HOME
DETAILS

ഗസ്സയില്‍ ആക്രമണം തുടര്‍ന്ന് ഇസ്‌റാഈല്‍;  60ലേറെ മരണം, കൊല്ലപ്പെട്ടവരില്‍ രണ്ട് മാധ്യമപ്രവര്‍ത്തകര്‍ 

  
Farzana
April 08 2025 | 07:04 AM

Israeli Airstrike on Gaza Kills Two Journalists Including Prominent Reporter Hasan al-Aslih

ഗസ്സ: ഗസ്സയില്‍ ആക്രമണം ശക്തമായി തുടര്‍ന്ന് ഇസ്‌റാഈല്‍. മാധ്യമപ്രവര്‍ത്തകരുടെ ടെന്റിന് നേരെ ഇസ്റാഈല്‍ വ്യോമാക്രമണം. രണ്ടു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു. തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസിലെ നാസര്‍ ആശുപത്രി വളപ്പിലെ ടെന്റിനു നേരെയാണ് ആക്രമണം നടന്നത്. ഒമ്പത് മാധ്യമ പ്രവര്‍ത്തകര്‍ക്ക് പരുക്കേറ്റതായി പ്രാദേശിക ജേണലിസ്റ്റ് യൂനിയന്‍ അറിയിച്ചു. ആക്രമണത്തില്‍ ടെന്റ് കത്തിയെരിഞ്ഞു. ഇതിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മാധ്യമങ്ങളെ ഭയപ്പെടുത്താനാണ് ശ്രമമെന്ന് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയം പ്രതികരിച്ചു.

ഫലസ്തീനി മാധ്യമപ്രവര്‍ത്തകരാണ് കൊല്ലപ്പെട്ടത്. ഇതിലൊരാള്‍ ഹസന്‍ അസ് ലിഹ് എന്ന പ്രമുഖ ഫലസ്തീനി ജേണലിസ്റ്റാണ്. ഇദ്ദേഹം ഹമാസ് പ്രവര്‍ത്തകനാണെന്നും മാധ്യമങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിക്കുകയായിരുന്നുവെന്നും ഇസ്റാഈല്‍ സൈന്യം ആരോപിച്ചു. പരുക്കേറ്റ മാധ്യമ പ്രവര്‍ത്തകരില്‍ ചിലരുടെ നില ഗുരുതരമാണ്.

എന്നാല്‍, അസ്‌ലിഹിന് രാഷ്ട്രീയബന്ധമുണ്ടെന്ന പ്രചാരണം തെറ്റെന്ന് ഗസ്സ സര്‍ക്കാര്‍ മീഡിയ ഓഫിസ് അറിയിച്ചു. ഹെല്‍മി അല്‍ ഫവാഖി ആണ് കൊല്ലപ്പെട്ട രണ്ടാമത്തെ മാധ്യമപ്രവര്‍ത്തകന്‍. കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ ഖബറടക്ക ചടങ്ങില്‍ പ്രദേശത്തെ മാധ്യമപ്രവര്‍ത്തകരെല്ലാം പങ്കെടുത്തു. ഒക്ടോബര്‍ 2023 മുതല്‍ ഗസ്സയില്‍ കൊല്ലപ്പെട്ട മാധ്യമപ്രവര്‍ത്തകരുടെ എണ്ണം 210 ആയതായി ഫലസ്തീനിയന്‍ ജേണലിസ്റ്റ് സിന്‍ഡിക്കേറ്റ് അറിയിച്ചു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  an hour ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  an hour ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  an hour ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  2 hours ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  2 hours ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 hours ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 hours ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 hours ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 hours ago
No Image

സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ

National
  •  3 hours ago