HOME
DETAILS

റെയില്‍വേ ശൃഖല സഊദിയിലേക്ക് വ്യാപിപ്പിക്കും; നിര്‍ണായക പദ്ധതിക്ക് തുടക്കം കുറിച്ച് കുവൈത്ത്

  
April 08 2025 | 16:04 PM

Kuwait to Launch Major Railway Project Linking to Saudi Arabia

കുവൈത്ത് സിറ്റി: ദീര്‍ഘകാലമായി കാത്തിരുന്ന ദേശീയ റെയില്‍വേ പദ്ധതിയുടെ ആദ്യ ഘട്ടം ആരംഭിക്കാന്‍ ഒരുങ്ങി കുവൈത്ത്. 

പ്രാദേശിക കണക്റ്റിവിറ്റി മെച്ചപ്പെടുത്തുന്നതിനും കുവൈത്ത് വിഷന്‍ 2035 ലക്ഷ്യങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതിനും വേണ്ടി ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു പ്രധാന അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണിത്.

ആസൂത്രണത്തില്‍ നിന്ന് നിര്‍വ്വഹണത്തിലേക്കുള്ള ഔദ്യോഗിക മാറ്റത്തിന്റെ അടയാളമായി പൊതുമരാമത്ത് മന്ത്രി ഡോ. നൂറ അല്‍ മഷാന്‍ ഒരു തുര്‍ക്കി കമ്പനിയുമായി പദ്ധതിയുടെ ആദ്യ കരാറില്‍ ഒപ്പുവെച്ചു.

പദ്ധതിയുടെ അടിസ്ഥാന ഘട്ടത്തിനായുള്ള പഠനം, വിശദമായ രൂപകല്‍പ്പന, ടെന്‍ഡര്‍ രേഖകള്‍ തയ്യാറാക്കല്‍ എന്നിവ കരാറില്‍ ഉള്‍പ്പെടും.

12 മാസത്തെ പ്രാരംഭ ഘട്ടത്തില്‍ നടപ്പാക്കല്‍ ഘട്ടം ആരംഭിക്കുന്നതിന് ആവശ്യമായ എല്ലാ സാങ്കേതിക, ലോജിസ്റ്റിക്കല്‍ ഡോക്യുമെന്റേഷനുകളും വികസിപ്പിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുക. കുവൈത്ത് റെയില്‍വേ ലൈന്‍ 111 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ളതായിരിക്കും. ഇത് കുവൈത്തിനെ സഊദി അറേബ്യയുമായി ബന്ധിപ്പിക്കും. കൂടാതെ ഏകദേശം രണ്ട് ദശലക്ഷം ചതുരശ്ര മീറ്റര്‍ വിസ്തൃതിയുള്ള ഷാദാദിയ പ്രദേശത്തെ ഒരു പ്രധാന പാസഞ്ചര്‍ സ്റ്റേഷനും ഇതില്‍ ഉള്‍പ്പെടും.

എല്ലാ ജിസിസി രാജ്യങ്ങളെയും ഏകീകൃത ശൃംഖല വഴി ബന്ധിപ്പിക്കാന്‍ ലക്ഷ്യമിടുന്ന വിശാലമായ ഗള്‍ഫ് റെയില്‍വേ പദ്ധതിയുടെ ഏകദേശം 5 ശതമാനം കുവൈത്ത് റെയില്‍വേ പ്രതിനിധീകരിക്കും. കണ്‍സള്‍ട്ടന്‍സി, ബിഡ്ഡിംഗ്, അന്തിമ നിര്‍വ്വഹണം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് നിര്‍മ്മാണം നടത്തുക.

പബ്ലിക് അതോറിറ്റി ഫോര്‍ റോഡ്‌സ് ആന്‍ഡ് ലാന്‍ഡ് ട്രാന്‍സ്‌പോര്‍ട്ടിന്റെ നേതൃത്വത്തില്‍, ആധുനികവും സുരക്ഷിതവും സുസ്ഥിരവുമായ ഗതാഗത അടിസ്ഥാന സൗകര്യങ്ങള്‍ നിര്‍മ്മിക്കുന്നതിനുള്ള കുവൈത്തിന്റെ പ്രതിബദ്ധതയെ ഈ പദ്ധതി അടിവരയിടുന്നു. പദ്ധതി നടപ്പായാല്‍ വ്യാപാരം വര്‍ധിക്കുകയും ഗതാഗതം സുഗമമാകുകയും മേഖലയിലുടനീളം സാമ്പത്തിക വൈവിധ്യവല്‍ക്കരണത്തെ പിന്തുണയ്ക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Kuwait has announced a key infrastructure project to extend its railway network to Saudi Arabia, enhancing regional connectivity. The initiative is part of the GCC Railway plan, aimed at boosting trade, travel efficiency, and economic integration across Gulf nations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കേരളത്തിലെ വോട്ടർപട്ടിക തീവ്ര പരിഷ്‌കരണം: 22 ലക്ഷം മലയാളികൾ പുറത്തേക്കോ? ആശങ്കയിൽ പ്രവാസി വോട്ട്

Kerala
  •  6 days ago
No Image

പ്രധാനമന്ത്രി ഇന്ന് സന്ദർശിക്കാനിരിക്കേ മണിപ്പൂരിൽ സംഘർഷം രൂക്ഷം; മോദി എത്തുന്നത് കലാപമുണ്ടായി രണ്ടുവർഷത്തിന് ശേഷം

National
  •  6 days ago
No Image

മന്ത്രി സ്ഥാനം രാജിവെപ്പിച്ചത് പോലെ, കെ ടി ജലീലിന്റെ എംഎല്‍എ സ്ഥാനവും രാജിവെപ്പിക്കും; പി.കെ ഫിറോസ്

Kerala
  •  6 days ago
No Image

തിരുവനന്തപുരത്തെ സഹകരണ സംഘത്തിലും കോടികളുടെ ക്രമക്കേട്; വെട്ടിലായി സിപിഐഎം

Kerala
  •  6 days ago
No Image

'മതങ്ങളെ പരിഹസിക്കുന്നതും വിദ്വേഷം വളർത്തുന്നതുമായ സിനിമകൾ അനുവദിക്കാനാവില്ല': ഡൽഹി ഹൈക്കോടതി

National
  •  6 days ago
No Image

സുപ്രിംകോടതി അതീവ സുരക്ഷാ മേഖലയിൽ ഫോട്ടോഗ്രാഫി, റീൽസ്, വീഡിയോ ഷൂട്ടിന് വിലക്ക് 

National
  •  6 days ago
No Image

ഹമാസിനെ ഭീകര സംഘടനയെന്ന് വിശേഷിപ്പിച്ചു; അവതാരകന്റെ നിലപാട് തിരുത്തി ബിബിസി

International
  •  6 days ago
No Image

ഈദുൽ ഇത്തിഹാദ് ആഘോഷം; യുഎഇ പ്രവാസികളെ കാത്തിരിക്കുന്നത് ദൈർഘ്യമേറിയ അവധി

uae
  •  6 days ago
No Image

'വോട്ട് കൊള്ള തുടർന്നാൽ അയൽരാജ്യങ്ങളിലെ പോലെ ഇവിടെയും തെരുവ് പ്രക്ഷോഭം ഉണ്ടാകും'; തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ആഞ്ഞടിച്ച് അഖിലേഷ് യാദവ്

National
  •  6 days ago
No Image

സഊദിയിലെ ഫുറസാൻ ദ്വീപിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ മൂന്ന് ഇന്ത്യക്കാർ മരിച്ചു, രണ്ട് പേർക്ക് ഗുരുതര പരിക്ക്

Saudi-arabia
  •  6 days ago