HOME
DETAILS

യുഎന്നിന്റെ ഫലസ്തീന്‍ അഭയാര്‍ഥികള്‍ക്കുള്ള സ്‌കൂള്‍ അടച്ച് പൂട്ടാന്‍ ഇസ്രാഈല്‍; ശക്തമായി അപലപിച്ച് ഖത്തര്‍

  
April 12, 2025 | 11:03 AM

Qatar Condemns Israels Closure of Six UNRWA Schools in East Jerusalem

ദോഹ: കിഴക്കന്‍ ജറുസലേമില്‍ യുഎന്‍  റിലീഫ് ആന്‍ഡ് വര്‍ക്ക്സ് ഏജന്‍സി ഫോര്‍ ഫലസ്തീന്‍ അഭയാര്‍ത്ഥി (UNRWA) നടത്തുന്ന ആറ് സ്‌കൂളുകള്‍ അടച്ചുപൂട്ടാനുള്ള ഇസ്രായേലി അധിനിവേശ അധികാരികളുടെ തീരുമാനത്തെ ഖത്തര്‍ ശക്തമായി അപലപിച്ചു. 

അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന ഇസ്രായേല്‍ കുറ്റകൃത്യങ്ങളുടെ പരമ്പരയില്‍ കുട്ടികളുടെ വിദ്യാഭ്യാസം നിഷേധിക്കുന്നത് ഒരു പുതിയ കുറ്റകൃത്യമായി കണക്കാക്കാവുന്നതാണെന്നും
വിദ്യാഭ്യാസത്തിലേക്കുള്ള പ്രവേശനം അന്താരാഷ്ട്ര നിയമങ്ങള്‍ അനുശാസിക്കുന്ന മൗലികാവകാശവുമാണെന്ന് വിദേശകാര്യ മന്ത്രാലയം  പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. 

വിദ്യാഭ്യാസത്തെ രാഷ്ട്രീയവല്‍ക്കരിക്കുന്നതിനെതിരെ മുന്നറിയിപ്പ് നല്‍കുകയും യുഎന്‍ആര്‍ഡബ്ല്യുഎയുടെ പങ്ക് കുറയ്ക്കാനുള്ള ശ്രമങ്ങളില്‍ ഗൗരവമായ ആശങ്ക പ്രകടിപ്പിക്കുകയും ചെയ്തു. ഇസ്രയേലിനെ ഇതിന് ഉത്തരവാദിയാക്കാനും അന്താരാഷ്ട്ര നിയമ ബാധ്യതകള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാനും അടിയന്തിരമായ നടപടികള്‍ കൈക്കൊള്ളണമെന്ന് ഖത്തര്‍ വിദേശ കാര്യ മന്ത്രാലയം അന്താരാഷ്ട്ര സമൂഹത്തോട് ആവശ്യപ്പെട്ടു.

ഫലസ്തീന്‍ ലക്ഷ്യത്തിന് ഖത്തറിന്റെ അചഞ്ചലമായ പിന്തുണ ഉറപ്പിച്ചുകൊണ്ട്, അന്താരാഷ്ട്ര നിയമസാധുതയിലും ദ്വിരാഷ്ട്ര ചട്ടക്കൂടിലും അധിഷ്ഠിതമായ നീതിയും ശാശ്വതവുമായ പരിഹാരത്തിനുള്ള രാജ്യത്തിന്റെ പ്രതിബദ്ധതയെ പ്രസ്താവന അടിവരയിടുന്നു.

Qatar Condemns Israels Closure of Six UNRWA Schools in East Jerusalem.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കോഴിക്കോട് അര്‍ജന്റീന-ബ്രസീല്‍ ആരാധകര്‍ തമ്മില്‍ തര്‍ക്കം; വീട് കയറി ആക്രമിച്ചതായി പരാതി, യുവാവിന് മര്‍ദ്ദനമേറ്റു

Kerala
  •  9 days ago
No Image

ചരിത്രം എഴുതി വിക്രം 1; ബഹിരാകാശ രംഗത്ത് ഇന്ത്യയുടെ കുതിപ്പ് 

International
  •  9 days ago
No Image

പ്രതിസന്ധി പരിഹരിക്കാന്‍ ഇടപെടല്‍; 200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ കെ.എസ്.ഇ.ബിയ്ക്ക് റെഗുലേറ്ററി കമ്മിഷന്‍ അനുമതി

Kerala
  •  9 days ago
No Image

ചോദ്യപേപ്പർ മാറി നൽകി; ഇന്ന് നടക്കാനിരുന്ന പി.എസ്.സി പരീക്ഷ റ​ദ്ദാക്കി, ഗുരുതര വീഴ്ച

latest
  •  9 days ago
No Image

വഖ്ഫ് ബോര്‍ഡ് കേസ്: സുപ്രിംകോടതിയില്‍ തടസ ഹരജി ഫയല്‍ ചെയ്ത് ഷോണ്‍ ജോര്‍ജ്

Kerala
  •  9 days ago
No Image

ലോകകപ്പ് ഫൈനല്‍ ആഘോഷം അതിരുവിടരുത്; കോഴിക്കോട് സിറ്റി പൊലിസിന്റെ കര്‍ശന മുന്നറിയിപ്പ്

Kerala
  •  9 days ago
No Image

ഇറാൻ ആക്രമണം: കുവൈത്തിലെ വൈദ്യുതിനിലയത്തിലും ജലശുദ്ധീകരണ പ്ലാന്റിലും തീപിടിത്തം; വ്യോമാതിർത്തി അടച്ചു കുവൈത്ത്

Kuwait
  •  9 days ago
No Image

സഊദി അറേബ്യയിൽ അവയവമാറ്റ ശസ്ത്രക്രിയയിലൂടെ രക്ഷിച്ചത് നാല് കുട്ടികളടക്കം 12 രോഗികളുടെ ജീവൻ

Saudi-arabia
  •  9 days ago
No Image

വിക്രം-1' വിജയകരമായി വിക്ഷേപിച്ചു; രാജ്യത്തെ ആദ്യത്തെ സ്വകാര്യ റോക്കറ്റ് വിക്ഷേപണം; 'ആഗമന്‍ ദൗത്യം'

latest
  •  9 days ago
No Image

എസിക്കുള്ളില്‍ എം.ഡി.എം.എ; 'ഓപ്പറേഷന്‍ തണ്ടറില്‍' ദമ്പതികള്‍ പിടിയില്‍

Kerala
  •  9 days ago