HOME
DETAILS

ഇന്ത്യ-സഊദി സൗഹൃദത്തില്‍ പുതിയ നാഴികക്കല്ല്: പ്രധാനമന്ത്രി നരേന്ദ്രമോദി ചൊവ്വാഴ്ച സഊദിയിൽ

  
Salam
April 19 2025 | 14:04 PM

New milestone in India-Saudi friendship Prime Minister Narendra Modi in Saudi Arabia on Tuesday

റിയാദ്: ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മേദി സഊദി അറേബ്യ സന്ദര്‍ശനത്തിനെതുന്നു. പ്രധാന മന്ത്രിയായതിനു ശേഷമുള്ള മോദിയുടെ മൂന്നാം സഊദി സന്ദര്‍ശനമാണിത്. സഊദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ച് 22 ന് ചൊവ്വാഴ്ച ജിദ്ദയിലെത്തുന്ന പ്രധാനമന്ത്രിക്ക് ഔദ്യോഗികമായ വരവേല്‍പ് നല്‍കും. 

ചൊവ്വാഴ്ച സഊദിയിൽ എത്തുന്ന പ്രധാനമന്ത്രി, സല്‍മാന്‍ രാജാവുമായും സഊദി പ്രധാനമന്ത്രിയും കിരീടാവകാശിയുമായ മുഹമ്മദ് ബിന്‍ സല്‍മാനുമായും കൂടിക്കാഴ്ച നടത്തും. നരേന്ദ്രമോഡിയും ഉന്നതതല കേന്ദ്രപ്രതിനിധി സംഘവും 22, 23 തിയതികളില്‍ ജിദ്ദയിലുണ്ടാകും

വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം എന്നീ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനുള്ള വഴികള്‍ സന്ദര്‍ശനത്തില്‍ ആരായുമെന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍. 

ഏകദേശം നാല് വര്‍ഷത്തിന് ശേഷമാണ് മോദി ഒരു ഗള്‍ഫ് രാഷ്ട്രം സന്ദര്‍ശിക്കുന്നത്. 2019 ലും 2016 ലും റിയാദില്‍ സന്ദര്‍ശനം നടത്തിയിട്ടുള്ള മോഡിയുടെ ആദ്യ ജിദ്ദാസന്ദര്‍ശനമാണിത്. ജി – 20 ഉച്ചകോടിയില്‍ സംബന്ധിക്കാന്‍ 2023 ല്‍ ഡല്‍ഹിയിലെത്തിയിരുന്ന സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ പ്രത്യേകക്ഷണമനുസരിച്ചാണ് നരേന്ദ്രമോഡി ജിദ്ദയിലെത്തുന്നത്. കഴിഞ്ഞ നവംബറില്‍ സഊദി വിദേശകാര്യ മന്ത്രി ഫൈസല്‍ ബിന്‍ ഫര്‍ഹാന്‍ അല്‍ സഊദ് ഇന്ത്യ സന്ദര്‍ശിച്ചിരുന്നു. വ്യാപാരം, നിക്ഷേപം, ഊര്‍ജ്ജം, പ്രതിരോധം, സുരക്ഷ, സംസ്‌കാരം എന്നീ മേഖലകളിലെ തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തുന്നതിനുള്ള വഴികളെക്കുറിച്ച് ഈ സന്ദര്‍ശനത്തില്‍ ഇരുരാജ്യങ്ങളും ചര്‍ച്ച ചെയ്തിരുന്നു.

25 ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ പ്രവാസികളുള്ള സൗദിയിലേക്കുള്ള നരേന്ദ്ര മോഡിയുടെ മൂന്നാമത്തെ വരവാണിത്. പ്രധാനമന്ത്രിയെ സ്വീകരിക്കാനുള്ള ഒരുക്കങ്ങള്‍ അന്തിമഘട്ടത്തിലാണെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ അറിയിച്ചു.

മോദിയുടെ സഊദി സന്ദര്‍ശന വേളയില്‍ മേഖലയിലെ സുരക്ഷാ സാഹചര്യങ്ങളെക്കുറിച്ചും നിര്‍ദ്ദിഷ്ട ഇന്ത്യ-മിഡില്‍ ഈസ്റ്റ് യൂറോപ്പ് സാമ്പത്തിക ഇടനാഴി (IMEC) യെക്കുറിച്ചും ഇരുപക്ഷവും ചര്‍ച്ച ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി വിദഗ്ധര്‍ അഭിപ്രായപ്പെട്ടു. 

കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി ഇന്ത്യയും സഊദി അറേബ്യയും തമ്മിലുള്ള നയതന്ത്ര ബന്ധം കൂടുതല്‍ കരുത്താര്‍ജ്ജിച്ചിട്ടുണ്ട്. സഊദിയില്‍ ആകെ 2.6 ദശലക്ഷം ഇന്ത്യക്കാര്‍ വസിക്കുന്നുണ്ട്. 2016 ഏപ്രിലിലും 2019 ലും നരേന്ദ്ര മോദി നടത്തിയ റിയാദ് സന്ദര്‍ശനം ഇന്ത്യ-സഊദി ബന്ധത്തിലെ സുപ്രധാന നാഴികക്കല്ലുകളായി മാറുകയും ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം ശക്തിപ്പെടുത്തുന്നതില്‍ നിര്‍ണായക പങ്ക് വഹിക്കുകയും ചെയ്തിരുന്നു.

2020 ഡിസംബറില്‍, അന്നത്തെ കരസേനാ മേധാവിയായിരുന്ന ജനറല്‍ എം.എം നരവനെ സഊദി അറേബ്യ സന്ദര്‍ശിച്ചത് ഏറെ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. സഊദിയിലേക്ക് ഒരു ഇന്ത്യന്‍ കരസേനാ മേധാവി നടത്തുന്ന ആദ്യ സന്ദര്‍ശനാമയിരുന്നു ഇത്. സഊദി അറേബ്യയുടെ ഏറ്റവും വലിയ രണ്ടാമത്തെ വ്യാപാര പങ്കാളിയാണ് ഇന്ത്യ. അതേസമയം ഇന്ത്യയുടെ ഏറ്റവും വലിയ അഞ്ചാമത്തെ വ്യാപാര പങ്കാളിയാണ് സഊദി.

42.98 ബില്യണ്‍ യുഎസ് ഡോളറിന്റെ ഉഭയകക്ഷി വ്യാപാരം

2023-24ല്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള വ്യാപാരം 42.98 ബില്യണ്‍ യുഎസ് ഡോളറായിരുന്നു. ഇന്ത്യന്‍ കയറ്റുമതി 11.56 ബില്യണ്‍ യുഎസ് ഡോളറും ഇറക്കുമതി 31.42 ബില്യണ്‍ യുഎസ് ഡോളറുമായിരുന്നു.

സമീപ വര്‍ഷങ്ങളില്‍ സഊദിയിലെ ഇന്ത്യന്‍ നിക്ഷേപങ്ങളും ഗണ്യമായി വര്‍ധിച്ചിട്ടുണ്ട്. 2023 ഓഗസ്റ്റിലെ കണക്കുകള്‍ പ്രകാരം ഇത് ഏകദേശം 3 ബില്യണ്‍ യുഎസ് ഡോളറാണ്. മാനേജ്‌മെന്റ്, കണ്‍സള്‍ട്ടന്‍സി സേവനങ്ങള്‍, നിര്‍മ്മാണ പദ്ധതികള്‍, ടെലികമ്മ്യൂണിക്കേഷന്‍സ്, ഐടി, സാമ്പത്തിക സേവനങ്ങള്‍, സോഫ്റ്റ്‌വെയര്‍ വികസനം, ഫാര്‍മസ്യൂട്ടിക്കല്‍സ് തുടങ്ങിയ വൈവിധ്യമാര്‍ന്ന മേഖലകളിലാണ് ഈ നിക്ഷേപങ്ങള്‍ ഉള്ളത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വാൻ ഹായ് കപ്പലിൽ വീണ്ടും തീ; രാസവസ്തുക്കൾ അടങ്ങിയ കണ്ടെയ്നറുകളാണ് തീപിടിത്തത്തിന് കാരണമെന്ന് പ്രാഥമിക നിഗമനം

Kerala
  •  a day ago
No Image

ഭീകരവാദം മനുഷ്യവംശത്തിന് ഭീഷണിയെന്ന് പ്രധാനമന്ത്രി; പരമോന്നത ബഹുമതി നൽകി ആദരിച്ച് ട്രിനിഡാഡ് ആൻ്റ് ടുബാഗോ

National
  •  a day ago
No Image

ഹിന്ദുത്വ വാദികൾക്ക് തിരിച്ചടി; മഥുര ഈദ് ഗാഹ് മസിജിദിനെ തകർക്കമന്ദിരം ആക്കാനുള്ള ആവശ്യം അലഹബാദ് ഹൈക്കോടതി തള്ളി

National
  •  a day ago
No Image

ഡബിൾ സെഞ്ച്വറി അടിച്ചിട്ടും തിരിച്ചടി; ഇംഗ്ലണ്ടിനെ ചരിത്രത്തിലെ വമ്പൻ നാണക്കേടിലേക്ക് തള്ളിവിട്ട് ഇന്ത്യ 

Cricket
  •  a day ago
No Image

ജപ്പാനിൽ നാളെ വൻ ഭൂകമ്പവും സുനാമിയും? സുനാമിയും കോവിഡും കൃത്യമായി പ്രവചിച്ച റിയോ തത്സുകിയുടെ പ്രവചനം യാഥാർത്ഥ്യമാകുമോ? 

International
  •  a day ago
No Image

ഡെലിവറി ഏജന്റാണെന്ന് പറഞ്ഞ് അപാര്‍ട്‌മെന്റിലെത്തി 22 കാരിയെ ബലാത്സംഗം ചെയ്തെന്ന കേസിൽ ട്വിസ്റ്റ്; പ്രതി യുവതിയുടെ സുഹൃത്ത്; ഫോണിലെ സെൽഫി പരാതിക്കാരി തന്നെ എടുത്തത്

crime
  •  a day ago
No Image

ഇംഗ്ലണ്ടിനെതിരെ ആറാടി സിറാജ്; അടിച്ചുകയറിയത് ഇതിഹാസങ്ങൾ വാഴുന്ന ചരിത്ര ലിസ്റ്റിൽ 

Cricket
  •  a day ago
No Image

ഇന്ത്യ-യുഎസ് വ്യാപാര കരാർ: സമയ പരിധി നിശ്ചയിച്ച് ഇന്ത്യ ഇപ്പോൾ ഒരു കരാറിലും ഏർപ്പെടുന്നില്ല; കേന്ദ്ര വാണിജ്യ മന്ത്രി പീയുഷ് ഗോയൽ

International
  •  a day ago
No Image

നെല്ലിമുണ്ടയിൽ കരടി, വാളത്തൂരിൽ പുലി ആശങ്കയൊഴിയാതെ മേപ്പാടി, റിപ്പൺ മേഖല

Kerala
  •  a day ago
No Image

നിപ; മലപ്പുറം ജില്ലയിലെ 20 വാർഡുകൾ കണ്ടൈയ്ൻമെന്റ് സോണുകളായി പ്രഖ്യാപിച്ചു

Kerala
  •  a day ago

No Image

സംസ്ഥാനത്ത് വീണ്ടും നിപ മരണം; കഴിഞ്ഞ ദിവസം മരിച്ച മലപ്പുറം മങ്കട സ്വദേശിനിക്കാണ് നിപ സ്ഥിരീകരിച്ചത്; കോഴിക്കോട് ജില്ലയിൽ കൺട്രോൾ റൂം തുറന്നു

Kerala
  •  a day ago
No Image

തീർഥാടകർക്ക് മതിയായ താമസ സൗകര്യങ്ങൾ ലഭ്യമാക്കിയില്ല; നാല് ഉംറ കമ്പനികളെ താൽക്കാലികമായി നിർത്തിവക്കുകയും നിരവധി കമ്പനികൾക്ക് പിഴ ചുമത്തുകയും ചെയ്ത് സഊദി അറേബ്യ

Saudi-arabia
  •  a day ago
No Image

സിയുഇടി-യുജി 2025 ഫലം പ്രഖ്യാപിച്ചു: ഒരാൾക്ക് മാത്രം നാല് വിഷയങ്ങളിൽ 100 ശതമാനം, മൂന്ന് വിഷയങ്ങളിൽ 17 പേർക്ക് 100 ശതമാനം, 2,847 പേർക്ക് ഉന്നത വിജയം

National
  •  a day ago
No Image

ഗസ്സയിൽ സ്ഥിര വെടിനിർത്തൽ ഉറപ്പാക്കൽ: സഊദി അറേബ്യയുടെ പ്രഥമ മുൻഗണനയെന്ന് വിദേശകാര്യ മന്ത്രി

International
  •  a day ago