HOME
DETAILS

ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതി; മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജെഎന്‍യു

  
April 18 2025 | 06:04 AM

JNU Professor Expelled After Sexual Harassment Complaint by Japanese Embassy Official

ന്യൂഡല്‍ഹി: ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയുടെ ലൈംഗികാരോപണ പരാതിയെ തുടര്‍ന്ന് മുതിര്‍ന്ന പ്രൊഫസറെ പുറത്താക്കി ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാല (ജെഎന്‍യു). 

മുതിര്‍ന്ന പ്രൊഫസറായ സ്വരണ്‍ സിംഗിനെയാണ് പുറത്താക്കിയത്. ജാപ്പനീസ് എംബസി ഉദ്യോഗസ്ഥയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന ആരോപണത്തെ തുടര്‍ന്ന് സ്‌കൂള്‍ ഓഫ് ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സീനിയര്‍ ഫാക്കല്‍റ്റി അംഗമായ സ്വരണ്‍ സിങ്ങിനെ പിരിച്ചുവിട്ടതായി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ജെഎന്‍യുവിലെ ഒരു ഉദ്യോഗസ്ഥനാണ് വെളിപ്പെടുത്തിയത്.  

'കേസില്‍ കമ്മിറ്റിയുടെ കാര്യക്ഷമമായ അന്വേഷണം നടന്നു, ഇരുവിഭാഗത്തിനും സാക്ഷികളെ ഹാജരാക്കാന്‍ അവസരം ലഭിച്ചു,' സിങ്ങിനെതിരെ ഓഡിയോ റെക്കോര്‍ഡിംഗുകള്‍ ഉള്‍പ്പെടെ ധാരാളം തെളിവുകള്‍ ഉണ്ടായിരുന്നുവെന്ന് മറ്റൊരു ഫാക്കല്‍റ്റി അംഗം പറഞ്ഞു.

ജെഎന്‍യുവിന്റെ ഔദ്യോഗിക വെബ്സൈറ്റ് പ്രകാരം ജെഎന്‍യുവിലെ സ്‌കൂള്‍ ഫോര്‍ ഇന്റര്‍നാഷണല്‍ സ്റ്റഡീസിലെ സെന്റര്‍ ഫോര്‍ ഇന്റര്‍നാഷണല്‍ പൊളിറ്റിക്‌സ് അംഗമാണ് സ്വരണ്‍ സിംഗ്.

അതേസമയം ഒരു ഗവേഷണ പദ്ധതിയിലെ അഴിമതി ആരോപണത്തെ തുടര്‍ന്ന് പരിസ്ഥിതി ശാസ്ത്ര വകുപ്പിലെ മറ്റൊരു ഫാക്കല്‍റ്റിയേയും പിരിച്ചുവിട്ടു. കേസ് സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍(സിബിഐ) അന്വേഷിക്കും.

ഗവേഷണ പദ്ധതിയെക്കുറിച്ചുള്ള വസ്തുതാന്വേഷണ സമിതിയുടെ റിപ്പോര്‍ട്ടിനെത്തുടര്‍ന്ന് രണ്ട് അനധ്യാപക ജീവനക്കാരെയും പിരിച്ചുവിട്ടിട്ടുണ്ട്.

JNU expelled senior professor Swaran Singh following a sexual harassment complaint filed by a Japanese embassy official. The action was taken after an internal probe by the university’s GSCASH committee confirmed the allegations.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ് -05-05-2025

PSC/UPSC
  •  4 days ago
No Image

മഴ കളിച്ചു, ഡൽഹിക്ക് നിർണായകമായ ഒരു പോയിന്റ്; ഹൈദരാബാദിന് വമ്പൻ തിരിച്ചടി

Cricket
  •  4 days ago
No Image

ഷാജൻ സ്കറിയ അറസ്റ്റിൽ; മറുനാടൻ മലയാളി യൂട്യൂബ് ചാനൽ ഉടമക്കെതിരെ അപകീർത്തി കേസിൽ നടപടി

Kerala
  •  4 days ago
No Image

'ഒരു കോടി നൽകിയില്ലെങ്കിൽ കൊലപ്പെടുത്തും' ഇന്ത്യൻ താരം മുഹമ്മദ് ഷമിക്ക് നേരെ വധഭീഷണി

Others
  •  4 days ago
No Image

പച്ചക്കറി വാങ്ങാൻ പോയ 13കാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്തു; ഒരാൾ അറസ്റ്റിൽ

National
  •  4 days ago
No Image

വ്യാപാര തർക്കത്തിൽ ഉടൻ തീരുമാനമില്ല; നാളെ ട്രംപുമായി കൂടിക്കാഴ്ചയ്ക്ക് കാർണി

International
  •  4 days ago
No Image

ഒറ്റയ്ക്കാണ് വളർന്നത് ; "പറഞ്ഞുതരാൻ ആരുമുണ്ടായിരുന്നില്ല, കേൾക്കുന്നതിന് നന്ദി"; ഇടുക്കിയിൽ ആരാധകരോട് വേടൻ

Kerala
  •  4 days ago
No Image

ക്ലാസിക് രാഹുൽ, വീണ്ടും റെക്കോർഡ്; ടീമിന്റെ തകർച്ചയിലും ഈ മനുഷ്യൻ ചരിത്രങ്ങൾ കീഴടക്കുന്നു

Cricket
  •  4 days ago
No Image

താമരശ്ശേരി ചുരത്തിൽ കൊക്കയിൽ വീണ യുവാവിനെ കണ്ടെത്തി; വൈത്തിരി ആശുപത്രിയിൽ ചികിത്സയിൽ

Kerala
  •  4 days ago
No Image

വന്നു എറിഞ്ഞു കീഴടക്കി; ഡൽഹിയെ തകർത്ത കമ്മിൻസിന് അപൂർവ്വനേട്ടം

Cricket
  •  4 days ago