
In-depth story: വഖ്ഫ് കേസ്: മുതിര്‍ന്ന അഭിഭാഷകനിരക്ക് മുന്നില്‍ ഉത്തരംമുട്ടി കേന്ദ്രസര്‍ക്കാര്‍; സോളിസിറ്റര്‍ ജനറലിനെ ചോദ്യംകൊണ്ട് മൂടി

ന്യൂഡല്‍ഹി: വഖ്ഫ് നിയമഭേദഗതി ചോദ്യംചെയ്തുള്ള കേസുകളില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായത് മുതിര്‍ന്ന അഭിഭാഷകരടങ്ങുന്ന പ്രഗല്‍ഭ നിയമജ്ഞര്‍. അഭിഷേക് മനു സിങ് വി, കപില്‍ സിബല്‍, ഹുസേഫ അഹമദി, രാജീവ് ധവാന്‍, സഞ്ജയ് ഹെഗ്‌ഡെ, ഷദന്‍ ഫറസാത്ത് ഉള്‍പ്പെടെയുള്ള പ്രശസ്തരായ അഭിഭാഷകനിര കേന്ദ്രസര്‍ക്കാരിന്റെ നിയമത്തിനെതിരേ അണിനിരന്നപ്പോള്‍, സര്‍ക്കാരിനായി സോളിസിറ്റര്‍ ജനറര്‍ തുഷാര്‍ മേത്തയുടെ നേതൃത്വത്തിലുള്ളവരും ഹാജരായി.
കേന്ദ്രത്തിനെതിരേ ചോദ്യശരങ്ങള്‍
വാദത്തിനിടെ കേന്ദ്രത്തിന് നേരെ കടുത്ത ചോദ്യങ്ങളാണ് ഇന്നലെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്നയുടെ ബഞ്ച് ഉയര്‍ത്തിയത്. വഖ്ഫുകളുമായി ബന്ധപ്പെട്ട് നിലവിലെ നിയമത്തില്‍ ചെയ്തിരിക്കുന്നതുപോലെ ക്ഷേത്രങ്ങളെ നിയന്ത്രിക്കുന്ന സ്ഥാപനങ്ങളില്‍ അഹിന്ദുക്കളെയും ഉള്‍പ്പെടുത്താന്‍ അനുവദിക്കുമോയെന്ന് കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റര്‍ ജനറലിനോട് ബഞ്ച് ചോദിച്ചു. ഇനി മുതല്‍ മുസ്ലിംകളെ ഹിന്ദു ബോര്‍ഡുകളുടെ ഭാഗമാക്കാന്‍ കേന്ദ്രം അനുവദിക്കുമെന്നാണോ പറയുന്നത്? അത് തുറന്നു പറയൂവെന്നു കോടതി ചോദിച്ചു. എന്നാല്‍, അതിന് സോളിസിറ്റര്‍ ജനറലിന് കൃത്യമായ ഉത്തരം പറയാനുണ്ടായിരുന്നില്ല. മുസ്ലിംകള്‍ ഉണ്ടായിരിക്കുകയോ ഇല്ലാതിരിക്കുകയോ ചെയ്‌തേക്കാവുന്ന ഒരു കമ്മിറ്റിയാണ് നിയമപരമായ മേല്‍നോട്ടം വഹിക്കുന്നതെന്ന് തുഷാര്‍മേത്ത പറഞ്ഞു. ഇതോടെ ഉദാഹരണം തരൂവെന്ന് തിരുപ്പതി ബോര്‍ഡിന് ഹിന്ദുക്കളല്ലാത്തവരുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍, ഹിന്ദുക്കളുടെ മതപരമായ സ്ഥാപനങ്ങളെ സംബന്ധിച്ചിടത്തോളം മറ്റാരും ഭാഗമല്ലെന്ന് മേത്ത പറഞ്ഞു.
ജഡ്ജിമാരുടെ മതംപരാമര്‍ശിച്ച് കേന്ദ്രസര്‍ക്കാര്‍
വഖ്ഫ് ബോര്‍ഡുകളിലേയും വഖ്ഫ് കൗണ്‍സിലിലേയും മുസ് ലിം ഇതരയുടെ എണ്ണത്തെ സംബന്ധിച്ച നിയമത്തിലെ വ്യവസ്ഥകളെ പറ്റിയും കോടതി ചോദ്യങ്ങള്‍ ഉന്നയിച്ചു. ഭേദഗതി നിയമപ്രകാരം വഖഫ് കൗണ്‍സിലിലെ ഇരുപത്തിരണ്ട് അംഗങ്ങളില്‍ എട്ട് പേര്‍ മാത്രമേ മുസ്ലിംകളായിരിക്കൂവെന്ന് കോടതി നിരീക്ഷിച്ചു. നിയമപ്രകാരം, എട്ട് അംഗങ്ങള്‍ മുസ്ലിംകളാണ്. രണ്ട് ജഡ്ജിമാര്‍ മുസ്ലിംകളായിരിക്കില്ല ശേഷിക്കുന്നവര്‍ അമുസ്ലിംകളുമാകാമെന്ന് ബഞ്ച് പറഞ്ഞു. എന്നാല്‍, മുസ് ലിങ്ങളില്ലാത്തതാനില്‍ ഈ ബഞ്ചിനും കേസ് കേള്‍ക്കാന്‍ കഴിയില്ലെന്ന ബെഞ്ചിലെ മൂന്ന് ജഡ്ജിമാരുടെ ഹിന്ദു സ്വത്വത്തെ പരാമര്‍ശിച്ചുകൊണ്ട് തുഷാര്‍മേത്ത അഭിപ്രായപ്പെട്ടു. ഇതോടെ ബഞ്ച് കൂടുകല്‍ ക്ഷോഭിതനായി ഇവിടെ ഇരിക്കുമ്പോള്‍ ജഡ്ജിമാര്‍ക്ക് മതം നഷ്ടപ്പെടും. തങ്ങള്‍ക്ക്, ഇരുപക്ഷവും ഒരുപോലെയാണ്. ജഡ്ജിമാരുമായി നിങ്ങള്‍ക്ക് ഇതിനെ എങ്ങനെ താരതമ്യം ചെയ്യാന്‍ കഴിയുമെന്നും കോടതി ചോദിച്ചു.
എങ്കില്‍ ഹിന്ദു ബോര്‍ഡില്‍ മുസ്ലിംകള്‍ പറ്റുമോ?
ഹിന്ദു നിയന്ത്രണ ബോര്‍ഡുകളുടെ ഉപദേശക സമിതിയില്‍ ഹിന്ദുക്കളല്ലാത്തവര്‍ ഇല്ലാത്തത് എന്തുകൊണ്ടാണെന്നും കോടതി ചോദിച്ചു. രണ്ട് എക്‌സ് ഒഫീഷ്യോ അംഗങ്ങള്‍ക്ക് പുറമെ പരമാവധി രണ്ട് പേര്‍ മാത്രം മുസ്ലീങ്ങളല്ലാത്തവരായിരിക്കുമെന്ന് കോടതിക്ക് മുമ്പാകെ ഒരു പ്രസ്താവന നടത്താന്‍ കേന്ദ്രം തയ്യാറാണോയെന്നും ബഞ്ച് ചോദിച്ചു. നിലവില്‍ വഖഫ് കൗണ്‍സിലും ബോര്‍ഡുകളും മുസ്ലീങ്ങള്‍ മാത്രമേ ഭാഗമായിരുന്നുള്ളൂ. ഇപ്പോള്‍ ഹിന്ദുക്കള്‍ക്ക് പോലും ഭാഗമാകാം. ഇത് പാര്‍ലമെന്ററി നിയമനിര്‍മ്മാണത്തിലൂടെ മൗലികാവകാശങ്ങളിലേക്കു്ള്ള നേരിട്ടുള്ള കൈയേറ്റമാണെന്നും ബഞ്ച് നിരീക്ഷിച്ചു.
രണ്ടില്‍ കൂടുതല്‍ അംഗങ്ങള്‍ അമുസ്ലിംകളായിരിക്കില്ലെന്ന് സത്യവാങ്മൂലത്തില്‍ പ്രസ്താവിക്കാന്‍ കഴിയുമെന്നും വിഷയത്തില്‍ കേന്ദ്രസര്‍ക്കാര്‍ ജെ പിസിക്ക് നല്‍കിയ മറുപടിയതാണെന്നും തുഷാര്‍മേത്ത വ്യക്തമാക്കി. എന്നാല്‍, ഭേദഗതിയിലെ വായനയില്‍ നിന്ന് അങ്ങനെ മനസ്സിലാക്കാ്ന്‍ കഴിയു്ന്നില്ലെന്ന് ബഞ്ച് പറഞ്ഞു
മതകാര്യങ്ങളില്‍ അനാവശ്യമായ ഇടപെടല്‍: സിബല്‍
വഖ്ഫ് നിയമഭേദഗതിയിലൂടെ സര്‍ക്കാര്‍ മതകാര്യങ്ങളില്‍ അനാവശ്യമായ ഇടപെടല്‍ നടത്തുകയാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. ഒരു പാര്‍ലമെന്ററി നിയമത്തിലൂടെ, വിശ്വാസത്തിന്റെ അനിവാര്യവും അവിഭാജ്യവുമായ ഭാഗങ്ങളിലാണ് ഇടപെടല്‍ നടത്തുന്നത്. ഈ വ്യവസ്ഥകളില്‍ പലതും ഭരണഘടനാ വിരുദ്ധമാണ്. ഒരു വ്യക്തിക്ക് വഖഫ് ചെയ്യാന്‍ കുറഞ്ഞത് 5 വര്‍ഷമെങ്കിലും ഇസ് ലാം പിന്തുടരുന്നുണ്ടെന്നും സ്വത്തില്‍ അനന്തരാവകാശികള്‍ ഇല്ലെന്ന് സ്ഥാപിക്കണമെന്നാണ് വ്യവസ്ഥ. എനിക്ക് വഖ്ഫ് ചെയ്യണമെങ്കില്‍ ഞാന്‍ 5 വര്‍ഷത്തേക്ക് ഇസ് ലാം ആചരിക്കുന്നതായി സര്‍ക്കാറിനെ ബോധ്യപ്പെടുത്തണം. ഞാന്‍ മുസ് ലിമായി ജനിച്ചയാളാണെന്ന് കരുതൂ. ഞാന്‍ എത്ര നല്ല മുസ് ലിം ആണോ ചീത്ത മുസ് ലിം ആണോയെന്ന് സര്‍ക്കാറാണോ തീരുമാനിക്കുക. ഉപയോഗത്തിലൂടെ വഖ്ഫ് പാടില്ലെന്ന് സര്‍ക്കാറിന് എങ്ങനെ തീരുമാനിക്കാനാവും. അനന്തരാവകാശം എങ്ങനെ സംഭവിക്കണമെന്ന് തീരുമാനിക്കേണ്ടത് സര്‍ക്കാറല്ല. വ്യക്തിയുടെ മരണശേഷം മാത്രമേ അനന്തരാവകാശം ബാധകമാകൂ. എന്നാല്‍ ഇവിടെ, വ്യക്തിയുടെ ജീവിതകാലത്ത് സര്‍ക്കാര്‍ അതില്‍ ഇടപെടുന്നു. വഖ്ഫ് സ്വത്ത് തര്‍ക്കത്തില്‍ സര്‍ക്കാരിലെ ഒരു ഉദ്യോഗസ്ഥന്‍ സ്വന്തം കേസില്‍ ജഡ്ജിയായിരിക്കും. ഇത് ഭരണഘടനാ വിരുദ്ധമാണെന്നും സിബല്‍ പറഞ്ഞു.
വഖ്ഫ് ഇസ്ലാമിക ആചാരത്തിന്റെ കേന്ദ്രബിന്ദു: രാജിവ് ധവാന്‍
വഖ്ഫ് ഇസ്ലാമിക ആചാരത്തിന്റെ കേന്ദ്രബിന്ദുവാണെന്ന്, വഖ്ഫ് കേസില്‍ ഹരജിക്കാര്‍ക്ക് വേണ്ടി ഹാജരായ ഭരണഘടനാ വിദഗ്ധന്‍കൂടിയായ രാജീവ് ധവാന്‍ പറഞ്ഞു. മതപരമായ ദാനധര്‍മ്മം കാതലായ അനുഷ്ഠാന തത്വമാണ്. അത് ഭരണപരമായ കാര്യം മാത്രമല്ല. മറിച്ച് ഭരണഘടന ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുന്ന അവകാശംകൂടിയാണ്. വഖ്ഫ് ബോര്‍ഡിന്റെ സി.ഇ.ഒ മുസ്ലിം ആയിരിക്കണമെന്ന നിബന്ധന നീക്കം ചെയ്യുന്നതിലെ ആശങ്ക രാജീവ് ധവാനും പങ്കുവച്ചു.
അമൃത്സറിലെ മതസ്ഥാപനങ്ങളുടെ മേല്‍ സിഖ് വിഭാഗങ്ങള്‍ക്കുള്ള അധികാരം വീണ്ടെടുക്കാനുള്ള അകാലിദള്‍ പ്രസ്ഥാനത്തിന്റെ നീക്കങ്ങളെ ഓര്‍മിപ്പിച്ചാണ് സഞ്ജയ് ഹെഗ്‌ഡെ വാദിച്ചത്. 300 വര്‍ഷം പഴക്കമുള്ള ഒരു വഖ്ഫ് സ്വത്തിന്മേല്‍ സര്‍ക്കാര്‍ അവകാശവാദം ഉന്നയിക്കുകയാണെങ്കില്‍ തര്‍ക്കത്തില്‍ തീരുമാനമെടുക്കുന്നതുവരെ ആ സ്വത്ത് വഖ്ഫായി ഉപയോഗിക്കാന്‍ കഴിയില്ലെന്ന് മുതിര്‍ന്ന അഭിഭാഷകന്‍ സി.യു സിങ് ചൂണ്ടിക്കാട്ടി.
Waqf case: Central government fails to respond in the face of senior lawyers
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

മഹാരാഷ്ട്രയിൽ സ്കൂളിൽ ആർത്തവത്തിന്റെ പേരിൽ പെൺകുട്ടികളെ വിവസ്ത്രരാക്കി പരിശോധന: പ്രിൻസിപ്പലും ജീവനക്കാരനും അറസ്റ്റിൽ
National
• a day ago
ഇലോൺ മസ്കിന്റെ സ്റ്റാർലിങ്കിന് ഇന്ത്യയിൽ ഉപഗ്രഹ ഇന്റർനെറ്റ് സേവനത്തിന് അന്തിമ അനുമതി
National
• a day ago
ഡൽഹിയിൽ റെഡ് അലർട്ട്: എയർ ഇന്ത്യ, ഇൻഡിഗോ, സ്‌പൈസ്‌ജെറ്റ് വിമാനസർവീസുകളെ ബാധിച്ചേക്കാമെന്ന് ഐജിഐ വിമാനത്താവളം യാത്രക്കാർക്ക് മുന്നറിയിപ്പ് നൽകി
National
• a day ago
കീം റാങ്ക്‌ലിസ്റ്റ് റദ്ദാക്കിയ വിധിക്കെതിരെ അപ്പീല്‍ നല്‍കി കേരള സര്‍ക്കാര്‍; അപ്പീല്‍ നാളെ പരിഗണിക്കും
Kerala
• a day ago
മുൻ ഇപിഎഫ്ഒ ഉദ്യോഗസ്ഥന്റെ 50 ലക്ഷം രൂപയുടെ ആസ്തി എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പിടിച്ചെടുത്തു
National
• a day ago
ബക്ക് മൂൺ നാളെ ആകാശത്ത് തിളങ്ങും: എന്താണ്, എങ്ങനെ കാണാം?
International
• a day ago
ബിൽ ഗേറ്റ്സിന്റെ ആസ്തിയിൽ 30% ഇടിവ്; ലോക സമ്പന്നരുടെ പട്ടികയിൽ ആദ്യ പത്തിൽനിന്ന് പുറത്ത്
International
• a day ago
60 ദിവസം തുടർച്ചയായി 9 മണിക്കൂർ ഉറങ്ങണം: മത്സരത്തിൽ യുവതി നേടിയത് 9.1 ലക്ഷം രൂപയും 'സ്ലീപ്പ് ചാമ്പ്യൻ' കിരീടവും; സീസൺ 5-നുള്ള പ്രീ-രജിസ്ട്രേഷൻ ആരംഭിച്ചു
Business
• a day ago
ഓഫീസിൽ കയറി ജീവനക്കാരെ മർദ്ദിച്ച സിഐടിയുകാർക്കെതിരെ ജാമ്യമില്ല വകുപ്പിൽ കേസെടുക്കണം; കേരള എൻജിഒ അസോസിയേഷൻ
Kerala
• a day ago
"പൊള്ളയായ ഗുജറാത്ത് മോഡൽ" : വഡോദര പാലം ദുരന്തത്തിൽ ബിജെപി സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ രൂക്ഷ വിമർശനം
National
• a day ago
എതിരാളികളെ സൂക്ഷിച്ചോളൂ; ഒരു കോടിക്ക് താഴെ വിലയുമായി ഇതാ എംജിയുടെ വെൽഫയർ
auto-mobile
• a day ago
ലോകത്തിൽ ഒന്നാമനായി വൈഭവ് സൂര്യവംശി; 14കാരന്റെ ചരിത്ര യാത്ര തുടരുന്നു
Cricket
• a day ago
സിറിയയിൽ കാട്ടുതീ: പലായനം ചെയ്തത് നൂറുകണക്കിന് കുടുംബങ്ങൾ; സൈന്യത്തിന്റെ കൂട്ടക്കൊലയിൽ 1,600 പേർ കൊല്ലപ്പെട്ട പ്രദേശത്താണ് തീ പടരുന്നത്
International
• 2 days ago
ഭീകരനെ സാധാരണക്കാരനെന്ന് വരുത്താൻ ശ്രമിച്ച് പാക് മുൻ വിദേശകാര്യ മന്ത്രി; അവതാരകൻ തത്സമയം കള്ളം പൊളിച്ചു
International
• 2 days ago
ടെക്സസിലും ന്യൂ മെക്സിക്കോയിലും വെള്ളപ്പൊക്കം: 111-ലധികം മരണം, 173 പേരെ കാണാതായി
International
• 2 days ago
ഷാർജയിൽ ട്രാഫിക് പിഴകളിൽ 35 ശതമാനം ഇളവ്; പിഴയടച്ച് എങ്ങനെ ലാഭം നേടാമെന്നറിയാം
uae
• 2 days ago
ഇന്ത്യയെ വീഴ്ത്താൻ രാജസ്ഥാൻ സൂപ്പർതാരത്തെ കളത്തിലിറക്കി; ഇംഗ്ലണ്ട് ഇനി ഡബിൾ സ്ട്രോങ്ങ്
Cricket
• 2 days ago
ഭാരത് ബന്ദ്: തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ രാജ്യവ്യാപക പണിമുടക്ക് ; കേരളത്തിൽ ജനജീവിതം സ്തംഭിച്ചു
National
• 2 days ago
അബൂദബി-കൊൽക്കത്ത റൂട്ടിൽ എത്തിഹാദിന്റെ A321LR; സെപ്തംബർ 26 മുതൽ സർവിസ് ആരംഭിക്കും
uae
• 2 days ago
എന്റെ ക്രിക്കറ്റ് യാത്രയിൽ വലിയ പങ്കുവഹിച്ചത് അദ്ദേഹമാണ്: കോഹ്ലി
Cricket
• 2 days ago
എലിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന വയനാട് സ്വദേശി മരിച്ചു
Kerala
• 2 days ago