HOME
DETAILS

മൂന്നാം സന്ദര്‍ശത്തിനായി മോദി സഊദിയിലേക്ക്; നിര്‍ണായക കരാറുകളില്‍ ഒപ്പിടുമെന്ന് സൂചന

  
April 11, 2025 | 10:00 AM

PM Modi to Visit Saudi Arabia for Third Time Major Bilateral Agreements Expected

റിയാദ്: ഈ മാസം അവസാനം ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി സഊദി അറേബ്യ സന്ദര്‍ശിക്കുമെന്ന് സൂചന. പ്രധാന മന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാം സഊദി സന്ദര്‍ശനമാണിത്. സല്‍മാന്‍ രാജാവുമായും സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും മോദി കൂടിക്കാഴ്ച നടത്തും. 

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ സന്ദര്‍ശനത്തില്‍ ആരായുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

ഏപ്രില്‍ മൂന്നാം വാരത്തില്‍ മോദി സഊദിയിലേക്ക് പോകാനാണ് സാധ്യത. ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് മോദി ഒരു ഗള്‍ഫ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്. യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് മൈക്ക് വാള്‍ട്ട്‌സിന്റെ ഇന്ത്യാ സന്ദര്‍ശനത്തിന് തൊട്ടുപിന്നാലെ മോദി സഊദി അറേബ്യയിലെത്തും.

കഴിഞ്ഞ നവംബറില്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സൗദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

മോദിയുടെ സഊദി സന്ദര്‍ശന വേളയില്‍ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും നിര്‍ദ്ദിഷ്ട ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) യെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. സഊദിയില്‍ ആകെ 2.6 ദശലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്നുണ്ട്. 2016 ഏപ്രിലിലും 2019 ലും നരേന്ദ്ര മോദി നടത്തിയ റിയാദ് സന്ദര്‍ശനം ഇന്ത്യ-സഊദി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലുകളായി മാറുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

2020 ഡിസംബറില്‍, അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ എം.എം നരവനെ സഊദി അറേബ്യ സന്ദര്‍ശിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സഊദിയിലേക്ക് ഒരു ഇന്ത്യന്‍ കരസേനാ മേധാവി നടത്തുന്ന ആദ്യ സന്ദര്‍ശനാമയിരുന്നു ഇത്. സഊദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയാണ് സഊദി.

42.98 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

2023-24ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 42.98 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇന്ത്യന്‍ കയറ്റുമതി 11.56 ബില്യണ്‍ യുഎസ് ഡോളറും ഇറക്കുമതി 31.42 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു.

സമീപ വര്‍ഷങ്ങളില്‍ സഊദിയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഇത് ഏകദേശം 3 ബില്യണ്‍ യുഎസ് ഡോളറാണ്. മാനേജ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, നിര്‍മ്മാണ പദ്ധതികള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഐടി, സാമ്പത്തിക സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ വികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് ഈ നിക്ഷേപങ്ങള്‍ ഉള്ളത്.

Prime Minister Narendra Modi is set to visit Saudi Arabia for the third time, with strong indications of signing key strategic and economic agreements to boost India–Saudi ties.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കാട്ടിൽ കയറി മോട്ടോര്‍ പമ്പ് ഉപയോഗിച്ച് വെള്ളം വറ്റിച്ചു; നിലമ്പൂരില്‍ മണല്‍ ഊറ്റി സ്വര്‍ണം അരിച്ചെടുക്കാന്‍ ശ്രമിച്ച ഏഴുപേര്‍ പിടിയില്‍ 

Kerala
  •  3 days ago
No Image

സഫലമീ യാത്ര, ഇനി കുണിയയിലേക്ക്

Kerala
  •  3 days ago
No Image

എസ്.ഐ.ആർ: യു.പിയിലെ കരട് പട്ടികയിൽ മൂന്നുകോടിയോളം പുറത്ത്; നീക്കംചെയ്യപ്പെട്ടത് ജനസംഖ്യയുടെ അഞ്ചിലൊന്ന് പേർ; അസമിൽ 10.56 ലക്ഷം പേരും

National
  •  3 days ago
No Image

വ്യാജ ഉൽപ്പന്നങ്ങൾ വിറ്റു; രണ്ട് പ്രമുഖ വ്യാപാര സ്ഥാപനങ്ങൾ പൂട്ടിച്ച് കുവൈത്ത് വാണിജ്യ മന്ത്രാലയം

Kuwait
  •  3 days ago
No Image

ഓടിക്കൊണ്ടിരുന്ന ട്രെയിനിലേക്ക് കയറാന്‍ ശ്രമിക്കുന്നതിനിടെ കാലുകള്‍ അറ്റ സംഭവം; യാത്രക്കാരന് 8 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ ഉത്തരവിട്ട് ഹൈക്കോടതി 

Kerala
  •  3 days ago
No Image

"ആർ.എസ്.എസ് വെറുപ്പിന്റെ കേന്ദ്രം"; ദിഗ്‌വിജയ് സിങ്ങിനെ തള്ളി മാണിക്കം ടാഗോർ

National
  •  3 days ago
No Image

യെഹലങ്ക കുടിയൊഴിപ്പിക്കല്‍; നിര്‍ണായക യോഗം വിളിച്ച് കര്‍ണാടക സര്‍ക്കാര്‍ 

National
  •  3 days ago
No Image

യുഎഇയിൽ പുതുവർഷത്തിൽ പെട്രോൾ വില കുറഞ്ഞേക്കും; പ്രതീക്ഷയിൽ താമസക്കാർ

uae
  •  3 days ago
No Image

കഴക്കൂട്ടത്തെ നാലുവയസുകാരന്റെ മരണം കൊലപാതകമെന്ന് സംശയം; മാതാവും സുഹൃത്തും പൊലിസ് കസ്റ്റഡിയില്‍ 

Kerala
  •  3 days ago
No Image

'അമേരിക്കയാണ് യഥാർത്ഥ ഐക്യരാഷ്ട്രസഭ': ഡൊണാൾഡ് ട്രംപ്; തായ്‌ലൻഡും കംബോഡിയയും തമ്മിലുള്ള വെടിനിർത്തൽ പ്രഖ്യാപിച്ച് അമേരിക്ക

International
  •  3 days ago