HOME
DETAILS

‘ഇന്ത്യക്കാർ അത് അർഹിച്ചിരുന്നു’; മുംബൈ ഭീകരാക്രമണത്തെക്കുറിച്ച് തഹാവൂർ റാണയുടെ പ്രകോപന പരാമർശം

  
Web Desk
April 11 2025 | 17:04 PM

Tahawwur Rana Justifies Mumbai Attack In NIA Custody After US Extradition

വാഷിങ്ടൺ: 2008-ലെ മുംബൈ ഭീകരാക്രമണവുമായി ബന്ധപ്പെട്ട കേസിലെ പ്രതിയായ തഹാവൂർ ഹുസൈൻ റാണ പ്രകോപന പരമായ വാക്കുകളുമായി വീണ്ടും വാർത്തകളിൽ. "ഇന്ത്യക്കാർക്ക് അത് അർഹിച്ചിരുന്നതാണ്" എന്നായിരുന്നു റാണയുടെ വാക്കുകൾ, എന്ന് യുഎസ് നീതിന്യായ വകുപ്പാണ് ഔദ്യോഗികമായി വെളിപ്പെടുത്തിയത്.

അക്രമണത്തിന് ശേഷം, മുഖ്യ ആസൂത്രകനായ ഡേവിഡ് കോൾമാൻ ഹെഡ്‌ലിയുമായി നടത്തിയ ഫോൺ സംഭാഷണത്തിലൂടെയാണ് റാണയുടെ ഈ വാക്കുകൾ പുറത്തറിഞ്ഞത്. ആ സംഭാഷണത്തിൽ, ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട ഒമ്പത് ലഷ്‌ക്കർ-ഇ-തയ്ബ ഭീകരരെ അദ്ദേഹം പാകിസ്ഥാന്റെ പരമോന്നത ധീരതാ ബഹുമതിയായ ‘നിഷാൻ ഇ ഹൈദർ’ ലഭിക്കാൻ അർഹരാണെന്നും പറഞ്ഞു.

166 പേർ കൊല്ലപ്പെട്ടത്, അമേരിക്കൻ പൗരന്മാരും ഉൾപ്പെടെ

2008-ൽ മുംബൈയിൽ നടന്ന ഭീകരാക്രമണത്തിൽ ആറ് അമേരിക്കൻ പൗരന്മാർ ഉൾപ്പെടെ 166 പേർ കൊല്ലപ്പെട്ടിരുന്നു. നൂറുകണക്കിന് ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്തു. ആക്രമണത്തിന് ശേഷം, തഹാവൂർ റാണയ്‌ക്കെതിരെ ഇന്ത്യ പത്ത് ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു.‌

അമേരിക്കൻ ഭരണകൂടം ഇന്ത്യൻ അന്വേഷണ ഏജൻസിയായ എൻഐഎയുടെ ആവശ്യം അംഗീകരിച്ച് ബുധനാഴ്ചയാണ് തഹാവൂർ റാണയെ ഇന്ത്യയ്ക്ക് കൈമാറിയത്. ഇയാളെ ഡൽഹിയിലെ പട്യാല കോടതി ഹാജരാക്കിയതിനു ശേഷം, 18 ദിവസം എൻഐഎ കസ്റ്റഡിയിൽ വിട്ടു. ഇപ്പോൾ അതീവ സുരക്ഷാ സെല്ലിലാണ് റാണയെ പാർപ്പിച്ചിരിക്കുന്നത്. 12 എൻഐഎ ഉദ്യോഗസ്ഥർ ചേർന്നാണ് അദ്ദേഹത്തെ ചോദ്യം ചെയ്യുന്നത്.

അമേരിക്കൻ നീതിന്യായ വകുപ്പിന്റെ പ്രതികരണം: “മുംബൈ ഭീകരാക്രമണത്തിൽ ഇരയായവർക്ക് നീതി ലഭ്യമാക്കുന്നത് ലക്ഷ്യമാക്കി റാണയെ ഇന്ത്യയ്ക്ക് കൈമാറിയത് നിർണായകമായ നിയമനടപടിയാണ്,” എന്നാണ് യുഎസ് നീതിന്യായ വകുപ്പിന്റെ ഔദ്യോഗിക പ്രസ്താവന.

US officials revealed that Mumbai attack accused Tahawwur Rana told co-conspirator David Headley that "Indians deserved it" and suggested Pakistan award its highest military honor to the nine LeT attackers killed in the 2008 assault. Recently extradited to India, Rana is in NIA custody for 18 days.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

'സിന്ധു നദിയില്‍ അണക്കെട്ട് നിര്‍മ്മിച്ചാല്‍ തകര്‍ക്കും'; വീണ്ടും പ്രകേപനവുമായി പാക് പ്രതിരോധ മന്ത്രി

International
  •  6 days ago
No Image

വാഹനമോടിക്കുന്നത് ഒച്ചിഴയും വേഗത്തില്‍; സ്ലോ ഡ്രൈവിങ്ങിന്റെ പേരില്‍ യുഎഇയില്‍ പിഴ ചുമത്തിയത് നാലുലക്ഷത്തിലധികം പേര്‍ക്ക്

latest
  •  6 days ago
No Image

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ തീപിടുത്തം; മൂന്നു പേരുടെ മരണം പുക മൂലമല്ലെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala
  •  6 days ago
No Image

യുഎഇ വിപണി കീഴടക്കി ജപ്പാന്റെ മിയാസാക്കി; വിലയിലും രുചിയിലും മുമ്പന്‍, കിലോയ്ക്ക് 25,000 രൂപ വില

uae
  •  6 days ago
No Image

വെയ്റ്റിംഗ് ലിസ്റ്റ് കൊണ്ട് സ്ലീപ്പറിലും ഏസിയിലും കയറണ്ട, പണികിട്ടും; തീരുമാനം കടുപ്പിച്ച് റെയിൽവേ 

Economy
  •  6 days ago
No Image

ഹോട്ടലുടമകൾക്ക് ആശ്വസിക്കാം; വാണിജ്യ എൽപിജി സിലിണ്ടറിന്റെ വില കുറച്ചു, ഗാർഹിക എൽപിജി സിലിണ്ടറിന്റെ വിലയിൽ മാറ്റമില്ല 

Economy
  •  6 days ago
No Image

ഇന്ത്യന്‍ രൂപയും യുഎഇ ദിര്‍ഹമും തമ്മിലെ ഇന്നത്തെ നിരക്ക് വ്യത്യാസം; യുഎഇയിലെ സ്വര്‍ണം, വെള്ളി, ഇന്ധന വിലയും അറിയാം | UAE Market Today

uae
  •  6 days ago
No Image

പഹല്‍ഗാം ഭീകരാക്രമണം നടത്തിയ ഭീകരര്‍ ശ്രീലങ്കയിലെന്ന് സംശയം, വിമാനത്തില്‍ പരിശോധന; സംഘത്തില്‍ ആറു പേരെന്ന് സൂചന

National
  •  6 days ago
No Image

യൂട്യൂബ് ഇന്ത്യക്കാർക്ക് കൊടുത്തത് 21,000 കോടി; കൂടുതൽ നിക്ഷേപിക്കാനും പദ്ധതി 

Business
  •  6 days ago
No Image

വീട്ടുമുറ്റത്ത് കളിക്കുന്നതിനിടെ തലയില്‍ ചക്ക വീണ് ഒമ്പത് വയസുകാരി മരിച്ചു

Kerala
  •  6 days ago