HOME
DETAILS

വഖ്ഫ് നിയമഭേദഗതിക്കെതിരേ പ്രതിഷേധ സാഗരമായി മുസ്‌ലിം ലീഗ് മഹാറാലി

  
Sabiksabil
April 16 2025 | 15:04 PM

Muslim League Mega Rally Turns into a Sea of Protest Against Waqf Law Amendment

 

കോഴിക്കോട്: സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പതിനായിരങ്ങള്‍ ഒഴുകിയെത്തി. വഖ്ഫ് നിയമഭേദഗതിക്കെതിരെ മുസ്‌ലിം ലീഗ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിച്ച മഹാറാലി അക്ഷരാര്‍ത്ഥത്തില്‍ പ്രതിഷേധക്കടലായി മാറി. ഭരണഘടനാ വിരുദ്ധമായ വഖ്ഫ് നിയമഭേദഗതി പിന്‍വലിക്കുക എന്ന ആവശ്യമുയുര്‍ത്തി സംഘടിപ്പിച്ച റാലി മുസ്‌ലിം ലീഗിന്റെ കരുത്തും സംഘാടകമികവും വിളിച്ചോതുന്നതായി. ഉച്ച കഴിഞ്ഞതോടെ കോഴിക്കോട് കടപ്പുറത്തേക്ക് വിവിധ ഭാഗങ്ങളില്‍ നിന്നായി വാഹനങ്ങളില്‍ പ്രവര്‍ത്തകര്‍ ചെറുപ്രകടനങ്ങളായി കടപ്പുറത്തേക്ക് നീങ്ങി.

വൈകീട്ട് മൂന്നരയോടെ ബീച്ചും പരിസരവും ജനനിബിഢമായി. കടപ്പുറം ഉള്‍ക്കൊള്ളാകാത്ത വിധം ജനസഞ്ചയം നീണ്ടു. വഖ്ഫ് നിയമ ഭേദഗതിക്കെതിരെ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തിയും മുദ്രാവാക്യങ്ങള്‍ മുഴക്കിയുമാണ് പ്രവര്‍ത്തകര്‍ റാലിക്കെത്തിയത്. മലയാളത്തിലും ഇംഗ്ലീഷിലും ഹിന്ദിയിലും എഴുതിയ പ്ലക്കാര്‍ഡുകളാണ് പ്രവര്‍ത്തകര്‍ ഉയര്‍ത്തിക്കാട്ടിയത്. പൊതുസമ്മേളനം ആരംഭിക്കുന്നത് വരെ വേദിയില്‍ നിന്ന് മുഴങ്ങിയ മുദ്രാവാക്യം പ്രവര്‍ത്തകര്‍ ഏറ്റുചൊല്ലി. നേരത്തെ നല്‍കിയ മുദ്രാവാക്യങ്ങള്‍ മാത്രമാണ് റാലിയില്‍ മുഴങ്ങിയത്.

സമീപകാലത്തൊന്നുമില്ലാത്തവിധം ഏറ്റവും വലിയ ജനസഞ്ചയത്തെ അണിനിരത്തിയതിലൂടെ വഖ്ഫ് നിയമ ഭേദഗതിക്കെതിരേ ഇന്ത്യയില്‍ നടന്ന ഏറ്റവും വലിയ പ്രതിഷേധമായി മുസ്‌ലിം ലീഗ് റാലി മാറി. വൈകിയെത്തിയവര്‍ക്ക് കടപ്പുറത്തെ സമ്മേളന സ്ഥലത്തേക്ക് എത്താനായില്ല. കടപ്പുറത്തേക്കുള്ള റോഡുകളെല്ലാം റാലിക്കെത്തിയവരെകൊണ്ട് നിറഞ്ഞിരുന്നു. സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. കര്‍ണാടക മന്ത്രി കൃഷ്ണ ഭൈര ഗൗഡ മുഖ്യപ്രഭാഷണം നടത്തി. ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി അധ്യക്ഷനായി. തെലങ്കാന മന്ത്രി അനസൂയ സീതക്ക മുഖ്യാതിഥിയായി. മുസ്‌ലിംലീഗ് ദേശീയ പ്രസിഡന്റ് പ്രൊഫ. കെ.എം ഖാദര്‍ മൊയ്തീന്‍, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, പാണക്കാട് അബ്ബാസലി ശിഹാബ് തങ്ങള്‍, റഷീദലി ശിഹാബ് തങ്ങള്‍, പി.വി അബ്ദുല്‍വഹാബ് എം.പി, ഡോ. എം.പി അബ്ദുസമദ് സമദാനി എം.പി, ഡോ. എം.കെ മുനീര്‍ എം.എല്‍.എ, പി.എം.എ സലാം,  കെ.പി.എ മജീദ് എം.എല്‍.എ, പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍, കെ.എം ഷാജി, പി.കെ ഫിറോസ്, പി.കെ നവാസ്, പാറക്കല്‍ അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago