HOME
DETAILS

ബാഗ് വിമാനത്താവളത്തില്‍ മറന്നുവച്ചു, ബാഗിലാകട്ടെ 24 ലക്ഷം രൂപയും പാസ്‌പോര്‍ട്ടും; അരമണിക്കൂറില്‍ ബാഗ് കണ്ടുപിടിച്ച ദുബൈ പൊലിസിന് സോഷ്യല്‍ മീഡിയയുടെ കയ്യടി

  
Shaheer
April 10 2025 | 10:04 AM

Bag With Rs 24 Lakh and Passport Forgotten at Airport Dubai Police Recover It in 30 Minutes

ദുബൈ: വിമാനത്താവളത്തില്‍ വെച്ച് നഷ്ടമായ ബാഗ് വെറും മുപ്പത് മിനുട്ടിനുള്ളില്‍ കണ്ടെത്തി ദുബൈ പൊലിസ്. ദുബൈ അന്താരാഷട്ര വിമാനത്താവളത്തില്‍ വെച്ചാണ് ബാഗ് നഷ്ടമായത്. 102,000 ദിര്‍ഹവും പാസ്‌പോര്‍ട്ടുമടങ്ങിയ ബാഗാണ് പൊലിസ് തിരച്ചിലില്‍ ലഭിച്ചത്. 

കുടുംബത്തിലെ ഒരംഗം മരിച്ചുവെന്ന വാര്‍ത്തയെത്തുടര്‍ന്ന് തിരിച്ച് കുവൈറ്റിലേക്ക് മടങ്ങാനിരുന്ന സഹോദരങ്ങളുടെ ബാഗാണ് കാണാതായത്. കൃത്യസമയത്ത് തിരിച്ചെത്താന്‍ റിട്ടേണ്‍ ടിക്കറ്റ് ബുക്ക് ചെയ്യാനും വിമാനത്തില്‍ കയറാനുമുള്ള തിരക്കിനിടയില്‍, പണവും പാസ്പോര്‍ട്ടുകളും മറ്റ് സ്വകാര്യ വസ്തുക്കളും നിറഞ്ഞ ബാഗ് നഷ്ടപ്പെടുകയായിരുന്നു.

വിമാനത്തില്‍ കയറിയപ്പോഴാണ് ബാഗ് നഷ്ടപ്പെട്ട കാര്യം ഇവര്‍ മനസ്സിലാക്കിയത്. വിമാനത്താവളത്തില്‍ തങ്ങളെ കൊണ്ടുവന്നുവിട്ട സഹോദരിയെ ഇവര്‍ പെട്ടെന്ന് വിവരം അറിയിച്ചു.

തുടര്‍ന്ന് ഇവരുടെ സഹോദരിയാണ് ബാഗ് നഷ്ടപ്പെട്ട വിവരം വിമാനത്താവളത്തിലെ പൊലിസ് ഓഫീസില്‍ അറിയിച്ചത്.

വിവരം ലഭിച്ച ഉടനെ ദുബൈ പൊലിസിലെ പ്രത്യേക സംഘം ബാഗ് വേഗത്തില്‍ കണ്ടെത്തുകയും വെറും 30 മിനുട്ടിനുള്ളില്‍ അവരുടെ സഹോദരിയെ ഏല്‍പ്പിക്കുകയും ചെയ്തതായി ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് എയര്‍പോര്‍ട്ട് സെക്യൂരിറ്റി ഡയറക്ടര്‍ ബ്രിഗേഡിയര്‍ ഹമൂദ ബെല്‍സുവൈദ അല്‍ അമേരി പറഞ്ഞു.

ഇത്തരം കേസുകള്‍ കാര്യക്ഷമമായും കൃത്യമായും കൈകാര്യം ചെയ്യുന്ന 'ലോസ്റ്റ് ആന്‍ഡ് ഫൗണ്ട്' ടീമിന്റെ വൈദഗ്ധ്യത്തെയും അദ്ദേഹം എടുത്തുപറഞ്ഞു. മുന്‍കാലങ്ങളില്‍ വസ്തുക്കള്‍ നഷ്ടപ്പെട്ടതായി ഉടമകള്‍ തിരിച്ചറിയുന്നതിനു മുമ്പുതന്നെ ദുബൈ പൊലിസ് തിരിച്ചറിഞ്ഞിട്ടുണ്ട്.

ദുബൈ വിമാനത്താവളങ്ങളില്‍ ഉയര്‍ന്ന നിലവാരത്തിലുള്ള സുരക്ഷ നിലനിര്‍ത്തുന്നതിനുള്ള ദുബൈ പൊലിസിന്റെ പ്രതിബദ്ധത അല്‍ അമേരി ആവര്‍ത്തിച്ച് വ്യക്തമാക്കി.

A passenger forgot a bag with Rs 24 lakh and a passport at the airport. Dubai Police swiftly located and returned the bag within 30 minutes, showcasing their efficiency and commitment to passenger safety and lost item recovery.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  5 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  6 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  6 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  6 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  7 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  7 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  7 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  7 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  8 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  8 hours ago