HOME
DETAILS

ചരിത്രത്തിലാദ്യം...ട്രെയിനുകളുടെ കോച്ച് നിർമാണത്തിൽ പുത്തൻ റെക്കോർഡിട്ട് ഇന്റഗ്രൽ കോച്ച് ഫാക്ടറി

  
Sudev
April 09 2025 | 02:04 AM

Chennai Integral Coach Factory has set a new record in the history of train coach manufacturing

കൊല്ലം: ട്രെയിനുകളുടെ കോച്ചുനിര്‍മാണത്തില്‍ സര്‍വകാല റെക്കോഡിട്ട് ചെന്നൈ ഇന്റഗ്രല്‍ കോച്ച് ഫാക്ടറി. കഴിഞ്ഞ വര്‍ഷം 3,007 കോച്ചുകളാണ് ഇവിടെ നിര്‍മിച്ചത്. ചരിത്രത്തില്‍ ആദ്യമാണ് എണ്ണം 3,000 കടക്കുന്നത്. 2024 ഏപ്രില്‍ ഒന്നുമുതല്‍ കഴിഞ്ഞ മാസം 31വരെയുള്ള കണക്കാണിത്. വന്ദേഭാരത് സ്ലീപ്പര്‍, ചെയര്‍കാര്‍, എമു, മെമു എന്നിവയ്ക്ക് വേണ്ടിയുള്ള 1,169 കോച്ചുകളും 1,838 എല്‍.എച്ച്.ബി കോച്ചുകളുമാണ് ഇതിലുള്ളത്. 2023-24 വര്‍ഷം 2,829 കോച്ചുകളാണ് നിര്‍മിച്ചത്. 

വന്ദേഭാരത് സ്ലീപ്പര്‍ കോച്ചുകള്‍ ആദ്യമായി നിര്‍മിച്ചതും കഴിഞ്ഞവര്‍ഷത്തെ ഐ.സി.എഫിന്റെ പ്രധാനനേട്ടമായി ചൂണ്ടിക്കാണിക്കുന്നു. 16 കോച്ചുകളുള്ള വന്ദേഭാരത് സ്ലീപ്പര്‍ റേക്കാണ്  നിര്‍മിച്ചത്. വന്ദേഭാരത് സ്ലീപ്പറിന്റെ പരിഷ്‌കരിച്ച പതിപ്പ് ഈ വര്‍ഷം പുറത്തിറങ്ങും. ഇതിന്റെ നിര്‍മാണ പ്രവൃത്തികള്‍ ആരംഭിച്ചതായും ഐ.സി.എഫ് അധികൃതര്‍ പറഞ്ഞു.
ചരിത്രത്തിൽ ആദ്യമായി എട്ട് ട്രഷറി വാന്‍ കോച്ചുകളും നിര്‍മിച്ചു. അതിസുരക്ഷ ആവശ്യമുള്ള സാധനങ്ങള്‍ കൊണ്ടുപോകാനാണ് ട്രഷറി വാന്‍കോച്ചുകള്‍. ആദ്യത്തെ നമോ ഭാരത് റാപ്പിഡ് റെയിലിന്റെ നിര്‍മാണവും ഐ.സി.എഫിലായിരുന്നു. ഈ ട്രെയിനുകളുടെ കൂടുതല്‍ റേക്കുകളുടെ നിര്‍മാണവും ഐ.സി.എഫില്‍ ഉടന്‍ ആരംഭിക്കും. 

അതേസമയം, ഇന്ത്യന്‍ റെയില്‍വേ കോച്ച് നിര്‍മാണത്തില്‍ ഒൻപത് ശതമാനം വളര്‍ച്ച കൈവരിച്ചു. 
7,134 കോച്ചുകളാണ് കഴിഞ്ഞവര്‍ഷം നിര്‍മിച്ചത്. ഇതില്‍ കൂടുതല്‍ കോച്ചുകള്‍ നോണ്‍ എ.സി കോച്ചുകളാണെന്ന പ്രത്യേകതയുമുണ്ട്. ഐ.സി.എഫിന് പുറമെ പഞ്ചാബിലെ കപൂര്‍ത്തലയിലുള്ള റെയില്‍ കോച്ച് ഫാക്ടറിയില്‍ 2,102 കോച്ചുകളുടേയും, ഉത്തര്‍പ്രദേശിലെ റായ്ബറേലിയിലുള്ള മോഡേണ്‍ കോച്ച് ഫാക്ടറിയില്‍ 2025 കോച്ചുകളും കഴിഞ്ഞ വര്‍ഷം നിര്‍മിച്ചു.

Chennai Integral Coach Factory has set a new record in the history of train coach manufacturing



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിമാനത്തിന്റെ എഞ്ചിനിൽ കുടുങ്ങി യുവാവിന് ദാരുണാന്ത്യം

International
  •  5 days ago
No Image

മധ്യപ്രദേശിൽ തലയറുത്ത നിലയിൽ മൃതദേഹം കണ്ടെത്തി; നരബലിയെന്ന് സംശയം

National
  •  5 days ago
No Image

ലോകം മാറി, നമുക്ക് ഒരു ചക്രവർത്തിയെ വേണ്ട; ബ്രിക്സ് താരിഫ് ഭീഷണിയിൽ ട്രംപിനോട് ബ്രസീൽ പ്രസിഡൻ്റ്

International
  •  5 days ago
No Image

ആമസോൺ ബേസിനിലെ പരിസ്ഥിതി കുറ്റകൃത്യങ്ങൾക്കെതിരെ ‘ഗ്രീൻ ഷീൽഡ്’ ഓപ്പറേഷൻ നയിച്ച് യുഎഇ; 94 പേർ അറസ്റ്റിൽ; 64 മില്യൺ ഡോളറിന്റെ ആസ്തികൾ പിടിച്ചെടുത്തു.

uae
  •  5 days ago
No Image

നായയുടെ മുന്നറിയിപ്പ്: ഹിമാചൽ മണ്ണിടിച്ചിലിൽ 63 പേർക്ക് രക്ഷ

Kerala
  •  5 days ago
No Image

അക്കൗണ്ടുകൾ നിരോധിക്കാൻ ഉത്തരവിട്ടില്ല, റോയിട്ടേഴ്‌സിനെ അൺബ്ലോക്ക് ചെയ്യാൻ എക്സ് 21 മണിക്കൂർ വൈകി': ഇന്ത്യ

National
  •  5 days ago
No Image

2025ൽ നിങ്ങൾ അറിഞ്ഞിരിക്കേണ്ട ഒമ്പത് പ്രധാന യുഎഇ വിസ മാറ്റങ്ങളും അപ്‌ഡേറ്റുകളും; കൂടുതലറിയാം

uae
  •  5 days ago
No Image

ചെങ്കടലിൽ വിമാനത്തിന് നേരെ ചൈനീസ് യുദ്ധക്കപ്പലിന്റെ ലേസർ ആക്രമണം; ജർമനി ശക്തമായി അപലപിച്ചു

International
  •  5 days ago
No Image

കോന്നി പയ്യാനമൺ പാറമട അപകടം: കു‍ടുങ്ങികിടന്ന രണ്ടാമത്തെയാളുടെ മൃതദേഹം കണ്ടെത്തി

Kerala
  •  5 days ago
No Image

റെയിൽവേ ഗേറ്റിൽ സ്കൂൾ ബസിൽ ട്രെയിൻ ഇടിച്ച സംഭവം: റെയിൽവേയുടെ ആരോപണം തള്ളി ബസ് ഡ്രൈവർ

National
  •  5 days ago