
ഗസ്സ സിറ്റി ആശുപത്രിയില്‍ ബോംബ് വര്‍ഷിച്ച് ഇസ്‌റാഈല്‍,റഫ നഗരം വളഞ്ഞു; നുസ്‌റേത്തില്‍ നിന്ന് ആളുകളോട് ഒഴിയാന്‍ നിര്‍ദ്ദേശം

തെല്‍ അവീവ്: ഗസ്സയില്‍ ഇടതോരാതെ മരണം വര്‍ഷിച്ച് ഇസ്‌റാഈല്‍. വടക്കന്‍ ഗസ്സയിലെ അല്‍ അഹ്‌ലി ആശുപത്രിക്കുമേലും ഇസ്‌റാഈല്‍ ബോംബാക്രമണം നടത്തി. കനത്ത ബോംബ് വര്‍ഷത്തിനിടെ രോഗികളേയും മുറിവേറ്റവരേയും സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റാന്‍ പണിപ്പെടുകയാണ് ഡോക്ടര്‍മാരും മറ്റ് ആശുപത്രി ജീവനക്കാരും. ഇതിന്റെ വീഡിയോ പുറത്തു വന്നിട്ടുണ്ട്.
റഫ നഗരം വളഞ്ഞിരിക്കുകയാണ് ഇസ്‌റാഈല്‍. പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനും ഇസ്‌റാഈല്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഖാന്‍ യൂനിസ് ഉള്‍പ്പെടെയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളോട് ഒഴിഞ്ഞ് പോകാനാണ് നിര്‍ദ്ദേശം. ഖാന്‍ യൂനിസില്‍ ഇസ്‌റാഈല്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് ഒഴിയാനുള്ള നിര്‍ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
Watch | Moments when Israeli occupation targeted Al-Ahli Baptist Hospital, destroying both the emergency department and reception area.
— Quds News Network (@QudsNen) April 13, 2025
Following the evacuation, wounded patients were left lying in the streets. Additional threats have been made against the hospital, which was… pic.twitter.com/YquWVsCaSM
അതിനിടെ, റഫയെ ഗസ്സയുടെ മറ്റ് ഭാഗങ്ങളില്‍ നിന്നും വേര്‍തിരിക്കുന്ന മൊറാഗ് എന്ന സുരക്ഷാഇടനാഴിയുടെ നിര്‍മാണം പൂര്‍ത്തിയായതായി ഇസ്‌റാഈല്‍ അറിയിച്ചിട്ടുണ്ട്. റഫയും ഗസ്സ മുനമ്പിന്റെ തെക്കന്‍ ഭാഗങ്ങളും തമ്മിലുള്ള ബന്ധം ഇതോടെ ഇല്ലാതായിരിക്കുകയാണ്. മൊറാഗ് ഇടനാഴി റഫയെ ഇസ്‌റാഈലിന്റെ സുരക്ഷാമേഖലയാക്കി മാറ്റിയെന്ന് പ്രതിരോധമന്ത്രി കാറ്റ്‌സ് പ്രതികരിച്ചു. ഗസ്സ മുനമ്പിനെ രണ്ടാക്കി വേര്‍തിരിക്കുന്ന നെറ്റ്‌സാരിം ഇടനാഴി വിപുലീകരിക്കുമെന്നും കാറ്റ്‌സ് കൂട്ടിച്ചേര്‍ത്തു. ഗസ്സയില്‍ നിന്ന് പലായനം ചെയ്യാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് ഈ ഇടനാഴികളിലൂടെ പലായനം ചെയ്യാമെന്നാണ് ഇസ്‌റാഈല്‍ പ്രതിരോധ മന്ത്രി അറിയിക്കുന്നത്.
അതേസമയം, ഗസ്സയില്‍ യുദ്ധം അവസാനിപ്പിച്ച് തടവുകാരുടെ കൈമാറ്റം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് ഇസ്റാഈല്‍ സൈനികര്‍ സര്‍ക്കാരിന് വീണ്ടും കത്തെഴുതി. യുദ്ധത്തില്‍ മനം മടുത്ത് സര്‍ക്കാരിന്റെ ഭീഷണി വകവയ്ക്കാതെയാണ് സൈനികര്‍ കൂട്ടത്തോടെ ഒപ്പുവച്ച കത്ത് സര്‍ക്കാരിന് അയക്കുന്നത്.
The massive destruction following the Israeli airstrikes on Al-Ahli Baptist Hospital. pic.twitter.com/8XEKhOk3ks
— Quds News Network (@QudsNen) April 13, 2025
കഴിഞ്ഞ ദിവസം ഇതേ ആവശ്യം ഉന്നയിച്ച് സര്‍വിസിലുള്ളതും വിരമിച്ചവരുമായ 1000ത്തോളം യുദ്ധ വിമാനങ്ങളുടെ പൈലറ്റുമാര്‍ കത്തെഴുതിയിരുന്നു. ഇതിനു പിന്നാലെ 250 സൈനികര്‍ കൂടി കത്തെഴുതിയെന്ന് ഇസ്റാഈല്‍ പബ്ലിക് ബ്രോഡ്കാസ്റ്ററായ കെ.എ.എന്നും ടൈംസ് ഓഫ് ഇസ്റാഈലും റിപ്പോര്‍ട്ട് ചെയ്തു. സൈന്യത്തിലെ വിവിധ വിഭാഗങ്ങളിലുള്ളവരാണ് കത്തില്‍ ഒപ്പുവച്ചത്. രഹസ്യാന്വേഷണ വിഭാഗം 8200, സ്പെഷല്‍ ഫോഴ്സ്, സായെരെത് മത്കല്‍, ഷയെറ്റെറ്റ്, ഷല്‍ദാഗ് എന്നീ വിഭാഗങ്ങളിലുള്ളവര്‍ കത്തില്‍ ഒപ്പുവച്ചിട്ടുണ്ട്. ഒപ്പുവച്ചവരില്‍ 30 ശതമാനം പേര്‍ റിസര്‍വ് സൈനികരാണ്.
നേരത്തെ സൈനിക യൂനിറ്റുകള്‍ വഴി ആറു കത്തുകള്‍ സര്‍ക്കാരിന് സമാന ആവശ്യവുമായി ലഭിച്ചിരുന്നു. 1000 എയര്‍ഫോഴ്സ് ഉദ്യോഗസ്ഥരും 1000 അക്കാദമിക് വിദഗ്ധരുമാണ് നേരത്തെ കത്തു നല്‍കിയത്. ഇതിനു പിന്നാലെ നൂറുകണക്കിന് കവചിത സേനാംഗങ്ങളും നാവിക സേനാ ഉദ്യോഗസ്ഥരും ഒപ്പുവച്ച കത്തും നല്‍കിയിരുന്നു. ഇവര്‍ക്ക് പുറമേ റിസര്‍വ് സൈനിക ഡോക്ടര്‍മാരുടെ സംഘവും സര്‍ക്കാരിന് കത്തെഴുതി. രഹസ്യാന്വേഷണ വിഭാഗം 8200 ലെ അംഗങ്ങള്‍ മുന്‍പും സര്‍ക്കാരിനോട് യുദ്ധം അവസാനിപ്പിക്കാന്‍ ആവശ്യപ്പെട്ട് കത്തെഴുതിയിരുന്നു.
കത്തില്‍ ഒപ്പുവയ്ക്കുന്ന സര്‍വിസിലുള്ള സൈനികരെ പുറത്താക്കുമെന്ന് പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു ഭീഷണി മുഴക്കിയിരുന്നു. എന്നാല്‍ ഈഭീഷണി വകവയ്ക്കാതെ സൈനികര്‍ വീണ്ടും കത്തെഴുതുകയാണ്.
Breaking | Al-Ahli Baptist Hospital, which had been providing critical care to civilians in Gaza City amid the ongoing war, has been completely knocked out of service following Israeli airstrikes. pic.twitter.com/LT5ZJsQkLd
— Quds News Network (@QudsNen) April 12, 2025
ഗസ്സയില്‍ മാര്‍ച്ച് 18 ന് ശേഷം ഇസ്റാഈല്‍ കൊലപ്പെടുത്തിയത് 500 കുട്ടികളെ
ഗസ്സ: മാര്‍ച്ച് 18ന്, ഇസ്റാഈല്‍ വെടിനിര്‍ത്തല്‍ ലംഘിച്ച് ആക്രമണം തുടങ്ങിയ ശേഷം ഗസ്സയില്‍ കൊല്ലപ്പെട്ടത് 500 കുട്ടികള്‍. ഗസ്സ സിവില്‍ ഡിഫന്‍സ് വക്താവ് മഹ്‌മൂദ് ബാസലാണ് ഇക്കാര്യം വ്യക്തമാക്കിയത്. ഇന്നലെയും ഇസ്റാഈല്‍ സൈന്യം ഗസ്സയില്‍ ആക്രമണം നടത്തി കുട്ടിയുള്‍പ്പെടെ ആറുപേരെ കൊലപ്പെടുത്തി. കഴിഞ്ഞ 24 മണിക്കൂറിനിടെ 20 പേരെയാണ് ഇസ്റാഈല്‍ ഗസ്സയില്‍ കൊലപ്പെടുത്തിയത്. ശനിയാഴ്ച തുഹ്ഫ മേഖലിയാണ് ആക്രമണം നടത്തിയത്. രണ്ടു പേരാണ് കൊല്ലപ്പെട്ടത്. രണ്ടു കുട്ടികള്‍ക്ക് പരുക്കേറ്റു. വടക്കന്‍ ഗസ്സയിലെ ബെയ്ത്ത് ലാഹിയയില്‍ നടന്ന ആക്രമണത്തില്‍ രണ്ടു പേര്‍ കൊല്ലപ്പെട്ടു.
തെക്കന്‍ ഗസ്സയിലെ ഖാന്‍ യൂനിസ്, ഷുജായിയ്യ എന്നിവിടങ്ങളില്‍ നിന്ന് ഇസ്റാഈല്‍ സൈന്യം ആളുകളെ ബലം പ്രയോഗിച്ച് ഒഴിപ്പിച്ചു. എവിടേക്ക് പോകണമെന്ന് അറിയാത്ത സ്ഥിതിയാണ് ഇവിടെയുള്ളവര്‍ക്ക്. നിലവില്‍ സ്ത്രീകളെയും കുട്ടികളെയുമാണ് ഇസ്റാഈല്‍ കൂടുതലായി കൊലപ്പെടുത്തുന്നത്. ആശുപത്രികളില്‍ എത്തുന്നത് ഏറെയും കുട്ടികളും സ്ത്രീകളുമാണെന്ന് സന്നദ്ധ സംഘടനകള്‍ പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ഗസക്ക് ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത
National
• 7 days ago
നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു
Kerala
• 7 days ago
രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറഞ്ഞ് ആദായനികുതി വകുപ്പ്
National
• 7 days ago
ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു
Cricket
• 7 days ago
ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു
National
• 7 days ago
തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ
uae
• 7 days ago
സോഷ്യൽ മീഡിയയിൽ 'പോലീസുകാരി'യായി വ്യാജ പ്രചാരണം; രാജസ്ഥാൻ പോലീസ് അക്കാദമിയിൽ രണ്ട് വർഷം ആൾമാറാട്ടം നടത്തിയ യുവതി പിടിയിൽ
National
• 7 days ago
മുഹറം അവധി മുന്‍കൂട്ടി നിശ്ചയിച്ച പ്രകാരം തന്നെ; തിങ്കളാഴ്ച അവധി ഇല്ല
Kerala
• 7 days ago
ഇന്ത്യക്കായി സെഞ്ച്വറി, വീണ്ടും ചരിത്രം പിറന്നു; വമ്പൻ നേട്ടത്തിൽ തിളങ്ങി വൈഭവ്
Cricket
• 7 days ago
പാകിസ്ഥാനും അസർബൈജാനും 200 കോടി ഡോളറിന്റെ നിക്ഷേപ കരാർ; ഇന്ത്യയുമായുള്ള ബന്ധം വഷളാകുന്നു
International
• 7 days ago
'കെട്ടിടം ആരോഗ്യമന്ത്രി വന്ന് ഉരുട്ടിയിട്ടതോ തള്ളിയിട്ടതോ അല്ലല്ലോ'; വീണ ജോര്‍ജിന്റെ രാജി ആവശ്യപ്പെട്ടവരെ വിമര്‍ശിച്ച് വി.എന്‍ വാസവന്
Kerala
• 7 days ago
വാണിയംകുളത്ത് പന്നിക്കെണിയിൽപ്പെട്ട് വയോധികക്ക് പരുക്കേറ്റ സംഭവം; മകൻ അറസ്റ്റിൽ
Kerala
• 7 days ago
ഉഭയകക്ഷി ബന്ധം ശക്തമാകുന്നതിനിടെ സഊദി പൗരന്മാര്ക്ക് വിസ രഹിത പ്രവേശനം അനുവദിക്കുന്നത് പരിഗണനയിലെന്ന് റഷ്യ
Saudi-arabia
• 7 days ago
ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; കേരള ക്രിക്കറ്റിൽ പുതു ചരിത്രംകുറിച്ച് സഞ്ജു
Cricket
• 7 days ago
വയനാട്ടിൽ സിപിഎം സംഘടനാ പ്രശ്നം രൂക്ഷം: പൂതാടി ലോക്കൽ കമ്മിറ്റി ഓഫീസ് ഏരിയ നേതൃത്വം താഴിട്ട് പൂട്ടി
Kerala
• 7 days ago
'ഇത്രയും വലിയ ഉള്ളി ഞാന്‍ ഇതുവരെ കണ്ടിട്ടില്ല'; ദുബൈയിലെ വിപണിയില്‍ തിളങ്ങി കുഞ്ഞിന്റെ തലയോളം വലിപ്പമുള്ള ഭീമന് ചൈനീസ് ചുവന്ന ഉള്ളി
uae
• 7 days ago
64-ാമത് സംസ്ഥാന സ്കൂൾ കലോത്സവം തൃശൂരിൽ, കായികമേള തിരുവനന്തപുരത്ത്
Kerala
• 7 days ago
വി.എസ് അച്യുതാനന്ദന്റെ ആരോഗ്യനിലയില്‍ മാറ്റമില്ല
Kerala
• 7 days ago
അനധികൃതമായി ഒമാനിലേക്ക് പ്രവേശിക്കാന്‍ ശ്രമിച്ച 18 പേര്‍ അറസ്റ്റില്‍
oman
• 7 days ago
കഴിഞ്ഞ പത്തു വര്‍ഷത്തിനിടെ സഊദിയില്‍ ജോലി ലഭിച്ചത് 25 ലക്ഷം സ്വദേശികള്‍ക്ക്; പ്രവാസികള്‍ക്ക് വലിയ നഷ്ടമെന്ന് റിപ്പോര്‍ട്ട്
Saudi-arabia
• 7 days ago
കോട്ടയം മെഡിക്കൽ കോളേജ് അപകടം: ബിന്ദുവിന്റെ വീട് നവീകരണത്തിന് ഉടൻ ധനസഹായം; മന്ത്രി ആർ. ബിന്ദു
Kerala
• 7 days ago