HOME
DETAILS

തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി; ബില്ലുകള്‍ പിടിച്ചുവെക്കുന്നത് നിയമവിരുദ്ധമെന്ന് സുപ്രിം കോടതി, ഗവര്‍ണര്‍ സര്‍ക്കാറിന്റെ നിര്‍ദ്ദേശമനുസരിച്ച് പ്രവര്‍ത്തിക്കണം

  
Farzana
April 08 2025 | 05:04 AM

Supreme Court Slams Tamil Nadu Governor for Withholding Bills Terms Action Unconstitutional


ഡല്‍ഹി: തമിഴ്‌നാട് ഗവര്‍ണര്‍ക്ക് തിരിച്ചടി. ബില്ലുകള്‍ വൈകിപ്പിച്ച തമിഴ്‌നാട് ഗവര്‍ണറുടെ നടപടി നിയമ വിരുദ്ധമെന്ന് സുപ്രിം കോടതി ചൂണ്ടിക്കാട്ടി. ബില്ലുകളില്‍ മൂന്നുമാസത്തിനകം തീരുമാനമെടുക്കണമെന്നും സുപ്രിം കോടതി ഉത്തരവിട്ടു. ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ തമിഴ്‌നാട് സര്‍ക്കാര്‍ നല്‍കിയ ഹരജിയിലാണ് കോടതി ഉത്തരവ്. 

സഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. നിയമസഭ പാസാക്കിയ ബില്ലുകള്‍ പിടിച്ചുവെക്കുകയും തിരിച്ചയക്കുകയും ചെയ്യുന്ന ഗവര്‍ണര്‍മാരുടെ നടപടിക്ക് തടയിടുകയാണ് സുപ്രിം കോടതി ഉത്തരവിലൂടെ.  രാഷ്ട്രപതിയുടെ അംഗീകാരത്തിനായി പത്ത് ബില്ലുകള്‍ മാറ്റിവെച്ചത് നിയമവിരുദ്ധമാണ്. 

രാഷ്ട്രപതിക്ക് വിട്ട ബില്ലുകള്‍ റദ്ദാക്കേണ്ടതാണെന്ന് നിരീക്ഷിച്ച കോടതി സഭ രണ്ടാമതും പാസാക്കിയ ബില്ലിന്‍മേല്‍ ഒരുമാസത്തിനകം തീരുമാനമെടുക്കണമെന്നും  കോടതി ചൂണ്ടിക്കാട്ടി. 

ഗവര്‍ണര്‍ സര്‍ക്കാരിന്റെ ഉപദേശം അനുസരിച്ച് പ്രവര്‍ത്തിക്കണമെന്നും സുപ്രിം കോടതി ചൂണ്ടിക്കാട്ടി. 
അനുഛേദം 200 അനുസരിച്ച് ഗവര്‍ണറുടെ വിവേചനാധികാരം എന്ന ഒന്നില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. അനുഛേദം 200 പ്രകാരം നടപടികളില്‍ ഒന്ന് സ്വീകരിച്ചേ മതിയാകൂ എന്നും കോടതി വ്യക്തമാക്കി.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  7 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  7 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  7 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  7 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  7 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  7 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  7 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  7 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  7 days ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  7 days ago