ സ്റ്റേജില്‍ ആണ് ഇപ്പോള്‍ പദ്ധതിയെന്ന് എന്‍എബി വൃത്തങ്ങള്‍ ഖലീജ് ടൈംസിനോട് പറഞ്ഞു. 
ശതകോടികളുടെ നിക്ഷേപം ആവശ്യമായി വരുന്ന പദ്ധതി നേരത്തെയും ചര്‍ച്ചയായിരുന്നുവെങ്കിലും കാര്യമായ പിന്തുടര്‍ച്ചയുണ്ടായില്ല. സാങ്കേതിക, എഞ്ചിനീയറിങ് വെല്ലുവിളികള്‍ക്കായി മാത്രം ശതകോടി ഡോളറുകള്‍ ആവശ്യമായി വരും. അംഗീകാരത്തെയും നിക്ഷേപത്തെയും ആശ്രയിച്ചായിരിക്കും പദ്ധതിയുടെ തുടര്‍നീക്കങ്ങളെന്ന് എന്‍എബി വൃത്തങ്ങള്‍ അറിയിച്ചു. ഫണ്ടിങ്, എഞ്ചിനീയറിങ് പ്രായോഗികത, പരിസ്ഥിതി ആഘാതം തുടങ്ങിയ വെല്ലുവിളികളും മുമ്പിലുണ്ട്. പ്രഥമിക അംഗീകാരം ലഭിച്ച ശേഷമെ സാധ്യതാ പഠനം ഉള്‍പ്പെടെയുള്ളവ നടത്തൂവെന്നും വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.


കറാച്ചിയും മസ്‌കത്തും നിര്‍ദ്ദിഷ്ട റൂട്ട് ഓപ്ഷനുകളില്‍

യുഎഇയും ഇന്ത്യയും തമ്മിലുള്ള വ്യാപാരത്തെയും ഇരു രാജ്യങ്ങളെയും ചുറ്റിപ്പറ്റിയുള്ള മൊത്തത്തിലുള്ള മേഖലയെയും പിന്തുണയ്ക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. മുംബൈയെ കൂടാതെ പാക് തുറമുഖ നഗരമായ കറാച്ചി, മസ്‌കത്ത് എന്നിവയും നിര്‍ദ്ദിഷ്ട റൂട്ട് ഓപ്ഷനുകളില്‍ ഉള്‍പ്പെടുന്നു. കൂടാതെ ഗള്‍ഫ് മേഖലയെ പാകിസ്ഥാന്‍, ബംഗ്ലാദേശ്, ഇന്ത്യ എന്നിവയുള്‍പ്പെടെ ഇന്ത്യന്‍ ഉപഭൂഖണ്ഡവുമായി ബന്ധിപ്പിക്കും. അറബിക്കടലിന്റെ ഉപരിതലത്തില്‍ നിന്ന് 20, 30 മീറ്റര്‍ താഴെ മുങ്ങിപ്പോകുന്ന കോണ്‍ക്രീറ്റ് തുരങ്കങ്ങളിലൂടെയാകും ട്രെയിന്‍ കടന്നുപോകുക. തുരങ്ങള്‍ ഉറപ്പിക്കുകയും ചെയ്യും.

Water train to reach UAE from Mumbai under water in 2 hours



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മലയാള നടി മിനു മുനീർ അറസ്റ്റിൽ; ബാലചന്ദ്ര മേനോനെതിരെ അപകീർത്തികരമായ സോഷ്യൽ മീഡിയ പോസ്റ്റുകൾ ഇട്ടുവെന്ന പരാതിയിൽ; ജാമ്യത്തിൽ വിട്ടയച്ചു

Kerala
  •  8 hours ago
No Image

അഞ്ചാം ക്ലാസ് വിദ്യാർത്ഥി വീട്ടിലെ ശുചിമുറിയിൽ തൂങ്ങിമരിച്ച നിലയിൽ

Kerala
  •  9 hours ago
No Image

സഞ്ജുവല്ല! ഐപിഎല്ലിൽ ബാറ്റ് ചെയ്യാൻ ഏറ്റവും ഇഷ്ടം ആ താരത്തിനൊപ്പമാണ്: ബട്ലർ

Cricket
  •  9 hours ago
No Image

യൂറോപ്പിൽ കനത്ത ചൂട്: ഈഫൽ ടവർ മുകൾഭാഗം അടച്ചു; ബാഴ്സലോണയിൽ 100 വർഷത്തിനിടയിലെ ഏറ്റവും ചൂടേറിയ ജൂൺ

International
  •  9 hours ago
No Image

പാകിസ്താന് കർശന മുന്നറിയിപ്പുമായി ഇന്ത്യൻ വിദേശകാര്യ മന്ത്രി : 'ഇന്ത്യ ജനങ്ങളെ സംരക്ഷിക്കാൻ എല്ലാ അവകാശവും ഉപയോഗിക്കും'

International
  •  10 hours ago
No Image

മുംബൈ സൂപ്പർതാരം ടെസ്റ്റിൽ പുതു ചരിത്രമെഴുതി; ഞെട്ടിച്ച് 23കാരന്റെ ഗംഭീര പ്രകടനം

Cricket
  •  10 hours ago
No Image

ഇന്ത്യയും പാകിസ്ഥാനും തടവിലുള്ള സാധാരണക്കാരുടെ വിവരങ്ങൾ കൈമാറി; 246 ഇന്ത്യക്കാർ പാക് ജയിലിൽ, 463 പാകിസ്ഥാനികൾ ഇന്ത്യയിൽ

National
  •  11 hours ago
No Image

എന്റെ കരിയറിലെ ഏറ്റവും മികച്ച മത്സരം അതായിരുന്നു: ഡി മരിയ

Football
  •  11 hours ago
No Image

നിങ്ങളുടെ അസ്ഥികൾ ദുർബലപ്പെടുന്നുണ്ടോ? ജീവിതശൈലിയിൽ ഈ മാറ്റങ്ങൾ വരുത്തു

Health
  •  11 hours ago
No Image

ഓണത്തിന് പ്രത്യേക അരി വിഹിതം നൽകാനാവില്ലെന്ന് കേന്ദ്രം; ജനങ്ങളെ കൈവിടില്ലെന്ന് മന്ത്രി

Kerala
  •  12 hours ago