
ശംസി ഷാഹി മസ്ജിദ് നിര്‍മിച്ചതും ക്ഷേത്രം പൊളിച്ചെന്ന്; രാജ്യത്തെ ഏറ്റവും പഴക്കമുള്ള മറ്റൊരു പള്ളിയില്‍ കൂടി സംഘ് പരിവാര്‍ അവകാശ വാദം

ബദായുന്‍: ബാബരി, ഷാഹി ഈദ്ഗാഹ്, സംഭാല്‍..ഇപ്പോഴിതാ ബദായുനിയിലെ ശംസി ഷാഹി മസ്ജിദും. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെ പള്ളിയിലും അവകാശവാദം ഉന്നയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സംഘ്പരിവാര്‍. രാജ്യത്തെ ഏറ്റവും പഴക്കമുള്ള മൂന്നാമത്തെയും വലുപ്പത്തില്‍ ഏഴാമത്തെയും മസ്ജിദായ ഉത്തര്‍പ്രദേശ് ബദായുനിയിലെ ശംസി ഷാഹി മസ്ജിദിലാണ് സംഘ്പരിവാര്‍ അവകാശവാദമുന്നയിക്കുന്നത്.
സംഭല്‍ ഷാഹി മസ്ജിദിനെതിരെ ഹിന്ദുത്വ സംഘടനകള്‍ അവകാശവാദം ഉന്നയിക്കുകയും നിയമനടപടി ആരംഭിക്കുകയും കീഴ്ക്കോടതി സര്‍വേ അനുവദിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ സംഘ്പരിവാര്‍ ഉയര്‍ത്തിയ അവകാശവാദം വീണ്ടും ഉയര്‍ന്നു വന്നിരിക്കുകയാണ്.
അഖില ഭാരതീയ ഹിന്ദുമഹാസഭയാണ് അവകാശവാദം ഉന്നയിച്ച് കോടതിയില്‍ സ്വകാര്യ ഹരജി നല്‍കിയിരിക്കുന്നത്. നീലകണ്ഠ മഹാദേവ ക്ഷേത്രം പൊളിച്ചാണ് ബദായുനി പട്ടണത്തില്‍ സ്ഥിതിചെയ്യുന്ന ശാഹി മസ്ജിദ് നിര്മിച്ചതെന്നാണ ഹരജിയിലെ വാദം. 2022 ലാണ് ഹിന്ദുമഹാസഭ നേതാവ് മുകേഷ് പട്ടേല്‍ സ്വകാര്യ അന്യായം ഫയല്‍ ചെയ്തിരിക്കുന്നത്. പള്ളിയില്‍ പൂജകള്‍ നടത്താന്‍ അനുവദിക്കണമെന്നും സര്‍വേ നടത്താന്‍ ഉത്തരവിടണമെന്നുമാണ് സംഘടനയുടെ അവകാശവാദം.
23,500 പേര്‍ക്ക് നമസ്കരിക്കാന്‍ സൗകര്യമുള്ള നൂറ്റാണ്ടുകള്‍ പഴക്കമുള്ള മസ്ജിദാണിത്. 850 വര്‍ഷത്തോളം പഴക്കമുള്ള പള്ളിയാണെന്നും അവിടെ ക്ഷേത്രമുണ്ടായിരുന്നില്ലെന്നും ശംസി ഷാഹി മസ്ജിദ് പരിപാലന കമ്മിറ്റിയുടെ അഭിഭാഷകന് അസ്രാര്‍ അഹമ്മദ് പറഞ്ഞു. ഹിന്ദുത്വസംഘടനയുടെ വാദം അംഗീകരിക്കാനാവില്ലെന്നും കേസ് തള്ളണമെന്നും ശംസി ഷാഹി മസ്ജിദ് പരിപാലനകമ്മിറ്റി ആവശ്യപ്പെട്ടു. കേസില്‍ മസ്ജിദ് പരിപാലനകമ്മിറ്റിയുടെയും വഖഫ് ബോര്‍ഡിന്റെ വാദങ്ങള്‍ പൂര്‍ത്തിയായിട്ടുണ്ട്. കേസ് ഡിസംബര്‍ 5 ന് പരിഗണിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

തേനീച്ചക്കൂട് കയറ്റിപ്പോയ ട്രക്ക് മറിഞ്ഞു, പുറത്ത് ചാടിയത് കോടിക്കണക്കിന് തേനീച്ചകള്‍
International
• 8 hours ago
പിഎസ്ജി ചാപ്യന്‍സ് ലീഗില്‍ മുത്തമിടുമ്പോള്‍ ഖത്തര്‍ ആഹ്ലാദിക്കാന്‍ കാരണങ്ങള്‍ നിരവധി; അതൊരു മധുരപ്രതികാരം കൂടിയാണ് | PSG and Qatar finally win Champions League
latest
• 8 hours ago
ഇൻകംടാക്സ് നോട്ടിസ് ഒഴിവാക്കാൻ 45 രൂപ കൈക്കൂലി; മുതിർന്ന ഐആർഎസ് ഉദ്യോഗസ്ഥനെ സിബിഐ അറസ്റ്റ് ചെയ്തു
National
• 8 hours ago
നിലമ്പൂരിൽ മത്സരിക്കാൻ പി.വി അൻവറും; തൃണമൂൽ കോൺഗ്രസ് സ്ഥാനാർഥിയായി നാളെ നാമമനിർദേശ പത്രിക സമർപ്പിക്കും
Kerala
• 9 hours ago
ഫലസ്തീന് അനുകൂല പ്രസംഗം: ഇന്ത്യന്‍ അമേരിക്കന്‍ വിദ്യാര്‍ഥിനി മേഘയെ ബിരുദദാന ചടങ്ങില്‍ നിന്ന് വിലക്കി മാസാച്യുസെറ്റ്സ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി
International
• 10 hours ago
അശ്ലീലദൃശ്യങ്ങള്‍ ഓണ്‍ലൈനില്‍ പ്രചരിപ്പിച്ചു; ഒമാനില്‍ നാലുപ്രവാസികള് അറസ്റ്റില്‍
latest
• 10 hours ago
കാണരുതായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ്, വ്യക്തിപരമെന്ന് കെ.പി.സി.സി അധ്യക്ഷന്‍, തെറ്റില്ലെന്ന് മുരളീധരന്; രാഹുല്‍ - അന്‍വര്‍ കൂടിക്കാഴ്ചയില്‍ കോണ്‍ഗ്രസില്‍ ഭിന്നാഭിപ്രായം
Kerala
• 11 hours ago
'അന്‍വറിനെ കാണാന്‍ രാത്രി പോകുന്നത് യു.ഡി.എഫിന്റെ ഗതികേട്' പരിഹസിച്ച് സ്വരാജ്
Kerala
• 12 hours ago
'അന്‍വറിനെ കണ്ടത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമല്ല, വൈകാരികമായ തീരമാനമെടുക്കരുതെന്ന് ആവശ്യപ്പെട്ടു' കൂടിക്കാഴ്ചയില്‍ വിശദീകരണവുമായി രാഹുല്‍ മാങ്കൂട്ടത്തില്‍
Kerala
• 12 hours ago
നോർത്ത് ഈസ്റ്റിൽ കനത്ത മഴയിൽ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും; 28 മരണം
National
• 12 hours ago
പുതുപ്പണത്തിൽ സിപിഎം-ബിജെപി സംഘർഷം; മൂന്നു സിപിഎം പ്രവർത്തകർക്ക് കുത്തേറ്റു, ഇന്ന് ഹർത്താൽ
Kerala
• 14 hours ago
നിലമ്പൂര്‍ അങ്കത്തിന് അന്‍വറും; മത്സരിക്കാന്‍ തൃണമൂലിന്റെ അനുമതി, പാര്‍ട്ടി ചിഹ്നവും അനുവദിച്ചു
Kerala
• 14 hours ago
ഷാര്‍ജയിലെ ഇന്ധന ഗോഡൗണില്‍ തീപിടിത്തം: തീ പൂര്‍ണമായും നിയന്ത്രണവിധേയമാക്കിയത് 16 മണിക്കൂര്‍ നീണ്ട പ്രയത്നത്തിനൊടുവില്‍
latest
• 14 hours ago
വെള്ള, നീല റേഷൻ കാർഡുകൾ പിങ്ക് കാർഡുകളാക്കാം; അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15 ; നിർദേശങ്ങളും ആവശ്യമായ രേഖകളും അറിയാം
Kerala
• 14 hours ago
വയനാട് സാലറി ചലഞ്ച്; സമ്മതപത്രം നൽകിയിട്ടും വിഹിതം നൽകാത്തവരുടെ പണം പിടിച്ചെടുക്കാത്തതിന് നടപടി; 6000 ഉദ്യോഗസ്ഥരുടെ ശമ്പളം തടഞ്ഞു
Kerala
• 16 hours ago
കേരളത്തിൽ ശക്തമായ മഴ തുടരും; 4 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു
Kerala
• 16 hours ago
ഇനി കളികൾ പുതിയ തട്ടകത്തിൽ; കെവിൻ ഡി ബ്രൂയ്നെ സ്വന്തമാക്കി യൂറോപ്യൻ വമ്പന്മാർ
Football
• a day ago
പാലക്കാടിൽ വൻ ലഹരി വേട്ട; ഒന്നരകിലോ എംഡിഎംഎയുമായി രണ്ട് പേർ പിടിയിൽ
Kerala
• a day ago
സംസ്ഥാനത്തെ 104 സ്കൂളുകൾ ലഹരിപ്പിടിയിലെന്ന് എക്സൈസ്
Kerala
• 15 hours ago
ലോകാരോഗ്യ സംഘടനയുടെ എക്സിക്യുട്ടീവ് വൈസ് ചെയര്മാന് പദവി സഊദി അറേബ്യക്ക്
latest
• 15 hours ago
ചാരപ്പണി: 47 ലക്ഷം ഫോളോവേഴ്സുള്ള പ്രശസ്ത തെലുങ്ക് സെലിബ്രിറ്റി വ്ളോഗര്‍ ഭയ്യാ സണ്ണി യാദവ് പിടിയില്‍; കൂടുതല്‍ ട്രാവല്‍ വ്ളോഗര്‍മാര്‍ നിരീക്ഷണത്തില്‍; 7 സംസ്ഥാനങ്ങളിലെ 21 കേന്ദ്രങ്ങളില്‍ NIA റെയ്ഡ്
Trending
• 16 hours ago