HOME
DETAILS

നിക്ഷേപകൻ സാബു തോമസിന്റെ ആത്മഹത്യ; സഹകരണ സൊസൈറ്റി സെക്രട്ടറിയടക്കം 3 പ്രതികള്‍ക്കെതിരെ കുറ്റപത്രം സമർപ്പിച്ചു

  
April 09 2025 | 16:04 PM

Three officials from Kattappana cooperative society charged in depositor Sabu Thomass suicide case

ഇടുക്കി: കട്ടപ്പന റൂറൽ ഡെവലപ്പ്മെന്റ് സഹകരണ സൊസൈറ്റിയിലെ നിക്ഷേപകൻ സാബു തോമസിൻ്റെ ആത്മഹത്യക്കേസിൽ പോലീസ് കുറ്റപത്രം സമർപ്പിച്ചു. കേസിൽ സൊസൈറ്റി സെക്രട്ടറി റെജി എബ്രഹാം, സീനിയർ ക്ലർക്ക് സുജമോൾ ജോസ്, ജൂനിയർ ക്ലർക്ക് ബിനോയ് തോമസ് എന്നിവരെ പ്രതി ചേർത്തിട്ടുണ്ട്. ഇവർക്കെതിരെ പ്രതികൾക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റ ചുമത്തിയാണ് കുറ്റപത്രം സമർപ്പിച്ചിരിക്കുന്നത്.

2023 ഡിസംബർ 20ന്, കട്ടപ്പന സഹകരണ ബാങ്കിന്റെ മുൻവശത്താണ് സാബു ആത്മഹത്യ ചെയ്തത്. ഭാര്യയുടെ ചികിത്സയ്ക്കായി നിക്ഷേപിച്ച പണം ആവശ്യപ്പെട്ടപ്പോൾ നൽകാതെ വന്നതിനെ തുടർന്നുണ്ടായ മാനസിക വിഷമത്തിലാണ് സാബു ആത്മഹത്യ ചെയ്തതെന്ന് പോലീസ് പറയുന്നു. ആത്മഹത്യക്കുറിപ്പിൽ തന്റെ മരണത്തിനു ഉത്തരവാദികളായി ഈ മൂന്നുപേരുടെ പേരുഖൽ ചേർത്തിരുന്നു.

കേസെടുക്കപ്പെട്ടതിനു പിന്നാലെ ഒളിവിൽ പോയ മൂന്ന് പ്രതികളും മുൻകൂർ ജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാൽ കോടതി അന്വേഷണ സംഘത്തിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശിച്ചതിനെത്തുടർന്ന് ഇവരെ ചോദ്യംചെയ്ത ശേഷമാണ് അറസ്റ്റു രേഖപ്പെടുത്തിയത്. അന്വേഷണം പുരോഗമിക്കുമ്പോൾ ബാങ്കിലെ മറ്റ് ജീവനക്കാരുടെയും ഭരണസമിതി അംഗങ്ങളുടെയും മൊഴികളും പോലീസ് രേഖപ്പെടുത്തി.

അതേസമയം, സാബുവിനെ ഫോൺ വിളിച്ച് ഭീഷണിപ്പെടുത്തിയതായി ആരോപണമുന്നയിച്ച സിപിഎം ഇടുക്കി ജില്ലാ കമ്മറ്റിയംഗം വി.ആർ. സജിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. സജിയുടെ ഭീഷണി ആത്മഹത്യ പ്രേരണയായി നിലനിൽക്കില്ലെന്നായിരുന്നു നിയമോപദേശം. സംഭവം വിവാദമായതിനെ തുടർന്ന് സൊസൈറ്റി നിക്ഷേപത്തുക കുടുംബത്തിന് തിരിച്ചുനൽകിയിരുന്നു.

In Idukki's Kattappana, police have filed a chargesheet in the suicide case of depositor Sabu Thomas. Cooperative society secretary Reji Abraham, senior clerk Sujamol Jose, and junior clerk Binoj Thomas have been named as accused. Sabu took his life after being denied his savings, which he needed for his wife's treatment.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പണം കൊടുത്ത് പണം വാങ്ങുന്ന ഒരു മാർക്കറ്റ്; സൊമാലിലാൻഡിലെ പണ മാർക്കറ്റ്

International
  •  11 hours ago
No Image

കറന്റ് അഫയേഴ്സ്-22-05-2025

PSC/UPSC
  •  12 hours ago
No Image

സെഞ്ച്വറി! തകർത്തടിച്ച് കരീബിയൻ കൊടുങ്കാറ്റ് കയറിയത് ലഖ്‌നൗവിന്റെ ചരിത്രത്തിലേക്ക്

Cricket
  •  12 hours ago
No Image

മലപ്പുറത്തെ അഭ്യാസം ഇവിടെ വേണ്ടെന്ന് പറഞ്ഞ ട്രാഫിക് എസ്‌ഐക്ക് സ്ഥലംമാറ്റം

Kerala
  •  12 hours ago
No Image

മൂന്ന് കോടി തട്ടിയെടുത്തു; പാലക്കാട് മുതലമട സ്നേഹം ട്രസ്റ്റ് ചെയർമാൻ സുനിൽ സ്വാമി അറസ്റ്റിൽ

Kerala
  •  13 hours ago
No Image

വനിതാ പ്രവർത്തകയുടെ പരാതിയിൽ ബിജെപി എംഎല്‍എക്കെതിരെ ഗാങ്ങ്‌റേപ്പ് കേസ്; ഗുരുതര ആരോപണങ്ങളൾ

National
  •  13 hours ago
No Image

ആദ്യം ഏട്ടൻ, ഇപ്പോൾ അനിയൻ; ഐപിഎല്ലിൽ പുതിയ ചരിത്രം സൃഷ്ടിച്ച് മാർഷ് ബ്രദേഴ്‌സ്

Cricket
  •  13 hours ago
No Image

വിരമിക്കൽ ചടങ്ങിനിടെ കയ്യാങ്കളി; തിരുവനന്തപുരം മൃഗസംരക്ഷണ ഓഫീസിൽ ഉദ്യോഗസ്ഥര്‍ തമ്മിലടിച്ച് ഒരാൾക്ക് പരിക്ക്

Kerala
  •  14 hours ago
No Image

തെരഞ്ഞെടുപ്പ് സമഗ്രവും സുഗമവുമായിരിക്കാനായി 18 പുതിയ പരിഷ്‌ക്കാരങ്ങൾ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ പുതിയ നീക്കം

National
  •  14 hours ago
No Image

റയലിന്റെ രാജാവ് കളമൊഴിയുന്നു; ഇതിഹാസത്തിന്റെ പടിയിറക്കത്തിൽ ഞെട്ടി ഫുട്ബോൾ ലോകം

Football
  •  15 hours ago