HOME
DETAILS

സിദ്ധാര്‍ഥന്റെ ആത്മഹത്യ; കുറ്റക്കാരെന്ന് കണ്ടെത്തിയ 19 വിദ്യാര്‍ഥികളെ വെറ്ററിനറി സര്‍വകലാശാല പുറത്താക്കി

  
April 10, 2025 | 12:21 PM

Siddharth Suicide Case 19 Students Expelled from Veterinary University After Probe

കല്‍പ്പറ്റ: പൂക്കോട് വെറ്ററിനറി സര്‍വകലാശാലയിലെ വിദ്യാര്‍ഥി ജെഎസ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതികളായ 19 വിദ്യാര്‍ഥികളെ സര്‍വകലാശാല പുറത്താക്കിയതായി അധികൃതര്‍ അറിയിച്ചു. ഇന്‍ക്വയറി കമ്മിറ്റിയുടെ ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയതിന്റേ അടിസ്ഥാനത്തിലാണ് നടപടി സ്വീകരിച്ചതെന്ന് സര്‍വകലാശാല ഹൈക്കോടതിയില്‍ വിശദീകരിച്ചു.

കേസിലെ പ്രതികള്‍ക്ക് വിദ്യാഭ്യാസം തുടരാന്‍ ഹൈക്കോടതിയുടെ സിംഗിള്‍ ബെഞ്ച് അനുമതി നല്‍കിയിരുന്നു. ഇതിനെതിരെ സിദ്ധാര്‍ഥന്റെ അമ്മ ഹര്‍ജി സമര്‍പ്പിച്ചതിനൊടുവിലാണ് സര്‍വകലാശാല വിശദീകരണവുമായി കോടതിയില്‍ ഹാജരായത്. ഹര്‍ജിക്കെതിരെ നല്‍കിയ മറുപടിയില്‍, 19 പേർക്കെതിരെ നടത്തിയ ആഭ്യന്തര അന്വേഷണത്തില്‍ ഇവര്‍ സിദ്ധാര്‍ഥനെ മാനസികമായി പീഡിപ്പിച്ചതായി തെളിഞ്ഞതായും ഇതുകൊണ്ടാണ് വിദ്യാര്‍ഥികളെ പുറത്താക്കാന്‍ തീരുമാനിച്ചതെന്നും സര്‍വകലാശാല അറിയിച്ചു. ഇവര്‍ക്ക് ഈ സര്‍വകലാശാലയില്‍ ഇനി തുടർപഠനം അനുവദിക്കില്ലെന്നും വ്യക്തമാക്കിയിട്ടുണ്ട്.

2024 ഫെബ്രുവരി 18ന് ഹോസ്റ്റലിലെ കുളിമുറിയില്‍ തൂങ്ങി മരിച്ച നിലയിലായിരുന്നു സിദ്ധാര്‍ഥന്‍ കണ്ടെത്തപ്പെട്ടത്. സിദ്ധാര്‍ഥനെ ക്രൂരമായ രീതിയില്‍ കയ്യേറ്റം നടത്തി, പരസ്യമായി അപമാനിക്കുകയും ചെയ്‌തതായാണ് ആരോപണം. ഇതിന്റെ പേരിലാണ് സിദ്ധാര്‍ഥന്‍ ആത്മഹത്യ ചെയ്തതെന്ന് കേസിൽ പറയുന്നു. സംഭവത്തില്‍ നിയമപരമായ നടപടികളും തുടര്‍ അന്വേഷണവും തുടരുകയാണ്.

In connection with the suicide of JS Siddharth, a student at Pookode Veterinary University, 19 students have been expelled after an internal inquiry found them guilty of harassment. The university informed the High Court that these students will not be allowed to continue their studies there. Siddharth was found dead in his hostel bathroom on February 18, 2024. The expelled students were allegedly involved in ragging and assault, leading to his suicide.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

യുഎഇ: ഗോൾഡൻ വിസ ഉടമകൾക്ക് വിദേശത്ത് പ്രത്യേക പരിരക്ഷ; നാല് പുതിയ സേവനങ്ങൾ പ്രഖ്യാപിച്ച് വിദേശകാര്യ മന്ത്രാലയം

uae
  •  7 days ago
No Image

ഇന്ത്യയുടെ 'ത്രിശൂലിന്' പിന്നാലെ  അറബിക്കടലില്‍ തന്നെ നാവികാഭ്യാസങ്ങള്‍ പ്രഖ്യാപിച്ച് പാകിസ്താന്‍ 

International
  •  7 days ago
No Image

സഊദിയിൽ ചരിത്രം തിരുത്തിക്കുറിച്ച് റൊണാൾഡോ; കുതിച്ചുകയറിയത് വമ്പൻ റെക്കോർഡിൽ

Football
  •  7 days ago
No Image

തിരുവനന്തപുരം കോര്‍പറേഷന്‍ തെരഞ്ഞെടുപ്പ്: കെ.എസ് ശബരിനാഥനെ മത്സരിപ്പിക്കാന്‍ കോണ്‍ഗ്രസ്

Kerala
  •  7 days ago
No Image

ആറാമത് ഇസ്‌ലാമിക് സോളിഡാരിറ്റി ഗെയിംസ് നവംബർ ഏഴ് മുതൽ റിയാദിൽ; പ്രത്യേക സ്റ്റാമ്പ് പുറത്തിറക്കി സഊദി ആഭ്യന്തര മന്ത്രാലയം

Saudi-arabia
  •  7 days ago
No Image

ലക്ഷ്മണന് പിന്നാലെ രാമനും; പാലക്കാട് ചിറ്റൂരില്‍ കുളത്തില്‍ മുങ്ങിമരിച്ച ഇരട്ട സഹോദരങ്ങലില്‍ രണ്ടാമത്തെയാളുടെ മൃതദേഹവും കണ്ടെത്തി

Kerala
  •  7 days ago
No Image

ഷെയ്ഖ് സായിദ് ഫെസ്റ്റിവലിന് തുടക്കം; അൽ വത്ബയിൽ ഇനി നാലര മാസം ആഘോഷക്കാലം

uae
  •  7 days ago
No Image

വേണ്ടത് വെറും അഞ്ച് റൺസ്; ടി-20യിലെ ഐതിഹാസിക നേട്ടത്തിനരികെ സഞ്ജു സാംസൺ

Cricket
  •  7 days ago
No Image

കാത്തിരിപ്പിന് വിരാമം; എറണാകുളം-ബംഗളുരു വന്ദേഭാരത് സ്ഥിരം സര്‍വീസ് അടുത്ത ആഴ്ച്ച മുതല്‍

Kerala
  •  7 days ago
No Image

ഷെയ്ഖ് സായിദ് റോഡിനെ അതി​ഗംഭീര സൈക്ലിം​ഗ് ട്രാക്കാക്കി ദുബൈ റൈഡ് 2025: പങ്കെടുക്കാനെത്തിയത് ആയിരങ്ങൾ

uae
  •  7 days ago