HOME
DETAILS

പള്ളി, ദര്‍ഗ, സ്ഥാപനങ്ങള്‍...സംഘ് പരിവാര്‍ അവകാശവാദങ്ങള്‍ അവസാനിക്കുന്നില്ല; ഒടുവിലത്തേത് സംഭലിലെ ഷാഹി മസ്ജിദിനോട് ചേര്‍ന്ന ദര്‍ഗ

  
Farzana
April 14 2025 | 09:04 AM

Uttar Pradesh Authorities Issue Notice to Historic Dargah Near Shahi Masjid Over Land Dispute

ലഖ്നൗ: ഉത്തര്‍പ്രദേശിലെ സംഭലില്‍ സ്ഥിതിചെയ്യുന്ന ഷാഹി മസ്ജിദിന് പിന്നാലെ അതിനോടു ചേര്‍ന്നുള്ള ദര്‍ഗയെയും തര്‍ക്കത്തിലേക്ക് വലിച്ചിഴച്ച് ജില്ലാ ഭരണകൂടം. കൈയേറ്റവും വഖ്ഫ് സ്വത്തില്‍ സാമ്പത്തിക ക്രമക്കേടും ആരോപിച്ച് ജില്ലാ ഭരണകൂടം ദര്‍ഗ പരിപാലന കമ്മിറ്റിക്ക് നോട്ടിസയച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള ദര്‍ഗ ചന്ദൗസി താലൂക്കിലെ ജനേറ്റ ഗ്രാമത്തിലുള്ള സര്‍ക്കാര്‍ ഭൂമിയിലാണ് സ്ഥിതി ചെയ്യുന്നതെന്നും ഇതിന്റെ രേഖകള്‍ ഹാജരാക്കണമെന്നുമാണ് മുതവല്ലിക്ക് അയച്ച നോട്ടിസില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. 

പിന്നാലെ, വഖ്ഫ് സ്വത്താണെന്ന് തെളിയിക്കുന്ന രേഖകള്‍ അസ്താന ആലിയ ഖാദിരി നൗഷാഹിയ ദര്‍ഗയുടെ മുതവല്ലി സയ്യിദ് ഷാഹിദ് മിയാന്‍ നല്‍കിയതായി ദര്‍ഗ കമ്മിറ്റി അറിയിച്ചിട്ടുണ്ട്.
സംഭവത്തില്‍ അന്വേഷണം നടത്തിവരികയാണെന്നും ശേഷം ആരുടെ ഭൂമിയിലാണ് ദര്‍ഗ നിര്‍മിച്ചിരിക്കുന്നതെന്ന് വെളിപ്പെടുമെന്നും അധികൃതര്‍ പറഞ്ഞു. രേഖകളില്‍ വഖ്ഫ് ഭൂമിയുടെ ഉടമസ്ഥാവകാശം പ്രഥമദൃഷ്ട്യാ സ്ഥിരീകരിക്കപ്പെട്ടിട്ടില്ലെന്നും ഭൂമി സര്‍ക്കാരിന്റെ ഉടമസ്ഥതയിലുള്ളതാണെന്ന് കണ്ടെത്തിയാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്നും ഭരണകൂടം പറയുന്നു. 

ദര്‍ഗയുടെ ഭൂമി ഷാഹിദ് മിയാന്‍ നിയമവിരുദ്ധമായി കൈവശപ്പെടുത്തിയെന്നും വ്യാജ മുതവല്ലിയായി മാറി പണം തട്ടിയെടുത്തെന്നും ആരോപിച്ച് ജില്ലാ ഭരണകൂടത്തിന് മുമ്പാകെ ലഭിച്ച പരാതിയിന്‍മേലാണ്, ദര്‍ഗയുടെ ഉടമസ്ഥാവകാശം സംബന്ധിച്ച് ജില്ലാ ഭരണകൂടം അന്വേഷണം തുടങ്ങിയത്. പരാതിപ്രകാരം വ്യാഴാഴ്ച തഹസില്‍ദാര്‍ ധീരേന്ദ്ര പ്രതാപ് സിങ് ഗ്രാമത്തിലെത്തി ദര്‍ഗ സന്ദര്‍ശിച്ചിരുന്നു.


ബാബരി, ഷാഹി ഈദ്ഗാഹ്, സംഭാല്‍.ബദായുനിയിലെ ശംസി ഷാഹി മസ്ജിദുമെല്ലാം ഇത്തരം അവകാശവാദങ്ങളിലൂടെ കടന്നു പോകുകയാണ്. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയാണ്  ശംസി ഷാഹി. സംഭല്‍ ഷാഹി മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുകയും നിയമനടപടി ആരംഭിക്കുകയും കീഴ്ക്കോടതി സര്‍വേ അനുവദിക്കുകയും ചെയ്തിരുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സംഘപരിവാർ അജണ്ടകൾ നടപ്പാക്കുന്നു; കണ്ണൂരിൽ ഗവർണർക്ക് നേരെ കെഎസ്‌യു കരിങ്കൊടി

Kerala
  •  3 days ago
No Image

വിവാഹ സംഘം സഞ്ചരിച്ച കാർ മതിലിൽ ഇടിച്ച് തകർന്നു; പ്രതിശ്രുത വരനടക്കം 8 പേർ മരിച്ചു

National
  •  3 days ago
No Image

ഗില്ലാട്ടത്തിൽ തകർന്നുവീണത് 54 വർഷത്തെ ചരിത്രം; ഇന്ത്യൻ ക്യാപ്റ്റന് ഐതിഹാസിക നേട്ടം

Cricket
  •  3 days ago
No Image

കാക്കനാട് ജില്ലാ ജയിലിൽ തടവുകാർ തമ്മിൽ കയ്യാങ്കളി; തടയാൻ ശ്രമിച്ച ഉദ്യോഗസ്ഥരെ ആക്രമിച്ചു, പ്രതിക്കെതിരെ കേസ്

Kerala
  •  3 days ago
No Image

ഗസ്സക്ക്‌ ഐക്യദാർഢ്യം; ഇന്ന് മുതൽ ഒരാഴ്ച്ചത്തേക്ക് ഡിജിറ്റൽ നിശബ്ദത

National
  •  3 days ago
No Image

നിപ വൈറസ്: കേരളത്തിൽ 425 പേർ സമ്പർക്കപ്പട്ടികയിൽ, 5 പേർ ഐസിയുവിൽ, ജാഗ്രത തുടരുന്നു

Kerala
  •  3 days ago
No Image

രാഷ്ട്രീയ പാർട്ടി സംഭാവനകൾക്ക് ആദായനികുതി നോട്ടീസ്; എന്തുചെയ്യണമെന്ന് പറ‍ഞ്ഞ് ആദായനികുതി വകുപ്പ്

National
  •  3 days ago
No Image

ടെസ്റ്റിൽ സെവാഗിനെയും കടത്തിവെട്ടി വീണ്ടും റെക്കോർഡ്; രാഹുലിന്റെ വേട്ട തുടരുന്നു

Cricket
  •  3 days ago
No Image

ഗുജറാത്തിലെ സ്കൂളിൽ ജിറാഫ് പ്രതിമയും ഗോവണിയും മറിഞ്ഞുവീണു; അഞ്ച് വയസുകാരന്റെ ജീവൻ പൊലിഞ്ഞു

National
  •  3 days ago
No Image

തിരക്കുകള്‍ക്കിടയിലും വിസയുടെ കാര്യം മറക്കരുത്, അശ്രദ്ധയ്ക്ക് വലിയ വില നല്‍കേണ്ടി വരും; മുന്നറിയിപ്പുമായി യുഎഇ

uae
  •  3 days ago