HOME
DETAILS

കളിപ്പാട്ട വിൽപ്പനക്കാർക്ക് ഇനി നല്ല കാലം; കയറ്റുമതി സാധ്യത വർദ്ധിക്കുന്നു

  
April 13, 2025 | 12:17 PM

Bright Days Ahead for Toy Sellers Export Potential on the Rise

 

കൊല്‍ക്കത്ത: ഡൊണാള്‍ഡ് ട്രംപ് യുഎസിലേക്കുള്ള ഇറക്കുമതിയില്‍ ഏര്‍പ്പെടുത്തിയ പകരച്ചുങ്കം ആഗോള വ്യാപാര രംഗത്തെ അടിസ്ഥാനപരമായ മാറ്റങ്ങള്‍ക്ക് വഴി വയ്ക്കുമെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു. യുഎസിലേക്കുള്ള കയറ്റുമതി ചെലവേറിയതാകുമെങ്കിലും, കളിപ്പാട്ട വിപണി സംബന്ധിച്ച് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് ഈ സാഹചര്യം വലിയ അവസരം തുറന്നു നല്‍കുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ആഗോള കളിപ്പാട്ട വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങളുടെ ആധിപത്യം വ്യക്തമാണ്. എന്നാല്‍, കളിപ്പാട്ടങ്ങള്‍ക്ക് യുഎസ് 145 ശതമാനം പകരച്ചുങ്കം ചുമത്തിയിരിക്കുകയാണ്. ഈ നടപടി തുടരുകയാണെങ്കില്‍ കളിപ്പാട്ട വിപണിയുടെ രൂപം തന്നെ മാറിയേക്കുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. യുഎസ് കളിപ്പാട്ട വിപണിയില്‍ 77 ശതമാനം വിഹിതവും ചൈനയുടേതാണ്. പുതിയ നികുതി നിരക്കുകളുടെ ഫലമായി ചൈനയില്‍ നിന്നുള്ള കയറ്റുമതി കുറയാനിടയുണ്ട്, ഇത് ഇന്ത്യ പോലുള്ള രാജ്യങ്ങള്‍ക്ക് മുതല്‍കൂട്ടാകുമെന്ന് വിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു.

യുഎസില്‍ കളിപ്പാട്ടങ്ങളുടെ ആവശ്യകത പൂര്‍ണമായി നിറവേറ്റാനുള്ള ഉത്പാദന സാമര്‍ഥ്യം ഇല്ലാത്ത സാഹചര്യത്തില്‍, ഇന്ത്യ ഈ വിപണിയില്‍ കടന്നുവരാന്‍ സാധ്യതയുണ്ട്. ഇതുവഴി കളിപ്പാട്ട രംഗത്ത് ഇന്ത്യക്ക് വലിയ മുന്നേറ്റം നേടാന്‍ കഴിയുമെന്ന് ടോയ് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ് അഭിപ്രായപ്പെട്ടു. ചൈനയില്‍ നിന്നുള്ള കളിപ്പാട്ട ഇറക്കുമതി ഇന്ത്യ നേരത്തെ തന്നെ നിയന്ത്രിച്ചിരുന്നു, ഇത് ആഭ്യന്തര ഉത്പാദനം വര്‍ധിപ്പിക്കാന്‍ സഹായിച്ചു. 2020ല്‍ 225 മില്യണ്‍ ഡോളറിന്റെ കളിപ്പാട്ടങ്ങള്‍ ഇറക്കുമതി ചെയ്ത ഇന്ത്യ 2024ല്‍ ഇത് 41 മില്യണ്‍ ഡോളറായി കുറച്ചു.

യുഎസ് കളിപ്പാട്ട വിപണിയുടെ മൂല്യം ഏകദേശം 41,700 കോടി ഡോളറാണ്. ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ ചൈനീസ് ഉത്പന്നങ്ങളുമായി ഗുണനിലവാരവും വിലയിലും മത്സരിക്കാന്‍ കഴിയുന്ന നിലയിലേക്ക് മെച്ചപ്പെട്ടിട്ടുണ്ട്. ഇന്ത്യയുടെ കളിപ്പാട്ട കയറ്റുമതിയും കഴിഞ്ഞ വര്‍ഷങ്ങളില്‍ വളര്‍ച്ച കൈവരിച്ചിട്ടുണ്ട്. 2014-15ല്‍ 40 മില്യണ്‍ ഡോളറായിരുന്ന കയറ്റുമതി 2023-24ല്‍ 152 മില്യണ്‍ ഡോളറായി ഉയര്‍ന്നു. പ്രാദേശിക വിപണിയിലും ഇന്ത്യന്‍ കളിപ്പാട്ടങ്ങള്‍ക്ക് ഡിമാന്‍ഡ് വര്‍ധിച്ചതായി ഭാരത് ചേംബര്‍ ഓഫ് കൊമേഴ്സിലെ കളിപ്പാട്ട ഉപസമിതി അധ്യക്ഷന്‍ ബിഞ്ച്രാജ്ക വ്യക്തമാക്കി. ഇവയെല്ലാം ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യങ്ങളാണ് സൃഷ്ടിക്കുന്നത്.

 

The toy industry is witnessing a positive shift as export opportunities grow steadily. With increasing global demand and improved manufacturing standards, toy sellers are expected to see better business prospects in the coming years.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അമേരിക്കയേക്കാൾ മുന്നിലല്ല, പിന്നിൽ; ശിശുമരണനിരക്കിൽ സംസ്ഥാനത്ത് വർധനവ്; കൂടുതലും നഗരപ്രദേശങ്ങളിൽ

Kerala
  •  5 days ago
No Image

കണക്കെടുപ്പിനിടെ പഠനം 'കണക്കാ'; അധ്യാപകർ കൂട്ടത്തോടെ സെൻസസ് ഡ്യൂട്ടിയിൽ; പ്രൈമറി സ്‌കൂളുകളിൽ അധ്യയനം പ്രതിസന്ധിയിൽ

Kerala
  •  5 days ago
No Image

ഏയ്, 'ജയിൽ ഓട്ടം'; സ്വന്തം വാഹനമില്ലാതെ 15 ജയിലുകൾ; തടവുകാരെ ആശുപത്രിയിലെത്തിക്കുന്നത് ഓട്ടോ അടക്കം സ്വകാര്യ വാഹനങ്ങളിൽ

Kerala
  •  5 days ago
No Image

പ്ലസ് വൺ ക്ലാസുകൾക്ക് ഇന്ന് തുടക്കം; മെറിറ്റിൽ 41,147 വിദ്യാർഥികൾ പുറത്ത്; പ്രവേശനം നേടിയത് 3.59 ലക്ഷം 

Kerala
  •  5 days ago
No Image

സൗദിയില്‍ 24 മണിക്കൂറും പ്രവര്‍ത്തനാനുമതി: ചില സ്ഥാപനങ്ങള്‍ക്ക് ഫീസ് ഒഴിവാക്കി

Saudi-arabia
  •  5 days ago
No Image

അയോധ്യ രാമക്ഷേത്രക്കൊള്ള; ശ്രദ്ധതിരിക്കാൻ ഗൂഢസംഘ നീക്കം; ആരോപണമുന്നയിച്ച പ്രതിപക്ഷ നേതാക്കൾക്കെതിരേ അന്വേഷണം വേണമെന്ന് ആവശ്യം

National
  •  5 days ago
No Image

സൗദിയിലെ വിവിധ മേഖലകളില്‍ 48 ഡിഗ്രി വരെ ചൂട്; അതിജാഗ്രത നിര്‍ദേശം

Weather
  •  5 days ago
No Image

യു.എ.ഇയില്‍ ടോക്കണൈസ്ഡ് ഡിപ്പോസിറ്റുമായി എച്ച്.എസ്.ബി.സി; വിദേശ അക്കൗണ്ടുകള്‍ക്കിടയില്‍ ഇനി 24 മണിക്കൂറും ഇടപാട് 

uae
  •  5 days ago
No Image

മഴക്കെടുതി; ദുരന്തഭൂമിയായി മുംബൈ; കെട്ടിടം തകർന്നു വീണ് അഞ്ച് കുട്ടികളടക്കം ആറ് പേർ മരിച്ചു

National
  •  5 days ago
No Image

മഴ തോരാതെ വടക്കന്‍ കേരളം; രണ്ട് ജില്ലകളില്‍ ഇന്നും ഓറഞ്ച് അലര്‍ട്ട്; ആറിടത്ത് യെല്ലോ

Kerala
  •  5 days ago