HOME
DETAILS

പൊലീസ് സ്റ്റേഷനിൽ ആദിവാസി യുവാവ് മരിച്ച സംഭവം; സിബിഐ അന്വേഷണത്തിന് അമ്മ ഹൈക്കോടതിയെ സമീപിച്ചു

  
Ajay
April 12 2025 | 09:04 AM

Adivasi youth dies in police station Mother approaches High Court for CBI probe

കൽപ്പറ്റ: പെൺകുട്ടിയെ കാണാതായ സംഭവത്തിൽ കസ്റ്റഡിയിൽ എടുത്ത 17കാരനായ ആദിവാസി യുവാവ് ഗോകുലിന്റെ ദുരൂഹ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് അമ്മ ഓമന ഹൈക്കോടതിയെ സമീപിച്ചു. ഹർജിയിൽ വാദം കേൾക്കുന്നതിനായി കോടതി സംസ്ഥാന സർക്കാരിനെയും പൊലീസിനെയും അറിയിച്ചിട്ടുണ്ട്. കേസ് വിശദമായി പരിഗണിക്കുക മെയ് 18ന് ശേഷമായിരിക്കും.

ഗോകുലിനെ കസ്റ്റഡിയിൽ എടുത്ത് ചോദ്യംചെയ്തതിന് പിന്നാലെയാണ് കൽപ്പറ്റ പൊലീസ് സ്റ്റേഷനിൽ മരിച്ച നിലയിൽ ശുചിമുറിയിൽ കണ്ടെത്തിയത്. സംഭവത്തിൽ പൊലീസിന്റെ നീതിപൂർണമായ അന്വേഷണം ചോദ്യം ചെയ്താണ് ഗോകുലിന്റെ അമ്മ കോടതിയെ സമീപിച്ചത്.

സംഭവത്തിന് പിന്നാലെ കൽപ്പറ്റ സ്റ്റേഷനിലെ ജി.ഡി ചാർജ് ഉണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥ ദീപയേയും പാറാവു നിന്ന ശ്രീജിത്തിനെയും ആണ് സസ്പെൻഡ് ചെയ്തത്. കണ്ണൂർ റേഞ്ച് ഡിഐജിയാണ് രണ്ട് പൊലീസുകാർക്കെതിരെ നടപടിയെടുത്തത്. സംഭവത്തിൽ ഉത്തരവാദികൾക്കെതിരെ നടപടി സ്വീകരിക്കാൻ ശുപാർശ ചെയ്ത് വയനാട് ജില്ലാ പൊലീസ് മേധാവി തപോഷ് ബസുമതാരി റിപ്പോർട്ട് നൽകിയിരുന്നു. 

അതേസമയം, ജില്ലാ ക്രൈംബ്രാഞ്ച് ഉദ്യോഗസ്ഥരുടെ മൊഴിയെടുത്തതോടൊപ്പം, ഫോറൻസിക് വിദഗ്ധരും കൽപറ്റ സ്റ്റേഷനിൽ പരിശോധന നടത്തി. പൊലീസ് കംപ്ലൈന്റ് അതോറിറ്റി ചെയർമാനും സ്ഥലത്തെത്തി സംഭവത്തെക്കുറിച്ച് അവലോകനം ചെയ്തു.

ഗോകുലിന്റെ മരണത്തിൽ സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് ആദിവാസി സംഘടനകൾ സമരത്തിന് ഒരുങ്ങുന്നുണ്ട്. സംഭവത്തെ രാഷ്ട്രീയവും സാമൂഹികവുമായ തലങ്ങളിൽ ഉന്നയിക്കാനുള്ള നീക്കമാണ് ഇപ്പോഴുള്ളത്.

In Kalpetta, Kerala, the mother of 17-year-old Adivasi youth Gokul, who was found dead in a police station bathroom, has approached the High Court seeking a CBI investigation. Gokul was taken into custody in connection with a missing girl case. Shortly after, he was found dead under suspicious circumstances. Two police officers have been suspended. The court has sought a report and scheduled detailed hearings after May 18. Tribal organizations are demanding a thorough and transparent inquiry.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എറണാകുളം നഗരത്തിൽ തീപിടുത്തം; ഒഴിവായത് വൻദുരന്തം

Kerala
  •  18 hours ago
No Image

തദ്ദേശ തെരഞ്ഞെടുപ്പ്: ബൂത്തുകൾ ക്രമീകരിച്ചുള്ള കരട് വോട്ടർപട്ടിക പ്രസിദ്ധീകരണം വൈകുന്നു

Kerala
  •  19 hours ago
No Image

നിപ: ആറ് ജില്ലകളിലെ ആശുപത്രികൾക്ക് ജാഗ്രത നിർദേശം

Kerala
  •  19 hours ago
No Image

പാമ്പുകടി മരണം കൂടുന്നു; 'നോട്ടിഫയബിൾ ഡിസീസ്' ആയി പ്രഖ്യാപിക്കണമെന്ന കേന്ദ്ര നിർദേശം നടപ്പാക്കാതെ കേരളം 

Kerala
  •  19 hours ago
No Image

പുനഃസംഘടനയെ ചൊല്ലി ബി.ജെ.പിയിൽ തമ്മിലടി

Kerala
  •  19 hours ago
No Image

പിഎസ്ജിയെ വീഴ്ത്തി ലോക ചാമ്പ്യന്മാരായി ചെൽസി; കിരീട നേട്ടത്തിനൊപ്പം പിറന്നത് പുതിയ ചരിത്രം

Football
  •  20 hours ago
No Image

കേരളത്തിൽ ബുധനാഴ്ച മുതൽ ശക്തമായ മഴക്ക് സാധ്യത; വിവിധ ജില്ലകളിൽ യെല്ലോ അലേർട്ട്

Kerala
  •  20 hours ago
No Image

അര ഗ്രാമിന് 3000 വരെ; ഡി-അഡിക്ഷന്‍ സെന്ററിലെ രോഗികള്‍ക്ക് മയക്കുമരുന്ന് വിറ്റു; ജീവനക്കാരന്‍ പിടിയിൽ

Kerala
  •  a day ago
No Image

മിസ്റ്റര്‍ പെരുന്തച്ചന്‍ കുര്യന്‍ സാറേ ! യൂത്ത് കോണ്‍ഗ്രസിനെ പിന്നില്‍ നിന്ന് ഉളി എറിഞ്ഞ് വീഴ്ത്തരുതേ... പിജെ കുര്യനെ വിമര്‍ശിച്ച് സംസ്ഥാന ജനറല്‍ സെക്രട്ടറി 

Kerala
  •  a day ago
No Image

ഒറ്റപ്പെട്ട മഴ തുടരും; നാളെ ഈ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ശക്തമായ കാറ്റിനും സാധ്യത

Kerala
  •  a day ago