HOME
DETAILS

കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്കേര്‍പ്പെടുത്തി കലക്ടര്‍

  
April 15, 2025 | 3:02 AM

Collector bans construction work in Vilangad Kozhikode

കോഴിക്കോട്: ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ കോഴിക്കോട് വിലങ്ങാട് നിര്‍മാണപ്രവൃത്തികള്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തി കലക്ടര്‍. ഇതോടെ പ്രദേശവാസികള്‍ ദുരിതത്തിലായി. ഉരുള്‍പൊട്ടലില്‍ വ്യാസയോഗ്യമല്ലാതായ വീടിനു പകരം വീട് നിര്‍മിക്കാന്‍ തയാറെടുത്തവരുടെ വീട് നിര്‍മാണം നിലച്ചു. ഉരുള്‍പൊട്ടലില്‍ തകര്‍ന്ന റോഡ് നിര്‍മാണപ്രവൃത്തികളെയും വിലക്ക് ബാധിച്ചതായി പരാതിയുണ്ട്. വാണിമേല്‍ പഞ്ചായത്തിലെ 9,10,11 വാര്‍ഡുകളിലെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ക്കാണ് കലക്ടര്‍ വിലക്ക് ഏര്‍പ്പെടുത്തിയത്.

പ്രദേശത്ത് നാശംവിതച്ച ജൂലൈ 30ലെ ഉരുള്‍പൊട്ടലില്‍ വിലങ്ങാട്ടെ കുടിപ്പാറ തോമസ് ജോര്‍ജിന്റെ വീടും വാസയോഗ്യമല്ലാതായിരുന്നു. തോമസും കുടുംബവും ദുരിതാശ്വാസ ക്യംപുകളിലാണ് കുറേ ദിവസം കഴിഞ്ഞത്. പിന്നെയാണ് അപകടാവസ്ഥയിലുള്ള വീട്ടിലേക്കു തന്നെ താമസം മാറിയത്.

സര്‍ക്കാരിന്റെ ദുരിതബാധിത ലിസ്റ്റിലും തോമസും കുടുംബവും പെട്ടിട്ടില്ല. സ്ഥലം എംപി ഷാഫി പറമ്പില്‍ നിര്‍മിച്ചു നല്‍കുമെന്ന് പ്രഖ്യാപിച്ച 20 വീടുകളില്‍ തോമസും ഉള്‍പ്പെട്ടു. വീട് നിര്‍മാണപ്രവര്‍ത്തനങ്ങള്‍ തുടങ്ങുന്നതിനു മുന്നോടിയായി കൃഷിസ്ഥലത്തെ മരങ്ങള്‍ മുറിച്ചിരുന്നു. മാത്രമല്ല പാറപൊട്ടിച്ചുമാണ് സ്ഥലമൊരുക്കിയത്. അപ്പോഴാണ് പ്രവൃത്തിതടഞ്ഞുകൊണ്ടുള്ള ജില്ലഭരണകൂടത്തിന്റെ ഉത്തരവ് വന്നിരിക്കുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സിപിഎം പാര്‍ട്ടി സെക്രട്ടറി സ്ഥാനത്ത് നിന്ന് മാറില്ല; നിലപാട് വ്യക്തമാക്കി എംവി ഗോവിന്ദന്‍ 

Kerala
  •  2 days ago
No Image

158 അറ്റന്‍ഡര്‍മാര്‍ വേണ്ട സ്ഥാനത്ത് നിലവില്‍ 127 പേര്‍; പേരൂര്‍ക്കട മാനസികാരോഗ്യകേന്ദ്രത്തിലെ സ്ഥിതി അതീവ ഗുരുതരമെന്ന് ഹൈക്കോടതി

Kerala
  •  2 days ago
No Image

ഇന്‍ഡിഗോ വിമാനത്തില്‍ ഇ.പി ജയരാജന്‍ ആക്രമിച്ചെന്ന പരാതി; തുടരന്വേഷണത്തിന് 10 അംഗ പ്രത്യേക സംഘം

Kerala
  •  2 days ago
No Image

കോഴിക്കോട് ഓട്ടോറിക്ഷയില്‍ നിന്ന് തെറിച്ചുവീണ വിദ്യാര്‍ഥി ലോറി കയറി മരിച്ചു 

Kerala
  •  2 days ago
No Image

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്; സിപിഎം നേതാവ് ആറ്റുകാല്‍ ഉണ്ണിക്ക് ഇടക്കാല ജാമ്യം അനുവദിച്ച് കോടതി 

Kerala
  •  2 days ago
No Image

പിണറായി വിജയന്റെ വീട്ടിലെ റെയ്ഡിനിടെ സിപിഎം പ്രവര്‍ത്തകര്‍ കാര്‍ തകര്‍ത്ത സംഭവം; ഡ്രൈവര്‍ക്ക് നഷ്ടപരിഹാരത്തുക കൈമാറി ഇ.ഡി 

Kerala
  •  2 days ago
No Image

യുഎഇയിലെ പാസ്പോർട്ട് സേവന കേന്ദ്രങ്ങളിൽ ഭിന്ന ശേഷിക്കാർക്ക് പ്രത്യേക പരിഗണന: ഡോ: ദീപക് മീത്തൽ

uae
  •  2 days ago
No Image

'ക്രിമിനല്‍ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ ഉടന്‍ രാജിവെക്കണം'; പെല്ലറ്റ് ഗണ്‍ വിവാദത്തില്‍ കേന്ദ്രത്തിനെതിരേ രാഹുല്‍ ഗാന്ധി

National
  •  2 days ago
No Image

മുംബൈയില്‍ വിദ്യാര്‍ഥി പ്രതിഷേധത്തിനിടെ പെണ്‍കുട്ടിയുടെ നെഞ്ചില്‍ പിടിച്ച് പൊലിസ്; വ്യാപക പ്രതിഷേധം

National
  •  2 days ago
No Image

ഇ20 പെട്രോളില്‍ ആശങ്ക വേണ്ട; പഴയ പെട്രോളിലേക്ക് ഇനി മടങ്ങില്ലെന്ന് കേന്ദ്രം

National
  •  2 days ago