അധികാര കേന്ദ്രങ്ങള്‍ മനുഷ്യരെ വിഭജിക്കുന്ന കാലത്ത് ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങള്‍ വിലയിരുത്തുന്ന പഠനങ്ങള്‍ കൂടുതല്‍ അനിവാര്യം; ഡോ. മോഹന്‍ ഗോപാല്‍
തൃശ്ശൂര്‍: ജനാധിപത്യ അധികാര കേന്ദ്രങ്ങൾ കൈപ്പിയിടിലൊതുക്കി മനുഷ്യരെ 'നമ്മളും അവരുമായി ' വിഭജിക്കുന്ന പ്രത്യയ ശാസ്ത്രങ്ങൾ ദേശീയ അന്തർദേശീയ ഇടങ്ങളിൽ പിടിമുറുക്കുന്ന ഇക്കാലത്ത് ഇന്ത്യൻ യാഥാർത്ഥ്യങ്ങൾ വിലയിരുത്തുന്ന പഠനങ്ങൾ കൂടുതൽ അനിവാര്യമാണെന്ന് ഡോ. മോഹൻ ഗോപാൽ.
ബംഗാൾ അനുഭവങ്ങളെ മുൻനിർത്തിയുള്ള ഗവേഷണ പ്രബന്ധങ്ങളുടെ പുസ്തക സമാഹാരം
'നമ്മളിലെ അവർ' കേരള സാഹിത്യ അക്കാദമിയിൽ വച്ച് നടന്ന ചടങ്ങിൽ പ്രകാശനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ഡോ. ടി. എസ്. ശ്യാംകുമാർ മുഖ്യപ്രഭാഷണം നടത്തിയ ചടങ്ങിൽ പ്രൊഫ. വി.കെ. സുബൈദയാണ് പുസ്തക പരിചയം നടത്തിയത്. ഗവേഷ വിദ്യാർത്ഥി ഹഫ്സ യൂസുഫ് പുസ്തകം ഏറ്റുവാങ്ങി.
അപരവൽക്കരണത്തിന്റെ ഏറ്റവും വലിയ ഇരകളായ സ്ത്രീകൾ തങ്ങളുടെ അവകാശത്തെകുറിച്ച് തിരിച്ചറിയാതെ പോകരുതെന്ന് ചടങ്ങിൽ സംസാരിക്കവേ ഡോ. ഖദീജാ മുംതാസ് ഓർമ്മിപ്പിച്ചു.
ജനാധിപത്യത്തിന്റെ സാങ്കേതിക പദമായ 'വോട്ട്' മാത്രമാണ് ജനാധിപത്യമെന്ന അവസ്ഥയിലേക്ക് ചർച്ചകൾ ചുരുങ്ങുന്ന ഘട്ടത്തിൽ സാമ്രാജ്യത്വ വിരുദ്ധ രാഷ്ട്രീയമാണ് ഈ പുസ്തകം മുന്നോട്ട് വയ്ക്കുന്നതെന്ന് ചടങ്ങിൽ അധ്യക്ഷനായ
ഡോ. സി.എം മനോജ് കുമാർ പറഞ്ഞു.
അമർത്യ സെന്നിന്റെ നേതൃത്തിൽ തയാറാക്കിയ "പശ്ചിമ ബംഗാളിലെ മുസ്‌ലിംകളുടെ ജീവിത യാഥാർത്ഥ്യങ്ങൾ " എന്ന ഗവേഷണ റിപ്പോർട്ടാണ് ഈ പുസ്തകത്തെ വേർതിരിച്ച് നിർത്തുന്നത്.
ജനാധിപത്യ നിഷേധങ്ങളുടെ ഭിന്ന ഭാവങ്ങൾ വിശകലനം ചെയ്തുകൊണ്ട് ഡോ. മാധവ് ഗാഡ്ഗിൽ, ഡോ. എം.ടി. അൻസാരി, ശ്രീ. കെ.സച്ചിദാനന്ദൻ, ഡോ. പി.കെ. യാസർ അറാഫാത്, ഡോ. കെ.പി. അബ്ദുള്ളക്കുട്ടി, ഡോ. ബിനോജ് നായർ, അഡ്വ. വി.എൻ. ഹരിദാസ് , ശ്രീ. പ്രദിപ് ഫൻജോബം, ഡോ. ജോസഫ് പുലിക്കുന്നേൽ, അഡ്വ.ഷദാൻ ഫറാസാത് എന്നിവരുടെ ലേഖനങ്ങളും അതിനുപുറമെ വിശദമായ പ്രവേശികയും ഉൾകൊള്ളുന്ന പുസ്തകം, ഹിഫ്സുറഹ്‌മാൻ കാരോളി ആണ് എഡിറ്റ് ചെയ്തിരിക്കുന്നത്. കസ്തൂരി ബുക്സ് , കൊച്ചിയാണ് പ്രസാധകർ.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."