HOME
DETAILS

ഹജ്ജിന് മുന്നോടിയായി 8,000 നിയമലംഘകരെ നാടുകടത്തി സഊദി അറേബ്യ

  
April 14, 2025 | 6:47 AM

Saudi Arabia deports 8000 violators ahead of Hajj

റിയാദ്: സഊദി അറേബ്യയില്‍ ഒരാഴ്ച നീണ്ടുനിന്ന പരിശോധനയില്‍ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 18,600ല്‍ അധികം വ്യക്തികളെ അറസ്റ്റ് ചെയ്തതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

2025 ലെ ഹജ്ജ് സീസണിന് മുന്നോടിയായി അതിര്‍ത്തികളിലൂടെയുള്ള അനധികൃത കടന്നുകയറ്റം നിയന്ത്രിക്കുന്നതിനുള്ള ശ്രമങ്ങള്‍ രാജ്യം ഊര്‍ജിതമാക്കുന്നതിനിടെയാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ അറിയിപ്പ് പുറത്തുവരുന്നത്. ഏപ്രില്‍ 3നും ഏപ്രില്‍ 9നും ഇടയില്‍, ഒന്നിലധികം സര്‍ക്കാര്‍ ഏജന്‍സികള്‍ ഉള്‍പ്പെട്ട സംയുക്ത സുരക്ഷാ പ്രവര്‍ത്തനങ്ങളില്‍ 18,669 വ്യക്തികളെ പിടികൂടി.

മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്, കസ്റ്റഡിയിലെടുത്തവരില്‍ 11,813 പേര്‍ താമസ നിയമ ലംഘകരും 4,366 പേര്‍ അതിര്‍ത്തി സുരക്ഷാ നിയമ ലംഘകരും 2,490 പേര്‍ തൊഴില്‍ നിയമ ലംഘകരുമാണ്.

ആകെ അറസ്റ്റിലായവരില്‍ 1,497 പേര്‍ അനധികൃതമായി സഊദി അറേബ്യയിലേക്ക് അതിര്‍ത്തി കടക്കാന്‍ ശ്രമിച്ചതിനാണ് പിടിയിലായത്.

ഇവരില്‍ 69 ശതമാനം പേര്‍ എത്യോപ്യന്‍ പൗരന്മാരാണെന്നും 27 ശതമാനം പേര്‍ യെമന്‍ വംശജരാണെന്നും ബാക്കി നാല് ശതമാനം പേര്‍ മറ്റ് രാജ്യങ്ങളില്‍ നിന്നുള്ളവരാണെന്നും മന്ത്രാലയം റിപ്പോര്‍ട്ട് ചെയ്തു. നിയമവിരുദ്ധമായി രാജ്യം വിടാന്‍ ശ്രമിച്ച 59 പേരെയും അധികൃതര്‍ കസ്റ്റഡിയിലെടുത്തു.

കുടിയേറ്റ, തൊഴില്‍ നിയന്ത്രണങ്ങള്‍ നടപ്പിലാക്കുന്നതിനുള്ള തുടര്‍ച്ചയായ ശ്രമങ്ങളുടെ ഭാഗമായുള്ള കാമ്പയ്നിലൂടെയാണ് ഇവരെ അറസ്റ്റു ചെയ്തത്. പിടിയിലായ 8,126 പേരെ നാടുകടത്തി.

ഗതാഗതം, താമസം അല്ലെങ്കില്‍ തൊഴില്‍ എന്നിവയിലൂടെ അനധികൃത താമസത്തിന് സൗകര്യമൊരുക്കിയതിന് പതിനേഴു പേരെ അറസ്റ്റ് ചെയ്തു.

ഗതാഗതം, താമസം അല്ലെങ്കില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം എന്നിവ നല്‍കി നിയമലംഘകരെ സഹായിക്കുന്നതായി കണ്ടെത്തിയാല്‍ 15 വര്‍ഷം വരെ തടവും 1 മില്യണ്‍ സഊദി റിയാല്‍ (266,000 ഡോളര്‍) പിഴ ചുത്തുമെന്നും ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നല്‍കി.

Saudi Arabia has deported 8,000 violators as part of a major security operation ahead of the Hajj pilgrimage, aiming to ensure a safe and orderly religious event for all pilgrims.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അദ്ദേഹത്തിന്റെ കിരീടനേട്ടത്തിൽ ഞാൻ സന്തോഷവാനാണ്: സുനിൽ ഛേത്രി

Cricket
  •  4 days ago
No Image

പ്രവാസികൾക്ക് വമ്പൻ ഇളവുമായി സഊദി; വ്യാവസായിക മേഖലയിലെ വിദേശ തൊഴിലാളികളുടെ പ്രതിമാസ ലെവി നിർത്തലാക്കി

Saudi-arabia
  •  4 days ago
No Image

വഖഫ് സ്വത്തുക്കൾ ഉമീദ് പോർട്ടലിൽ രജിസ്റ്റർ ചെയ്യാൻ മൂന്ന് മാസം കൂടി സമയം അനുവദിച്ചു

Kerala
  •  4 days ago
No Image

പോറ്റിയെ കേറ്റിയെ' പാരഡി ഗാനം: ഗാനരചയിതാവ് ഉൾപ്പെടെ നാല് പേർക്കെതിരെ കേസ്; ​ഗാനത്തിന്റെ പേരിൽ കാര്യവട്ടം ക്യാമ്പസിൽ സംഘർഷം

Kerala
  •  4 days ago
No Image

ലേലത്തിൽ ആ താരത്തെ അവർ വാങ്ങുമ്പോൾ മറ്റുള്ള ടീമുകൾ ഉറങ്ങുകയായിരുന്നു: അശ്വിൻ

Cricket
  •  4 days ago
No Image

പാവപ്പെട്ടവന്റെ അന്നം മുട്ടിക്കരുത്; വിബി ജി റാംജി ബില്ലിനെതിരെ ലോക്സഭയിൽ പ്രതിപക്ഷത്തിന്റെ കടന്നാക്രമണം

National
  •  4 days ago
No Image

ഈ വർഷം പ്രതിദിനം വിതരണം ചെയ്തത് 4,000 ബർഗറുകൾ; യുഎഇയിലെ ആളുകളുടെ തീറ്റപ്രിയം കണ്ട് അത്ഭുതപ്പെട്ട് ഡെലിവറി ആപ്പുകൾ

uae
  •  4 days ago
No Image

കടകളിൽ കിടന്നുറങ്ങുന്ന പ്രവാസി തൊഴിലാളികൾ ജാഗ്രതൈ; ബഹ്‌റൈനിൽ പരിശോധന ശക്തമാക്കുന്നു

bahrain
  •  4 days ago
No Image

മദ്യപാനത്തിനിടെയുള്ള തർക്കം; അരൂരിൽ തലക്കടിയേറ്റ് ചികിത്സയിലായിരുന്ന കാപ്പ കേസ് പ്രതി മരിച്ചു

Kerala
  •  4 days ago
No Image

മസാല ബോണ്ട്: ഇ.ഡി നോട്ടീസിനെതിരെ മുഖ്യമന്ത്രി ഹൈക്കോടതിയിൽ; ഹരജി നാളെ പരിഗണിക്കും

Kerala
  •  4 days ago