HOME
DETAILS

കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച ഡ്രൈവര്‍ക്ക് ജീവപര്യന്തം ശിക്ഷ

  
Sabiksabil
April 11 2025 | 08:04 AM

Driver Who Assaulted COVID-Positive Woman in Ambulance Sentenced to Life Imprisonment

 

പത്തനംതിട്ട: കോവിഡ് രോഗിയായ യുവതിയെ ആംബുലന്‍സില്‍ പീഡിപ്പിച്ച കേസില്‍ പ്രതിയായ ആംബുലന്‍സ് ഡ്രൈവര്‍ നൗഫലിന് ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു. കായംകുളം സ്വദേശിയായ നൗഫലിനെ പത്തനംതിട്ട പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയാണ് ശിക്ഷ വിധിച്ചത്. ജീവപര്യന്തം തടവിന് പുറമേ, പ്രതി 1,08,000 രൂപ പിഴയും അടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ആറു വകുപ്പുകളിലായി നല്‍കിയ കുറ്റങ്ങള്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ശിക്ഷ വിധിച്ചത്. തട്ടിക്കൊണ്ടുപോകല്‍, ബലാത്സംഗം എന്നിവയടക്കമുള്ള ഗുരുതര കുറ്റങ്ങള്‍ നൗഫലിനെതിരെ തെളിഞ്ഞിരുന്നു.

2020 സെപ്റ്റംബര്‍ അഞ്ചിന് രാത്രി ആറന്മുളയില്‍ വച്ചാണ് സംഭവം നടന്നത്. അര്‍ധരാത്രിയില്‍ വിജനമായ സ്ഥലത്ത് യുവതിയെ പീഡിപ്പിച്ച പ്രതി, അടൂരില്‍നിന്നും പന്തളത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കുറ്റകൃത്യം നടത്തിയത്. യാത്രാ മാര്‍ഗം ഉദ്ദേശപൂര്‍വം മാറ്റി ആറന്മുളയിലെ ആളൊഴിഞ്ഞ ഗ്രൗണ്ടിലെത്തിച്ചാണ് പ്രതി യുവതിയെ ഉപദ്രവിച്ചത്. ആക്രമണ സമയത്ത് പെണ്‍കുട്ടിയുടെ വയസ് 19 മാത്രമായിരുന്നു. കോവിഡ് രോഗബാധിതയായി അവശയായിരുന്ന പെണ്‍കുട്ടി പീഡനത്തിനിരയായതിനെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായി.

കേസില്‍ വിശദമായ തെളിവുകള്‍ മൊബൈല്‍ ഫോണിലൂടെ ശേഖരിച്ചാണ് പെണ്‍കുട്ടി പൊലിസില്‍ പരാതി നല്‍കിയത്. രാജ്യത്ത് ആദ്യമായി പട്ടികജാതി/വര്‍ഗ പീഡന നിരോധന നിയമപ്രകാരം സാക്ഷി വിസ്താരം പൂര്‍ണമായും വിഡിയോ റെക്കോര്‍ഡ് ചെയ്യാന്‍ ഹൈക്കോടതി ഉത്തരവിട്ട കേസുകൂടിയാണിത്. പ്രതിയുടെ കരുതിക്കൂട്ടിയുള്ള ശ്രമങ്ങളും കേസിന്റെ ഭാഗമായി തെളിഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തിരുവനന്തപുരത്ത് 20 കാരി ആത്മഹത്യ ചെയ്തു; മാനസിക വിഷമം മൂലമാകാം ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം

Kerala
  •  4 hours ago
No Image

സിദ്ധാർത്ഥന്റെ മരണം; സർവകലാശാല മുൻ ഡീനും ഹോസ്റ്റൽ അസിസ്റ്റൻ്റ് വാർഡനും അച്ചടക്ക നടപടി നേരിടണം; ഹൈക്കോടതി

Kerala
  •  4 hours ago
No Image

രാജസ്ഥാന്‍: അനധികൃതമായി അതിര്‍ത്തി കടന്ന പാക് ദമ്പതികള്‍ ഥാര്‍ മരുഭൂമിയില്‍ മരിച്ചു; മരണകാരണം ചൂടും, നിര്‍ജലീകരണവും

National
  •  5 hours ago
No Image

ദുബൈയിലെ എയര്‍ ടാക്‌സിയുടെ പരീക്ഷണ പറക്കല്‍ വിജയകരം; മുഖം മിനുക്കാന്‍ നഗരം

uae
  •  5 hours ago
No Image

മലപ്പുറത്ത് ഒരു വിഭാഗം വിവാഹപ്രായം 16 ലേക്ക് ചുരുക്കി; വിവാദ പരാമർശവുമായി ബി ജെ പി. എം പിസുധാന്‍ഷു ത്രിവേദി

Kerala
  •  5 hours ago
No Image

അധികൃതരെ കബളിപ്പിച്ച് പൗരത്വം നേടിയ സഊദി പൗരന് കുവൈത്തില്‍ ഏഴ് വര്‍ഷം തടവുശിക്ഷയും മൂന്ന് ലക്ഷം കുവൈത്തി ദീനാര്‍ പിഴയും ചുമത്തി

Kuwait
  •  5 hours ago
No Image

യുഎഇയിലെ പ്രവാസികള്‍ക്ക് ബാങ്ക് അക്കൗണ്ട് ഇല്ലാതെ തന്നെ കുറഞ്ഞ ഫീസോടെ നാട്ടിലേക്ക് പണം അയക്കാം, എങ്ങനെയെന്നല്ലേ?

uae
  •  6 hours ago
No Image

മരണം മുന്നിൽ കണ്ട നിമിഷം; അപകടത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് ബോയിംഗ് വിമാനം: വൈറൽ വീഡിയോ

International
  •  6 hours ago
No Image

ടൂറിസ്റ്റ് ബസ് മോഷ്ടിച്ചു: ഫുൾ ടാങ്ക് ഡീസൽ അടിച്ച് പണം നൽകാതെ കടന്നു; രണ്ട് പേർ അറസ്റ്റിൽ

Kerala
  •  6 hours ago
No Image

ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റിനുള്ള പ്ലേയിംഗ് ഇലവനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്; ജോഫ്ര ആര്‍ച്ചര്‍ പുറത്തുതന്നെ

Cricket
  •  6 hours ago