HOME
DETAILS

ആരോപണങ്ങള്‍ക്കിടയിലും സുഡാനെ ചേര്‍ത്തുപിടിച്ച് യുഎഇ; ഒരു ദശകത്തിനിടെ നല്‍കിയത് മൂന്നര ബില്ല്യണ്‍ ഡോളര്‍

  
Shaheer
April 10 2025 | 14:04 PM

UAE Stands by Sudan Amid Allegations Provides 35 Billion in Humanitarian Aid Over a Decade

ദുബൈ: രാഷ്ട്രീയപ്രേരിതമായ അപവാദപ്രചാരണങ്ങള്‍ക്കിടയിലും സുഡാനെ ചേര്‍ത്തുപിടിച്ച് യുഎഇ.

2023 ഏപ്രിലില്‍ സുഡാനീസ് സായുധ സേനയും റാപ്പിഡ് സപ്പോര്‍ട്ട് ഫോഴ്സും തമ്മില്‍ കലാപം പൊട്ടിപ്പുറപ്പെട്ടതോടെ സുഡാനിലെ ക്രമസമാധാന നില തകര്‍ന്നിരുന്നു. ഇതേതുടര്‍ന്ന് നിരവധി തവണ യുഎഇ സുഡാന്‍ ജനതക്ക് മാനുഷിക സഹായവുമായി എത്തിയിരുന്നു. മാനുഷിക സേവനങ്ങളും നയതന്ത്ര സമഗ്രതയും സമന്വയിപ്പിച്ചാണ് യുഎഇയുടെ ഇടപെടല്‍ നടന്നത്.

രാഷ്ട്രപിതാക്കന്മാരുടെ പരമ്പരാഗത രീതി പിന്തുടര്‍ന്ന് സമാധാനവും അന്തസ്സും വികസനവുമെല്ലാം പിന്തുണയ്ക്കുന്ന ആഴമുള്ള ദൗത്യബോധത്തോടെ യുഎഇയുടെ മാനുഷിക സഹായ പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. മാനുഷിക സഹായം എത്തിക്കുന്നതില്‍ ആഗോള മാതൃകയായി യുഎഇ വീണ്ടും തിളങ്ങുകയാണ്.

മൂന്ന് ദശലക്ഷം ഗുണഭോക്താക്കള്‍

യുഎഇയുടെ വിവിധ തരം സഹായങ്ങളില്‍ നിന്ന് നേരിട്ട് 20 ലക്ഷം ആളുകള്‍ക്ക് പ്രയോജനം ലഭിച്ചു. ചാഡ്, ഉഗാണ്ട, ദക്ഷിണ സുഡാന്‍ എന്നിവിടങ്ങളിലെ അഭയാര്‍ത്ഥികള്‍ക്കായുള്ള സഹായവും പ്രധാനമാണ്.

3.5 ബില്യണ്‍ ഡോളറിന്റെ സഹായം

കഴിഞ്ഞ ദശകത്തിനിടെ യുഎഇ സുഡാന് നല്‍കിയ മാനുഷിക സഹായം 3.5 ബില്ല്യണ്‍ ഡോളറിന്റേതാണ്. 2023-ല്‍ കലാപം ആരംഭിച്ചതിനു ശേഷം മാത്രം 600.4 മില്യണ്‍ ഡോളര്‍ നല്‍കി. അതില്‍ 2024-ലെ അഡിസ് അബാബ ഉച്ചകോടിയില്‍ പ്രഖ്യാപിച്ച 200 മില്യണ്‍ ഡോളറിന്റെ പ്രതിജ്ഞയും ഉള്‍പ്പെടുന്നു.

162 വിമാനങ്ങള്‍, 13,168 ടണ്‍ സഹായം

എയര്‍ ബ്രിഡ്ജ് വഴിയും കടല്‍ വഴിയുമായി 6,300 ടണ്‍ ഭക്ഷണവും 280 ടണ്‍ മരുന്നുമാണ് യുഎഇ സുഡാനില്‍ എത്തിച്ചത്.

ചാഡിലും ദക്ഷിണ സുഡാനിലുമായി യുഎഇയുടെ നേതൃത്വത്തില്‍ മൂന്ന് ഫീല്‍ഡ് ആശുപത്രികള്‍ പ്രവര്‍ത്തിക്കുന്നു. ഏകദേശം 91,000 രോഗികളെ ഇവിടങ്ങളിലായി ചികിത്സിച്ചു. കൂടാതെ, 14 സംസ്ഥാനങ്ങളിലായി 127 ആരോഗ്യ കേന്ദ്രങ്ങള്‍ക്ക് പിന്തുണയും നല്‍കി.

വിദ്യാഭ്യാസം, ശിശുസംരക്ഷണം

UNICEF, WFP, WHO, UNHCR തുടങ്ങിയ യുഎന്‍ ഏജന്‍സികള്‍ക്ക് 70 മില്യണ്‍ ഡോളര്‍ സംഭാവനയും, ചാഡിലെ സുഡാനീസ് കുട്ടികള്‍ക്ക് വിദ്യാഭ്യാസം ഉറപ്പാക്കാന്‍ 4 മില്യണ്‍ ഡോളറും യുഎഇ നല്‍കി.

നിഷ്പക്ഷതയും ദൗത്യബോധവും യുഎഇയുടെ ആഗോള ദൗത്യപാതയും

സമഗ്രമായ വെടിനിര്‍ത്തലിനും സമാധാനത്തിന്റെ വഴികളിലേക്കുള്ള സംഭാഷണത്തിനുമാണ് എല്ലായ്‌പ്പോഴും യുഎഇ മുന്‍ഗണന നല്‍കിയത്. സുഡാനീസ് സായുധ സേനയുടെ ആരോപണങ്ങള്‍ക്കിടയിലും, യുഎന്‍ രേഖകളും സ്വതന്ത്ര വിദഗ്ധരുടെ റിപ്പോര്‍ട്ടുകളും യുഎഇയുടെ മാനുഷികതയെയും നിഷ്പക്ഷതയെയും അടയാളപ്പെടുത്തുന്നു.

കുവൈത്തി അനലിസ്റ്റ് ഖാലിദ് അല്‍-അജ്മിയും ഡോ. ഇമാദ് അല്‍ദിന്‍ ഹുസൈന്‍ ബഹാര്‍ അല്‍ദീനും ഉള്‍പ്പെടെയുള്ള വിദഗ്ധര്‍, യുഎഇയുടെ ശ്രദ്ധ രാഷ്ട്രീയ നേട്ടത്തില്‍ അല്ലെന്നും സ്ഥിരതയിലും മനുഷ്യ ക്ഷേമത്തിലുമാണ് എന്ന് വ്യക്തമാക്കി. 

Despite political allegations, the UAE has reaffirmed its commitment to Sudan by delivering $3.5 billion in humanitarian aid over the past ten years, supporting refugees, healthcare, and education.

 
 


Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

രാത്രികാല കാഴ്ചകളുടെ മനോഹാരിതയിലും സുരക്ഷയിലും മുന്നിലെത്തി ദുബൈയും അബൂദബിയും 

uae
  •  10 minutes ago
No Image

മലപ്പുറത്ത് മരിച്ച വിദ്യാര്‍ഥിക്ക് നിപ? സാംപിള്‍ പരിശോധനക്കയച്ചു; പോസ്റ്റ്‌മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരോട് ക്വാറന്റൈനില്‍ പോകാന്‍ നിര്‍ദ്ദേശം

Kerala
  •  an hour ago
No Image

ഓപ്പറേഷന്‍ ഷിവല്‍റസ് നൈറ്റ് 3; ഗസ്സയ്ക്ക് 2,500 ടണ്‍ സഹായവുമായി യുഎഇ

uae
  •  an hour ago
No Image

'21 ദിവസത്തിനുള്ളില്‍ വോട്ടവകാശം തെളിയിക്കണം....2.9 കോടി പേര്‍' മഹാരാഷ്ട്രക്ക് പിന്നാലെ ബിഹാറിലും തെരഞ്ഞെടുപ്പു കമ്മീഷന്റെ തിട്ടൂരം, അടുത്തത് കേരളം?  

National
  •  2 hours ago
No Image

'എല്ലായിടത്തും എപ്പോഴും ചെന്ന് നോക്കാൻ പറ്റില്ല'; വിവാദമായി സൂപ്രണ്ടിൻ്റെ പ്രതികരണം

Kerala
  •  2 hours ago
No Image

മുഖം നഷ്ടപ്പെട്ട് ആരോഗ്യവകുപ്പ്: വീണ ജോര്‍ജ് രാജിവയ്ക്കണമെന്ന് പ്രതിപക്ഷം; സംസ്ഥാന വ്യാപക പ്രതിഷേധവുമായി പ്രതിപക്ഷ സംഘടനകൾ

Kerala
  •  2 hours ago
No Image

ജീവൻ പൊലിഞ്ഞിട്ടും വീഴ്ച സമ്മതിക്കാതെ വികസനം വിശദീകരിച്ച് മന്ത്രിമാർ

Kerala
  •  2 hours ago
No Image

എസ്.എഫ്.ഐക്കെതിരേ ചരിത്രകാരനും കാലിക്കറ്റ് സർവകലാശാല മുൻ വൈസ് ചാൻസലറുമായ ഡോ. കെ.കെ.എൻ കുറുപ്പ്

Kerala
  •  2 hours ago
No Image

തൃശൂര്‍ മെഡി.കോളജിൽ അനസ്‌തേഷ്യ നൽകിയതിന് പിന്നാലെ മധ്യവയസ്കൻ മരിച്ചു

Kerala
  •  2 hours ago
No Image

ട്രാക്കിൽ അറ്റകുറ്റപ്പണി; 11 ട്രെയിനുകൾ ഭാഗികമായി റദ്ദാക്കി

Kerala
  •  2 hours ago